മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്ക്കുന്ന വിഭജന രാഷ്ട്രീയം കേരളത്തെ തകർക്കും: രാജ്യത്തിന്റെ നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്: ബിജെപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

 മുസ്ലീം ലീഗിനും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്‌ക്കുന്ന വിഭജന രാഷ്‌ട്രീയം കേരളത്തെ തകർക്കും: രാജ്യത്തിന്റെ നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്: ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2026, 11:49 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുസ്ലീം ലീഗും ജമാഅത്തെ ഇസ്ലാമിയും മുന്നോട്ടുവയ്‌ക്കുന്ന വിഭജന രാഷ്‌ട്രീയം കേരളത്തിൽ ഒരിക്കലും അനുവദിക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. വന്ദേമാതരം ദേശീയഗാനവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് സ്വീകരിക്കുന്ന നിലപാട് രാഷ്‌ട്രീയ പ്രീണനത്തിന്റെയും വർഗീയ ധ്രുവീകരണത്തിന്റെയും ഭാഗമാണെന്നും ബിജെപി ആരോപിച്ചു.

വന്ദേമാതരം ദേശീയഗീതമാണ്. അത് ആലപിക്കണമെന്നത് പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ നിയമം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. വന്ദേമാതരം ആലപിക്കില്ലെന്ന് മുസ്ലീം ലീഗിന് എങ്ങനെ പറയാനാകുമെന്നും ബിജെപി ചോദിച്ചു.

രാഷ്‌ട്രീയ നേട്ടത്തിനായി നടത്തുന്ന ഇത്തരം വർഗീയ ധ്രുവീകരണവും പ്രീണന രാഷ്‌ട്രീയവും കേരളത്തിന്റെ സാമൂഹിക ഐക്യത്തെ തകർക്കുമെന്ന് ബിജെപി മുന്നറിയിപ്പ് നൽകി. വിഭജന രാഷ്‌ട്രീയം സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ കേരളത്തിന്റെ ആഗോള ‘ബ്രാൻഡ് വാല്യു’ കുറയ്‌ക്കും.  ഇത് കേരളത്തിലേക്ക് പുതിയ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും എത്തിക്കുന്നതിനെയും ബാധിക്കും. വ്യവസായ പദ്ധതികൾ ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടാകുകയും സംസ്ഥാനത്തിന്റെ വ്യവസായ വളർച്ച മുരടിക്കുകയും ചെയ്യും.

നിക്ഷേപങ്ങൾ കുറയുന്നതോടെ വ്യവസായ സംരംഭങ്ങൾ പ്രതിസന്ധിയിലാകുകയും സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സുകൾ ദുർബലമാകുകയും ചെയ്യും. ദൈനംദിന ആവശ്യങ്ങൾക്കുപോലും കൂടുതൽ കടമെടുക്കേണ്ട സാഹചര്യം ഇതിലൂടെ ഉണ്ടാകും. തൊഴിലവസരങ്ങൾ കുറയുന്നതോടെ അഭ്യസ്തവിദ്യരായ കേരളത്തിലെ യുവാക്കൾ മെച്ചപ്പെട്ട ജീവിതം തേടി വിദേശ രാജ്യങ്ങളിലേക്ക് കൂട്ടത്തോടെ കുടിയേറാൻ നിർബന്ധിതരാകും.

വിഭജന രാഷ്‌ട്രീയത്തിന്റെ പേരിൽ കേരളത്തിന്റെ സാമൂഹിക ഐക്യവും സാമ്പത്തിക ഭാവിയും തകർക്കാൻ അനുവദിക്കില്ല. ഈ അപകടകരമായ രാഷ്‌ട്രീയം തുടർന്നാൽ വാർദ്ധക്യം ബാധിച്ച, സാമ്പത്തികമായി തകർന്ന സംസ്ഥാനമായി കേരളം മാറും. വികസനവും നിക്ഷേപവും തൊഴിലവസരങ്ങളും ഉറപ്പാക്കുന്ന രാഷ്‌ട്രീയമാണ് കേരളത്തിന് ആവശ്യമെന്നും മതപ്രീണനത്തിനും വർഗീയ ധ്രുവീകരണത്തിനും പകരം എല്ലാവരെയും ഉൾക്കൊള്ളുന്ന വികസന രാഷ്‌ട്രീയമാണ് മുന്നോട്ടുപോകേണ്ടതെന്നും ബിജെപി വ്യക്തമാക്കി.

Tags: BJPVandemathram
Share
Tweet
SendShare

More News from this section

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies