ട്രെയിനിൽ ലഹരി കടത്ത്; 15 കിലോയോളം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ സഹോദരങ്ങൾ കൊല്ലത്ത് പിടിയിൽ

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: ട്രെയിൻ മാർഗം കേരളത്തിലേക്ക് കടത്തുകയായിരുന്ന 15 കിലോയോളം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ സഹോദരങ്ങൾ കൊല്ലം റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. ബാപ്പുജി ദിഗൽ, ഹിറോദൽ ദിഗൽ എന്നിവരെയാണ് കൊല്ലം റെയിൽവേ പൊലീസ് പിടികൂടിയത്.

ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കൊണ്ടുവന്ന കഞ്ചാവ് രണ്ട് പെട്ടികളിലായാണ് പ്രതികൾ സൂക്ഷിച്ചിരുന്നത്. കൊല്ലം റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

കൊല്ലം റെയിൽവേ പൊലീസ്, റെയിൽവേ പൊലീസ്, ഡാൻസാഫ് സംഘം എന്നിവർ സംയുക്തമായാണ് പരിശോധന നടത്തിയത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഓപ്പറേഷൻ തൂഫാന്റെയും ഭാഗമായി നടത്തിയ പരിശോധനയിലാണ് വൻ കഞ്ചാവ് ശേഖരം പിടികൂടിയത്. കഞ്ചാവ് എവിടേക്കാണ് എത്തിക്കാനിരുന്നതെന്നും ഇതിന് പിന്നിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Share