സണ്ണി കപിക്കാടിന്റെ പരാമർശത്തിനെതിരെ പന്തളം കൊട്ടാരം; ‘മാപ്പർഹിക്കാത്ത നടപടി, ഹിന്ദു സമൂഹവും വിശ്വാസി സമൂഹവും ക്ഷമിക്കില്ല’, ശക്തമായ നിയമനടപടി വേണം’
Friday, August 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സണ്ണി കപിക്കാടിന്റെ പരാമർശത്തിനെതിരെ പന്തളം കൊട്ടാരം; ‘മാപ്പർഹിക്കാത്ത നടപടി, ഹിന്ദു സമൂഹവും വിശ്വാസി സമൂഹവും ക്ഷമിക്കില്ല’, ശക്തമായ നിയമനടപടി വേണം’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2026, 08:33 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: ശബരിമല അയ്യപ്പസ്വാമിയെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന തരത്തിൽ സണ്ണി കപിക്കാട് നടത്തിയ പരാമർശങ്ങളിൽ ശക്തമായ പ്രതിഷേധവുമായി പന്തളം കൊട്ടാരം. കപിക്കാടിന്റെ നിരുത്തരവാദപരമായ ജൽപനങ്ങളെ ശക്തമായി അപലപിക്കുന്നതായി കൊട്ടാരം വ്യക്തമാക്കി.

ഹിന്ദു സമൂഹം മാത്രമല്ല, ഏതൊരു വിശ്വാസി സമൂഹവും ഇത്തരം വാക്കുകൾ ക്ഷമിക്കില്ലെന്ന് പന്തളം കൊട്ടാരം പ്രതികരിച്ചു. മാപ്പ് അർഹിക്കാത്ത നടപടിയാണിതെന്നും കൊട്ടാരം വ്യക്തമാക്കി.

ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയും അപകീർത്തിപ്പെടുത്തുന്നതും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമായ ഇത്തരം പ്രവണതകൾ ഏറെ ആശങ്കാജനകമാണ്. ഇത്തരം പരാമർശങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ലെന്നും പന്തളം കൊട്ടാരം വ്യക്തമാക്കി.

മാളികപ്പുറത്തമ്മയെ അയ്യപ്പസ്വാമിയുടെ മാതൃസ്ഥാനത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നും കൊട്ടാരം ചൂണ്ടിക്കാട്ടി. അതിനാൽ മാളികപ്പുറത്തമ്മയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ വിശ്വാസികളുടെ വികാരത്തെ ഗുരുതരമായി വ്രണപ്പെടുത്തുന്നതാണെന്നും വ്യക്തമാക്കി.

സണ്ണി കപിക്കാട് തന്റെ പരാമർശത്തിൽ മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം ആവശ്യപ്പെട്ടു. അതോടൊപ്പം, വിഷയത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും തയ്യാറാകണമെന്നും കൊട്ടാരം ആവശ്യപ്പെട്ടു.

വിശ്വാസങ്ങളെയും ആരാധനാ സങ്കൽപ്പങ്ങളെയും അപമാനിക്കുന്ന പ്രസ്താവനകൾക്ക് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ സംരക്ഷണം നൽകാനാകില്ലെന്ന നിലപാടാണ് പന്തളം കൊട്ടാരം സ്വീകരിച്ചിരിക്കുന്നത്.

ശബരിമലയും അയ്യപ്പസ്വാമിയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും ആചാരങ്ങളും കേരളത്തിലെ വിശ്വാസി സമൂഹത്തിന്റെ ആഴത്തിലുള്ള ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമാണ്. അതിനെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കേണ്ടത് സർക്കാരിന്റെയും ബന്ധപ്പെട്ട ദേവസ്വം സംവിധാനങ്ങളുടെയും ഉത്തരവാദിത്വമാണെന്നും കൊട്ടാരം വ്യക്തമാക്കി.

സണ്ണി കപിക്കാടിന്റെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെയാണ് പന്തളം കൊട്ടാരത്തിന്റെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

Tags: FEATURED2Sunny Kapikad ControversyPandalam PalaceSabarimala AyyappaMalikappuram Amma
Share
Tweet
SendShare

More News from this section

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

നാലര പതിറ്റാണ്ടായി പോലീസിനെ കബളിപ്പിച്ച സുകുമാരക്കുറുപ്പ് ബ്രൂണൈയിലുണ്ടോ? രൂപസാദൃശ്യമുള്ളയാളുടെ ചിത്രങ്ങൾ പുറത്ത്, ശാസ്ത്രീയ പരിശോധനയ്‌ക്ക് നീക്കം

പൂപ്പാറയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട തോട്ടം തൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം, ആദ്യഗഡുവായ 5 ലക്ഷം ഇന്ന് കൈമാറും

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി ബിജെപി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു

‘കൈക്കൂലി നൽകാത്തതിനാൽ ഫിറ്റ്നസ് നിഷേധിച്ചത്തിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ അന്വേഷണം, ടിവി അനുപമയ്‌ക്ക് ചുമതല നൽകി സർക്കാർ, പ്രാഥമിക റിപ്പോർട്ട് രണ്ട് ദിവസത്തിനകം

വിമർശനവും അധിക്ഷേപവും രണ്ടാണ്; അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിച്ച സണ്ണി എം. കപിക്കാടിനെതിരെ അടിയന്തര നിയമനടപടി വേണം: കുമ്മനം രാജശേഖരൻ

Latest News

സോണിയ ഗാന്ധിയുടെ ആത്മകഥ ‘ബിലോങ്ങിങ്’ ഇനി പെൻഗ്വിൻ പ്രസിദ്ധീകരിക്കില്ല; എഡിറ്റിങ് നിർദേശങ്ങൾ തള്ളിയതോടെ കരാർ ഉപേക്ഷിച്ചു, ഹാർപർ കോളിൻസ് രംഗത്തെത്തിയേക്കും

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി; അഞ്ച് പതിറ്റാണ്ടിലേറെ രാഷ്‌ട്രസേവനത്തിന് സമർപ്പിച്ച ജീവിതമെന്ന് അനുസ്മരണം

‘അപകടം സംഭവിച്ച ശേഷം മുന്നറിയിപ്പ് പോരാ’; ഹിമാലയത്തിൽ തുടർച്ചയായ നിരീക്ഷണ സംവിധാനം വേണം, ഇന്ത്യ-നേപ്പാൾ-ചൈന സഹകരണം ശക്തമാക്കണമെന്ന് വിദഗ്ധൻ

രാഷ്‌ട്ര-സമൂഹ സേവനത്തിനായി ജീവിതം സമർപ്പിച്ച കർമ്മയോഗി; എ. ബാലകൃഷ്ണൻജിയുടെ വിയോഗത്തിൽ അനുശോചിച്ച് ആർഎസ്എസ്

ചൈനീസ് ഭാഗത്തെ അണക്കെട്ട് തകർന്നു, മുന്നറിയിപ്പ് നൽകിയില്ലെന്ന് നേപ്പാൾ, ഭൂകമ്പവും ഹിമാനി തകർച്ചയുമാണ് കാരണമെന്ന് ചൈന, പ്രളയത്തിന്റെ കാരണം ചൊല്ലി ചൈനയും നേപ്പാളും നേർക്കുനേർ

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണു; ട്രെയിനി പൈലറ്റും ഇൻസ്ട്രക്ടർ പൈലറ്റും കൊല്ലപ്പെട്ടു, പതിവ് പറക്കലിനിടെ നിയന്ത്രണം നഷ്ടപ്പെട്ടെന്ന് പ്രാഥമിക നിഗമനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies