രക്ഷകനായത് സാരി! നേപ്പാൾ പ്രളയത്തിൽ 21 തമിഴ് തീർഥാടകർ രക്ഷപ്പെട്ടത് ഇങ്ങനെ; അതിജീവനത്തിന്റെ അപൂർവ കഥ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രക്ഷകനായത് സാരി! നേപ്പാൾ പ്രളയത്തിൽ 21 തമിഴ് തീർഥാടകർ രക്ഷപ്പെട്ടത് ഇങ്ങനെ; അതിജീവനത്തിന്റെ അപൂർവ കഥ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2026, 12:41 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: വിശ്വാസമെന്ന് വിളിക്കാം, ഭാഗ്യമെന്ന് വിളിക്കാം, അല്ലെങ്കിൽ അത്ഭുതമെന്ന്  വിളിക്കാം. നേപ്പാളിലെ അതിശക്തമായ മിന്നൽപ്രളയത്തിൽ നിന്ന് തമിഴ്നാട്ടിൽ നിന്നുള്ള 21 കൈലാസ് മാനസരോവർ തീർഥാടകർ രക്ഷപ്പെട്ടത് ഒരു സാരിയുടെ സഹായത്തോടെ. ഒഴുകിയെത്തിയ മണ്ണിനും കല്ലിനും വെള്ളത്തിനുമിടയിൽ ജീവൻ രക്ഷിക്കാൻ ഓടിയെത്തിയപ്പോൾ ഇവർക്ക് തുണയായത് ഒടുവിൽ ഒരു സാധാരണ സാരിയായിരുന്നു.

പ്രായമായവരടക്കം ഉൾപ്പെട്ട സംഘത്തിന് മലകയറുകയോ ഓടുകയോ പതിവുള്ള കാര്യമായിരുന്നില്ല. എന്നാൽ മരണത്തെ മുന്നിൽക്കണ്ട നിമിഷങ്ങളിൽ അതിജീവനത്തിനായി അവർക്ക് മുന്നിൽ മറ്റൊരു വഴിയുമുണ്ടായിരുന്നില്ല.

ഓടി രക്ഷപ്പെടൂ; ഡ്രൈവറുടെ മുന്നറിയിപ്പ്
ഓഗസ്റ്റ് 26നാണ് അപകടം സംഭവിച്ചത്. കൈലാസ് മാനസരോവർ തീർഥാടനത്തിന്റെ ഭാഗമായി 57 പേരടങ്ങുന്ന സംഘം മൂന്ന് ബസുകളിലായി റാസുവ ജില്ലയിലൂടെ യാത്ര ചെയ്യുകയായിരുന്നു. സ്യാബ്രുബെസിയിൽ നിന്ന് ചൈനീസ് അതിർത്തിയിലെ ഇമിഗ്രേഷൻ പോയിന്റിലേക്ക് പോകുന്നതിനിടെയാണ് സ്ഥിതിഗതികൾ പെട്ടെന്ന് മാറിയത്.

ആദ്യം പൊടിപടലമാണെന്നാണ് പലരും കരുതിയത്. പിന്നാലെ വലിയ ശബ്ദത്തോടെ പാറകൾ താഴേക്ക് പതിക്കാൻ തുടങ്ങി. അപകടം തിരിച്ചറിഞ്ഞ നേപ്പാൾ സ്വദേശിയായ ഡ്രൈവർ ഉടൻ യാത്രക്കാരോട് ബസിൽ നിന്ന് ഇറങ്ങി ഓടാൻ ആവശ്യപ്പെട്ടു. മണ്ണും വെള്ളവും ബസിന് ചുറ്റും ഉയർന്നതോടെ യാത്രക്കാർ ഡ്രൈവറുടെ ഭാഗത്തുകൂടി പുറത്തിറങ്ങി. പിന്നാലെ റോഡ് കുത്തിയൊഴുകിയെത്തിയ പ്രളയത്തിൽ അപ്രത്യക്ഷമായി.

ഒരു നിലയോളം ഉയരമുള്ള മൺതിട്ട; രക്ഷയ്‌ക്ക് സാരി
റോഡ് അവസാനിച്ചിടത്ത്   പിന്നീട് കണ്ടത് ഒരു നിലയോളം ഉയരമുള്ള മൺതിട്ടയായിരുന്നു. മണ്ണിൽ കാൽ ഉറയ്‌ക്കുന്നില്ല. പാറകൾ വഴുതുന്നു. പുരുഷന്മാരിൽ ചിലർ മുകളിലെത്തിയെങ്കിലും സ്ത്രീകൾക്ക് കയറുന്നത് ഏറെ ബുദ്ധിമുട്ടായി. കുറച്ച് ഉയരം കയറുമ്പോഴേക്കും പലരും താഴേക്ക് വഴുതിവീണു.

അപ്പോഴാണ് പൂങ്കൊടി എന്ന തീർഥാടക ഒരു മാർഗം കണ്ടെത്തിയത്. മുകളിലെത്തിയ അവർ സാരി അഴിച്ച് പകരം സ്വെറ്റർ ധരിച്ച ശേഷം സാരി താഴേക്ക് നീട്ടുകയായിരുന്നു. താഴെയുള്ളവർ സാരിയിലും സമീപത്തുണ്ടായിരുന്ന ഒരു കേബിളിലും പിടിച്ചാണ് മുകളിലേക്ക് കയറിയത്. ഏകദേശം ഒന്നര മണിക്കൂറെടുത്താണ്  21 പേരും സുരക്ഷിതമായി മുകളിലെത്തിയത്. കഴിഞ്ഞ ദിവസം ഈ സംഘം ചെന്നൈയിൽ തിരിച്ചെത്തുകയും ചെയ്തു.

 

View this post on Instagram

 

A post shared by BBC News Hindi (@bbchindi)

 

 

 

Tags: sareeTamil DevoteeNepal Flash Flood
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies