കരുവാനയെ വീഴ്‌ത്തി പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ കിരീടം ഇന്ത്യയ്‌ക്ക്; ആദ്യ ഇന്ത്യന്‍ താരം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോര്‍ക്ക്: ഗ്രാന്‍ഡ് ചെസ് ടൂര്‍ ചാമ്പ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രഗ്‌നാനന്ദ. ഫൈനലില്‍ അമേരിക്കന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഫാബിയോ കരുവാനയെ തോല്‍പ്പിച്ചാണ് പ്രഗ്‌നാനന്ദ കിരീടം സ്വന്തമാക്കിയത്. ഗ്രാന്‍ഡ് ചെസ് ടൂര്‍ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടവും ഇതോടെ പ്രഗ്‌നാനന്ദ സ്വന്തമാക്കി. സെന്റ് ലൂയിസ് ചെസ് ക്ലബില്‍ നടന്ന ഫൈനലില്‍ 15-13 എന്ന സ്‌കോറിനായിരുന്നു പ്രഗ്‌നാനന്ദയുടെ വിജയം.

അവസാനദിവസം മത്സരത്തിന് തുടക്കമാകുമ്പോള്‍ കരുവാനയ്‌ക്ക് ആറ് പോയിന്റിന്റെ ലീഡുണ്ടായിരുന്നു. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ രണ്ട് റാപ്പിഡ് ഗെയിമുകളും വിജയിച്ച് പ്രഗ്‌നാനന്ദ ശക്തമായ തിരിച്ചുവരവ് നടത്തി. കിരീടനേട്ടത്തോടെ പ്രഗ്‌നാനന്ദയ്‌ക്ക് 2,00,000 യുഎസ് ഡോളര്‍, ഏകദേശം 1.91 കോടി രൂപ, സമ്മാനത്തുകയായി ലഭിക്കും.

ഗ്രാന്‍ഡ് ചെസ് ടൂറില്‍ ഫിലിപ്പിനോ-അമേരിക്കന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വെസ്ലി സോ മൂന്നാം സ്ഥാനം നേടി. ജര്‍മന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിന്‍സെന്റ് കെയ്മറിനെ പരാജയപ്പെടുത്തിയാണ് വെസ്ലി സോ മൂന്നാം സ്ഥാനത്തെത്തിയത്.

Share