കുമളിയിൽ പതിനാറുകാരിയുടെ മരണം; ഒളിവിലായിരുന്ന അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ; പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്
Wednesday, September 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുമളിയിൽ പതിനാറുകാരിയുടെ മരണം; ഒളിവിലായിരുന്ന അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ; പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2026, 07:22 am IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: കുമളിയിൽ പ്ലസ്‌ടു വിദ്യാർഥിനിയായ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. കൊല്ലം പട്ടട സ്വദേശി ഗോഡ്സണെയാണ് കുമളി പൊലീസ് കൊച്ചിയിലെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്.

ഓഗസ്റ്റ് ഒൻപതിനാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. തുടർന്ന് പെൺകുട്ടിയുടെ ആൺസുഹൃത്ത് അഭിരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇതിനിടെ, അമ്മയുടെ സുഹൃത്തായ ഗോഡ്സൺ തന്നോട് മോശമായി പെരുമാറിയിരുന്നതായി പെൺകുട്ടി സുഹൃത്തിനോട് പറഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇക്കാര്യം ചോദ്യം ചെയ്തതിന് പെൺകുട്ടിയുടെ അമ്മയെയും ഗോഡ്സൺ മർദിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന പെൺകുട്ടിയുടെ അമ്മ ഗോഡ്സണൊപ്പമായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ പെൺകുട്ടി നേരിട്ട മാനസികവും ശാരീരികവുമായ പീഡനങ്ങളും ഗോഡ്സന്റെ മോശം പെരുമാറ്റവും ആത്മഹത്യയിലേക്ക് നയിച്ചിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ഗോഡ്സണെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതിന് പിന്നാലെ ഇടുക്കി എസ്.പി. എ. നസീം പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഗോഡ്സൺ കൊച്ചിയിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയത്.

തുടർന്ന് കുമളി എസ്.ഐ. എം.ജി. അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലർച്ചെ കൊച്ചിയിലെത്തി ഗോഡ്സണെ പിടികൂടുകയായിരുന്നു. കുമളിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.

Tags: Death
Share
Tweet
SendShare

More News from this section

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ നിർണായക നീക്കം; സ്വമേധയാ ECIR രജിസ്റ്റർ ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

പുറ്റിങ്ങൽ വെടിക്കെട്ട് അപകടക്കേസ്; വിചാരണ സെപ്റ്റംബർ 14 വരെ സ്റ്റേ ചെയ്ത് ഹൈക്കോടതി

Rain@ Marvelous Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ അഞ്ച് ദിവസം മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് — സെപ്റ്റംബർ 12 വരെ ജാഗ്രത

വടകര എംഡിഎംഎ കേസ്; രണ്ടാം പ്രതി കീർത്തനയ്‌ക്ക് ഹൈക്കോടതി ജാമ്യം നൽകി

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ; പ്രാവത് ദാസിനെ കസ്റ്റഡിയിലെടുത്തത് പശ്ചിമബംഗാളിൽ നിന്ന്, കൊല്ലപ്പെട്ട യുവതി ഭാര്യയല്ലെന്ന് പ്രതിയുടെ മൊഴി

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ പത്മശ്രീ റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളം മാധ്യമ പ്രതിനിധി സംഘം

Latest News

7.8% സാമ്പത്തിക വളർച്ച ഇന്ത്യയുടെ കരുത്ത്; ലോകത്തിന് പുതിയ പ്രതീക്ഷ, പരിഷ്കാരങ്ങൾ വേഗത്തിലാക്കുമെന്ന് പ്രധാനമന്ത്രി

ബ്രിട്ടനിൽ വിമാന സർവീസുകൾ താളംതെറ്റി; 600-ലേറെ സർവീസുകൾ റദ്ദാക്കി, ഹീത്രൂവിലും മാഞ്ചസ്റ്ററിലും വ്യാപക പ്രതിസന്ധി

ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ അമേരിക്ക തകർത്തു; തിരിച്ചടിച്ച് ഇറാൻ, ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണം

കുമളിയിൽ പതിനാറുകാരിയുടെ മരണം; ഒളിവിലായിരുന്ന അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ; പെൺകുട്ടി പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

മോദിയുടെ മുംബൈ സന്ദർശനത്തിനിടെ തോക്കും വ്യാജ സർക്കാർ ഐഡിയും സഹിതം യുവാക്കൾ പിടിയിൽ, പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടെത്തിയതാണോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ അപകീർത്തി പരാമർശം; കേസ് റദ്ദാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ഹരജി തള്ളി ബോംബെ ഹൈക്കോടതി, സുപ്രീംകോടതിയെ സമീപിക്കാൻ ആറ് ആഴ്ച സമയം

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

 പുതിയ നിക്കാഹ്‌നാമയുമായി ഉത്തരാഖണ്ഡ്; വിവാഹം നടത്താൻ ഖാസിമാർക്ക് രജിസ്ട്രേഷൻ നിർബന്ധം; ജന്തർമന്തറിൽ സമരം ചെയ്യുമെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies