അമ്പലപ്പുഴ: റെയില്‍വേ പാളത്തിനരികില്‍ കളിക്കുന്നതിനിടെ പാളത്തിലേക്ക് കയറിയ ഒന്നരവയസ്സുകാരന്‍ തീവണ്ടിതട്ടി മരിച്ചു. അമ്പലപ്പുഴ കാക്കാഴം പുതുവല്‍ വീട്ടില്‍ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും ഏകമകന്‍ ദൃണവാണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം.
പാളത്തിനടുത്തുള്ള അമ്മവീട്ടിലായിരുന്നു കുട്ടി. മുറ്റത്തിരുന്ന് കളിക്കുന്നതിനിടെ ആരും ശ്രദ്ധിക്കാതെ കുട്ടി പാളത്തിലേക്ക് കയറുകയായിരുന്നു. ഇതിനിടെ എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന മെമു ട്രെയിന്‍ കുട്ടിയെ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി മരിച്ചു. അമ്പലപ്പുഴ പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മത്സ്യത്തൊഴിലാളിയാണ് കുട്ടിയുടെ അച്ഛന്‍ വിനീത്. അമ്മ സൂര്യാ ബാബു സ്വകാര്യ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്യുകയാണ്.















