വിഴിഞ്ഞം: മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. ചെറിയതുറ ഫിഷര്‍മെന്‍ കോളനിയില്‍ പരേതനായ വര്‍ഗീസിന്റെയും ഇസബെല്ലയുടെയും മകന്‍ സെബാസ്റ്റ്യന്‍ (49) ആണ് മരിച്ചത്. കഴിഞ്ഞ 24ന് രാത്രിയിലാണ് വിഴിഞ്ഞം കടലില്‍ സംഭവം. വള്ളത്തില്‍ കുഴഞ്ഞുവീണ സെബാസ്റ്റ്യനെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ ഉടന്‍ വിഴിഞ്ഞം ആശുപത്രിയില്‍ എത്തിച്ചു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം നടത്തി. സംഭവത്തില്‍ വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് കേസെടുത്തു. ജോസ്, ആന്റണി, രാജു എന്നിവര്‍ സഹോദരങ്ങളാണ്.















