കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം; അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണം: ഭാരതീയ വിചാരകേന്ദ്രം
Monday, August 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം; അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണം: ഭാരതീയ വിചാരകേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 07:22 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മിഷനില്‍ (പി.എസ്.സി) നടന്നതായി ആരോപിക്കപ്പെടുന്ന പരീക്ഷാക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന ഗവര്‍ണര്‍ ഇടപെടുന്നുവെന്ന വാര്‍ത്ത സ്വാഗതാര്‍ഹവും ശ്ലാഖനീയവുമാണെന്ന് ഭാരതീയ വിചാരകേന്ദ്രം. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ നിലവില്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന പരാതികള്‍ ഉദ്യോഗാര്‍ഥികള്‍ക്കിടയിലുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.

പി.എസ്.സി നടത്തുന്ന എഴുത്തുപരീക്ഷ, അഭിമുഖം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വ്യാപകമായ പരാതികളുണ്ടെന്നും അഴിമതി, സ്വജനപക്ഷപാതം, അമിതമായ രാഷ്‌ട്രീയവല്‍ക്കരണം തുടങ്ങിയ ആരോപണങ്ങള്‍ ശക്തമായി ഉയരുന്നുണ്ടെന്നും ഭാരതീയ വിചാരകേന്ദ്രം ആരോപിച്ചു. പി.എസ്.സിക്കെതിരെ നൂറോളം പരാതികള്‍ ലഭിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ഈ സാഹചര്യത്തില്‍ പ്രത്യേക പ്രാധാന്യമുണ്ടെന്നും സംഘടന പറഞ്ഞു.

ഒരു ഭരണഘടനാ സ്ഥാപനത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും തൃപ്തികരമായ അന്വേഷണം നടക്കുന്നില്ലെങ്കില്‍ അത് സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ഭാരതീയ വിചാരകേന്ദ്രം അഭിപ്രായപ്പെട്ടു. സ്വതന്ത്രവും നീതിപൂര്‍വവുമായ നിയമന പ്രക്രിയയ്‌ക്ക് നേതൃത്വം നല്‍കേണ്ട ഭരണഘടനാ സ്ഥാപനം അടിസ്ഥാന ആദര്‍ശങ്ങളില്‍നിന്ന് വ്യതിചലിക്കുന്നത് ഉദ്യോഗാര്‍ഥികളോടും പ്രത്യേകിച്ച് തൊഴില്‍രഹിതരായ യുവാക്കളോടുമുള്ള അനീതിയാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

പി.എസ്.സിയിലെ അംഗസംഖ്യയും ഭാരതീയ വിചാരകേന്ദ്രം ചോദ്യം ചെയ്തു. ചെയര്‍മാന്‍ ഉള്‍പ്പെടെ 21 അംഗങ്ങളാണ് കമ്മിഷനിലുള്ളതെന്നാണ് അറിയുന്നതെന്നും അംഗങ്ങളുടെ ചുമതലാ വിഭജനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും സംഘടന പറഞ്ഞു. ചെയര്‍മാനും അംഗങ്ങളും പ്രതിമാസം ഏകദേശം നാല് ലക്ഷം രൂപ വീതം വേതനം കൈപ്പറ്റുന്നുവെന്നും ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നുമുള്ള വിവരങ്ങളും സംഘടന ചൂണ്ടിക്കാട്ടി.

ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയിലെ അംഗ നിയമനം ഭരണ മുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയിലെ അധികാര വീതംവയ്പിന്റെ ഭാഗമായാണ് നടക്കുന്നതെന്ന ആരോപണവും ഭാരതീയ വിചാരകേന്ദ്രം ഉന്നയിച്ചു. നിലവിലെ സമ്പ്രദായം സ്വജനപക്ഷപാതത്തിനും അഴിമതിക്കും വഴിയൊരുക്കുന്നുവെന്നും സംഘടന ആരോപിച്ചു.

പി.എസ്.സിയിലെ പരീക്ഷാക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ പരിധി വിപുലപ്പെടുത്തി കമ്മിഷന്റെ പ്രവര്‍ത്തനം, അംഗ നിയമനം, സാമ്പത്തിക ബാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഭാരതീയ വിചാരകേന്ദ്രം ആവശ്യപ്പെട്ടു.

നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്ന ആരോപണമുണ്ടെന്നും അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നില്ലെന്നും സംഘടന പറഞ്ഞു. അതിനാല്‍ അന്വേഷണം സുപ്രീംകോടതിയുടെയോ ഹൈക്കോടതിയുടെയോ മേല്‍നോട്ടത്തില്‍ നടത്തേണ്ടത് അനിവാര്യമാണെന്നും അതിന് സംസ്ഥാന സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്നും ഭാരതീയ വിചാരകേന്ദ്രം ആവശ്യപ്പെട്ടു.

വിഷയത്തില്‍ രാഷ്‌ട്രപതിയുടെയും കേരള ഗവര്‍ണറുടെയും അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഭാരതീയ വിചാരകേന്ദ്രം അഭ്യര്‍ഥിച്ചു.

Tags: bharatheeya vichara kendramKerala PSC
Share
Tweet
SendShare

More News from this section

വിവാഹമോചന ഹര്‍ജിയിലെ വിരോധം; പയ്യന്നൂരില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി

ഓപ്പറേഷന്‍ തൂഫാന്‍: 20 ലക്ഷം രൂപയുടെ ഹെറോയിനുമായി യുവതി ഉള്‍പ്പെടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കേരളത്തിന്റെ സ്വാതന്ത്ര്യദിന ചടങ്ങില്‍ വന്ദേമാതരം ഒഴിവാക്കിയത് രാജ്യത്തിന് തന്നെ അപമാനകരം; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംടി രമേശ്

നെടുങ്കണ്ടത്ത് തോട്ടംതൊഴിലാളിയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

സോഷ്യൽ മീഡിയ സൗഹൃദം, പിന്നാലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ  ലോഡ്ജിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ട്രെയിനിൽ ലഹരി കടത്ത്; 15 കിലോയോളം കഞ്ചാവുമായി ഒഡീഷ സ്വദേശികളായ സഹോദരങ്ങൾ കൊല്ലത്ത് പിടിയിൽ

Latest News

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികള്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം; സംഘടനയ്‌ക്ക് പുതു ഊര്‍ജം പകരുമെന്ന് മോദി

ഐഎസ്‌ഐ പിന്തുണയുള്ള ഷഹ്‌സാദ് ഭട്ടി നെറ്റ്വര്‍ക്കിനെതിരെ രാജ്യവ്യാപക നടപടി; 14 സംസ്ഥാനങ്ങളില്‍ 253 പേര്‍ കസ്റ്റഡിയില്‍

കേരള പി.എസ്.സി പരീക്ഷാക്രമക്കേട്: ഗവര്‍ണറുടെ ഇടപെടല്‍ ശ്ലാഖനീയം; അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തില്‍ വേണം: ഭാരതീയ വിചാരകേന്ദ്രം

ജഡേജയ്‌ക്ക് ചരിത്രനേട്ടം; 4000 ടെസ്റ്റ് റണ്‍സും 350 വിക്കറ്റും നേടുന്ന അപൂര്‍വ താരങ്ങളുടെ പട്ടികയില്‍; ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം

സ്‌കോട്ട്‌ലന്‍ഡിന് പുതിയ പരിശീലകന്‍; സെബാസ്റ്റ്യന്‍ പോക്കോനോളിയ്‌ക്ക് ചുമതല

സ്പിന്നില്‍ കറങ്ങി ലങ്ക; 284ന് റണ്‍സിന് പുറത്ത്; ഇന്ത്യക്ക് 178 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്

ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്ക് ഫെറാന്‍ ടോറസ്; 2031 വരെ കരാര്‍

 പതിനൊന്നും പതിമൂന്നും വയസുള്ള സഹോദരിമാരെ രണ്ടാനച്ഛൻ നിരന്തരം പീഡിപ്പിച്ചു; പ്രതിക്ക് 20 വർഷം വീതം കഠിനതടവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies