വിദേശ ഭീകരവാദ- സൈബർ ക്രൈം ശൃംഖലകളുമായി ബന്ധം? തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്; ലാപ്ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തു

Published by
ജനം വെബ്‌ഡെസ്ക്

പെദ്ദപ്പള്ളി:  തെലങ്കാനയിൽ എൻജിനീയറിങ് വിദ്യാർഥിയുടെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പരിശോധന നടത്തി.  പെദ്ദപ്പള്ളി ജില്ലയിലെ അയോധ്യ നഗറിലെ മുസമ്മലിന്റെ വീട്ടിലാണ് തിങ്കളാഴ്ച പുലർച്ചെ റെയ്ഡ് നടന്നത്. വിദേശ ഭീകരവാദ- സൈബർ ക്രൈം ശൃംഖലകളുമായി വിദ്യാർത്ഥിക്ക്  ബന്ധമുണ്ടെന്ന് പ്രാഥമിക വിവരത്തെ തുടർന്നായിരുന്നു എൻഐഎ സംഘമെത്തിയത്.

ദന്തഡോക്ടറായ അയൂബ് ഖാന്റെ മകനമാണ് മുസമ്മൽ. എൻഐഎ സംഘത്തോടൊപ്പം സൈബർ ക്രൈം വിഭാഗം ഉദ്യോഗസ്ഥരും തെലങ്കാന പൊലീസും പരിശോധനയിൽ പങ്കെടുത്തു.

മുസമ്മിലിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണത്തിന്റെ തുടർനടപടികൾ.

 

Share