വീർ സവർക്കർ ചോദ്യം: എ.ഇ.ഒയ്ക്ക് ചോദ്യം നേരത്തെ അറിയാമായിരുന്നില്ലേയെന്ന് കോടതി; ഹർജി നാളെ വീണ്ടും പരിഗണിക്കും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീർ സവർക്കർ ചോദ്യം: എ.ഇ.ഒയ്‌ക്ക് ചോദ്യം നേരത്തെ അറിയാമായിരുന്നില്ലേയെന്ന് കോടതി; ഹർജി നാളെ വീണ്ടും പരിഗണിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2026, 04:56 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി:  സ്വാതന്ത്ര്യദിന ക്വിസ് പരിപാടിയിൽ വീർ സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെടുത്തിയതിന്റെ പേരിൽ സസ്പെൻഡ് ചെയ്ത അധ്യാപകന്റെ ഹർജി ഹൈക്കോടതി പരിഗണിച്ചു. ചോദ്യപേപ്പർ ഓഗസ്റ്റ് ഒന്നിന് തന്നെ അസിസ്റ്റന്റ് എജുക്കേഷണൽ ഓഫീസർക്ക് (എ.ഇ.ഒ) ഇ-മെയിൽ വഴി അയച്ചിരുന്നുവെന്ന് അധ്യാപകൻ കോടതിയെ അറിയിച്ചു. ഇത് തെളിയിക്കുന്ന ഇ-മെയിലിന്റെ സ്ക്രീൻഷോട്ടും ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചു.

ചോദ്യപേപ്പർ നേരത്തെ തന്നെ എ.ഇ.ഒയ്‌ക്ക് അയച്ചിരുന്നതിനാൽ ചോദ്യത്തെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് അറിവുണ്ടായിരുന്നുവെന്നും അധ്യാപകൻ വാദിച്ചു. എന്നാൽ തനിക്കെതിരെ മാത്രമാണ് നടപടിയെടുത്തതെന്നും ഹർജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

“എ.ഇ.ഒയ്‌ക്ക് ചോദ്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലേ? എങ്കിൽ എ.ഇ.ഒയ്‌ക്കെതിരെ നടപടിയെടുത്തിട്ടില്ലല്ലോ?” എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതേസമയം, അധ്യാപകനെ സസ്പെൻഡ് ചെയ്തത് ശിക്ഷാ നടപടിയായി കാണാനാകില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

വീർ സവർക്കറുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെടുത്തിയതുമാത്രമല്ല അധ്യാപകനെതിരായ നടപടിക്ക് കാരണമെന്നും അക്കാദമിക ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ അധ്യാപകന് വീഴ്ചയുണ്ടായെന്നും വിവാദങ്ങൾക്ക് വഴിവെച്ചത് അധ്യാപകന്റെ നടപടിയാണെന്നും സർക്കാർ വാദിച്ചു.

സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന അധ്യാപകന്റെ ആവശ്യം ഹൈക്കോടതി നാളെ പരിഗണിക്കും. ഇടക്കാല ഉത്തരവും നാളെ ഉണ്ടാകുമെന്നാണ് വിവരം. കേസിൽ സർക്കാരിന്റെ വാദങ്ങളും അധ്യാപകൻ സമർപ്പിച്ച രേഖകളും കോടതി പരിശോധിക്കും.

Tags: High CourtVEER SAVARKAR
Share
Tweet
SendShare

More News from this section

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies