'ആരും ഓണത്തിന് പട്ടിണി കിടക്കരുത്'; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി
Sunday, August 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 23, 2026, 06:33 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: ടൂറിസം വകുപ്പിന് കീഴിലുള്ള കുടുംബശ്രീ ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക ലഭിക്കാത്ത സാഹചര്യത്തില്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് 32 ലക്ഷം മുന്‍കൂറായി നല്‍കാന്‍ തയ്യാറായിരുന്നുവെന്ന് സുരേഷ് ഗോപി എംപി. ഓണക്കാലത്ത് ജീവനക്കാരുടെ കുടുംബങ്ങള്‍ പട്ടിണിയിലാകരുതെന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. ഫേയ്‌സബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ നാലഞ്ച് മാസമായി ശമ്പളം ലഭിക്കാത്ത ജീവനക്കാരുടെ വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇടപെടല്‍. ആലപ്പുഴയിലെ യോഗത്തിന് ശേഷം കൊല്ലത്തേക്ക് പോകുന്നതിനിടെ ഓഫീസ് മുഖേന ജീവനക്കാരുടെ അക്കൗണ്ട് വിവരങ്ങള്‍ തേടി. തുടര്‍ന്ന് ഉച്ചയ്‌ക്ക് ഒന്നോടെ ആലപ്പുഴ ജില്ലാ കളക്ടറുമായി നേരിട്ട് സംസാരിച്ചതായും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ടെന്നും ശമ്പളത്തിനുള്ള തുക അനുവദിച്ചതായും കളക്ടര്‍ അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ട് പ്രകാരം വൈകുന്നേരത്തോടെ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ തുക എത്തുമെന്നും അറിയിച്ചിരുന്നു. ”ഞാന്‍ തന്നെ പണം നല്‍കണമെന്ന വാശിയൊന്നുമില്ല. ആര് നല്‍കി എന്നതിലല്ല, അര്‍ഹതപ്പെട്ട ആ പാവം തൊഴിലാളികളുടെ കൈകളില്‍ ഈ ഓണക്കാലത്ത് അവരുടെ അധ്വാനത്തിന്റെ ഫലം കൃത്യമായി എത്തിയോ എന്നതിലാണ് എന്റെ ഏറ്റവും വലിയ സന്തോഷം,” മന്ത്രി പറഞ്ഞു.

ട്രഷറിയിലെ ബുദ്ധിമുട്ടുകളും ഭരണപരമായ സമ്മര്‍ദ്ദങ്ങളും മനസ്സിലാക്കാവുന്നതാണെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ആരും ഈ ഓണത്തിന് പട്ടിണി കിടക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രശ്‌നം പരിഹരിക്കപ്പെട്ടതായും ജീവനക്കാര്‍ക്ക് സന്തോഷത്തോടെ ഓണമുണ്ണാനാകുമെന്നും വ്യക്തമാക്കിയാണ് മന്ത്രിയുടെ കുറിപ്പ് അവസാനിക്കുന്നത്.

Tags: Suresh Gopikudumbasree
Share
Tweet
SendShare

More News from this section

വീണയ്‌ക്കെതിരായ കണ്ടെത്തലുകള്‍ കൃത്യം; വാര്‍ത്താക്കുറിപ്പ് സ്വാഭാവിക നടപടി: ഇഡി

ത്യാഗനിർഭരമായ സമരങ്ങളാണ് ഞങ്ങൾ നടത്തുന്നത്; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാരെന്ന് ചിന്ത ജെറോം

ഗുരുപവനപുരിയിൽ കല്യാണമേളം; ചിങ്ങത്തിലെ ആദ്യ ഞായറിൽ 437 വിവാഹങ്ങൾ, ഗുരുവായൂരിൽ റെക്കോർഡ്

ജയിലിൽ ഓണത്തല്ല്; ഡി.ജെ പാർട്ടിക്കിടെ ജയിൽ ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

ഐ.പി. ബിനുവിന് വസ്ത്രം വാങ്ങിയത് പൊലീസുകാർ; മ്യൂസിയം സ്റ്റേഷനിൽ പ്രതിയുടെ ഓണാഘോഷം, ഇൻസ്പെക്ടറുടെ അറിവോടെയെന്ന് റിപ്പോർട്ട്

പോക്സോ കേസ് പ്രതിയായ സഹോദരനെ അന്വേഷിച്ചെത്തി, യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി പൊലീസ് മർദിച്ചെന്ന് പരാതി; 23കാരന്റെ ജനനേന്ദ്രിയത്തിന് ഗുരുതര പരിക്ക്

Latest News

ന്യൂയോര്‍ക്കില്‍ പിസ ഡെലിവറിയെച്ചൊല്ലിയ തര്‍ക്കം; 27കാരനായ ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു

‘അടുത്ത തെരഞ്ഞെടുപ്പില്‍ എസ്പിയെ തുടച്ചുനീക്കും’; അഖിലേഷിനെ പരിഹസിച്ച് യോഗി ആദിത്യനാഥ്

‘ആരും ഓണത്തിന് പട്ടിണി കിടക്കരുത്’; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളത്തിനായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാന്‍ തയ്യാറായെന്ന് സുരേഷ് ഗോപി എംപി

25 സീസണിലും ഗോള്‍! ചരിത്ര റെക്കോര്‍ഡുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

തുടര്‍ച്ചയായി മൂന്ന് ഐപിഎല്‍ കിരീടം നേടിയ താരം; ഇന്ത്യയുടെ മുന്‍ ലെഗ് സ്പിന്നര്‍ കരണ്‍ ശര്‍മ വിരമിച്ചു; രണ്ട് പതിറ്റാണ്ട് നീണ്ട കരിയറിന് വിരാമം

സ്റ്റാര്‍ക്കിന്റെ തീപ്പന്തില്‍ ബംഗ്ലാദേശ് തകര്‍ന്നു; രണ്ടാം ടെസ്റ്റില്‍ ഓസീസിന് ഇന്നിങ്സ് ജയം

ഇന്ത്യയ്‌ക്ക് തോല്‍വി, പക്ഷേ സെമി പ്രതീക്ഷകള്‍ ബാക്കി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies