മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ' സെപ്റ്റംബർ 18ന് എത്തുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2026, 12:53 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ എന്ന വിശേഷണവുമായി ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് തിയറ്ററുകളിലെത്തുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വൻ താരനിരയ്‌ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. വലിയ ക്യാൻവാസിലും വൻ മുതൽമുടക്കിലുമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്ര എന്നിവയുടെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി., മഹാ സുബൈർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സത്യം സിനിമാസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.

നീതിനിർവഹണത്തിനായി അങ്കത്തട്ടിലിറങ്ങുന്ന അഞ്ച് ചെറുപ്പക്കാരുടെയും അവരുടെ മാർഗദർശിയായി എത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും കഥയാണ് ‘ലോ ആൻഡ് ഓർഡർ’ പറയുന്നത്. ഇവരുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളിലൂടെയാണ് സംഘർഷഭരിതമായ കഥ മുന്നോട്ടുപോകുന്നത്. ആക്ഷനൊപ്പം ശക്തമായ ഇമോഷണൽ ഡ്രാമയ്‌ക്കും ചിത്രം പ്രാധാന്യം നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ കുടുംബപ്രേക്ഷകരെയും ലക്ഷ്യമിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

രഞ്ജിത്തിന്റെ തന്നെ ‘ബ്ലാക്ക്’ എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച ശ്രദ്ധേയ കഥാപാത്രമായ കാരിക്കാമുറി ഷൺമുഖൻ വീണ്ടും മമ്മൂട്ടിയിലൂടെ എത്തുമെന്ന പ്രചാരണം സിനിമയെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം അണിയറപ്രവർത്തകർ നൽകിയിട്ടില്ല.

പ്രധാനമായും കൊച്ചിയുടെ പശ്ചാത്തലത്തിലാണ് കഥ അവതരിപ്പിക്കുന്നത്. കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങൾക്കും ചിത്രത്തിന്റെ കഥാഗതിയിൽ നിർണായക പങ്കുണ്ട്. ഏകദേശം 90 ദിവസത്തോളം നീണ്ട ചിത്രീകരണമാണ് കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായി നടന്നത്.

ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ ആക്ഷൻ കൊറിയോഗ്രാഫർമാരായ ഫീനിക്സ് പ്രഭു, പി.സി. സ്റ്റണ്ട്സ്, മാഫിയ ശശി എന്നിവർ ചേർന്നാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

‘ജോർജ്സാർ’ എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകപ്രശംസ നേടിയ പ്രകാശ് വർമ്മയും ‘ബ്ലാസ്റ്റ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ച അഭിരാമിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു തോമസ്, ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആന്റണി, ഭീമൻ രഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

ഷിബു ചക്രവർത്തിയാണ് ഗാനങ്ങൾ ഒരുക്കുന്നത്. ജോ ഡാനിയേലാണ് സംഗീതം. പശ്ചാത്തല സംഗീതം ബിജിപാൽ നിർവഹിക്കുന്നു. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം. മനോജ് കണ്ണോത്ത് എഡിറ്റിംഗും സാബു റാം കലാസംവിധാനവും നിർവഹിക്കുന്നു.

റോഷൻ എൻ.ജി. മേക്കപ്പും സമീര സനീഷ് കോസ്റ്റ്യൂം ഡിസൈനും നിർവഹിക്കുന്നു. പ്രേംലാൽ പട്ടാഴിയാണ് സ്റ്റിൽസ്. സൗണ്ട് ഡിസൈൻ കിഷൻ സപ്തയാണ്. സുനിൽ സിംഗ് ലൈൻ പ്രൊഡ്യൂസറും വി. ബോസ് ചീഫ് അസോസിയേറ്റ് ഡയറക്ടറുമാണ്. ആന്റണി സ്റ്റീഫനാണ് ഡിസൈൻ. ശാലിനിയാണ് കാസ്റ്റിംഗ് ഡയറക്ടർ. പ്രസാദ് നമ്പ്യാങ്കാവ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവും പ്രശാന്ത് നാരായണൻ പ്രൊഡക്ഷൻ കൺട്രോളറുമാണ്.

ആക്ഷനും സംഘർഷവും വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കി എത്തുന്ന ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

Tags: SUBRanjith (director)Law and Order Malayalam MovieMalayalam Action ThrillerMammootty Karikkamuri Shanmukhan
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies