കണ്ണൂര്‍: പയ്യന്നൂര്‍ കരിവള്ളൂരില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. കുക്കാനം സ്വദേശിനി പ്രജിഷയ്‌ക്കാണ് ആക്രമണത്തില്‍ പൊള്ളലേറ്റത്. പ്രജിഷയുടെ അമ്മ പത്മിനിക്കും പൊള്ളലേറ്റു. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനിടെ പൊള്ളലേറ്റ പ്രജിഷയുടെ ഭര്‍ത്താവ് സനല്‍ കുമാര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു പ്രജിഷ. കഴിഞ്ഞ രാത്രി ഇവരുടെ വീട്ടിലെത്തിയ സനല്‍ കുമാര്‍ ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രജിഷ വിവാഹമോചന ഹര്‍ജി നല്‍കിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.