മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു
Thursday, September 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2026, 07:09 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്‍(74) അന്തരിച്ചു. അരനൂറ്റാണ്ടിലേറെക്കാലമായി മാധ്യമ രംഗത്തു പ്രവര്‍ത്തിക്കുന്ന അദ്ദേഹം ജന്മഭൂമി പത്രത്തിന്റെ തുടക്കം മുതല്‍(1977) അതിനൊപ്പമുണ്ട്. രാഷ്‌ട്രീയലേഖകന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്.

പത്രപ്രവര്‍ത്തനത്തിനൊപ്പം രാഷ്‌ട്രീയ പ്രവര്‍ത്തനവും ചേര്‍ത്തുവച്ച അദ്ദേഹം നിലവില്‍ ബിജെപി സംസ്ഥാന സമിതി അംഗമാണ്. ഇന്നലെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് ജന്മഭൂമി ഓഫീസിലും പ്രസ്‌ക്ലബ്ബിലും തുടര്‍ന്ന് തിരുമലയിലെ അരയല്ലൂര്‍ വടകര നഗറില്‍ എവിആര്‍എ ബി4 വീട്ടിലും പൊതു ദര്‍ശനത്തിനു ശേഷം ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. രാഷ്‌ട്രീയ സാമൂഹ്യ രംഗത്തെ നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു.

1954ല്‍ കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍ കുട്ടാവ് ഗ്രാമത്തിലാണ് കെ. കുഞ്ഞിക്കണ്ണന്റെ ജനനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഭാരതീയ ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി കാസര്‍ഗോഡ്, കണ്ണൂര്‍ താലൂക്കുകളില്‍ പ്രവര്‍ത്തിച്ചു. 1968ല്‍ തളിപ്പറമ്പില്‍ ഗുരുജി എം. എസ്. ഗോള്‍വാള്‍ക്കര്‍ പങ്കെടുത്ത ശിബിരത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. ഈ കാലഘട്ടത്തിലെ സംഘടനാപ്രവര്‍ത്തനമാണ് പിന്നീട് അദ്ദേഹത്തിന്റെ പൊതുജീവിതത്തിനും രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനും അടിത്തറയായത്.

അടിയന്തരാവസ്ഥയ്‌ക്കുശേഷം യുവജനത കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാരതീയ ജനതാ യുവമോര്‍ച്ച രൂപീകരിച്ചപ്പോള്‍ ആദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് യുവമോര്‍ച്ചയുടെ സംസ്ഥാന പ്രസിഡന്റായും ചുമതല വഹിച്ചു. പേരാവൂര്‍, കണ്ണൂര്‍ നിയോജകമണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു.

പത്രപ്രവര്‍ത്തക സംഘടനാരംഗത്തും കെ. കുഞ്ഞിക്കണ്ണന്‍ സജീവമായിരുന്നു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റായും തിരുവനന്തപുരം ജില്ലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെ ചെയര്‍മാന്‍, കണ്ണൂര്‍ പ്രസ്സ് ക്ലബ്ബ് സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. മാധ്യമരംഗത്തെ വിവിധ ഔദ്യോഗിക സമിതികളിലും അദ്ദേഹം അംഗമായിരുന്നു. ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, ടെലികോം അഡൈ്വസറി ബോര്‍ഡ് അംഗം, പത്രപ്രവര്‍ത്തക അക്രഡിറ്റേഷന്‍ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചു.

രചനാരംഗത്തും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. കെ.ജി. മാരാര്‍ രാഷ്‌ട്രീയത്തിലെ സ്‌നേഹസാഗരം, മുന്നണികള്‍ ഭരിച്ചു മുടിച്ച കേരളം, മറുപുറം, മറനീക്കുന്ന ഭീകരത, അടിമച്ചങ്ങല, നന്ദിഗ്രാം, അടല്‍ജി ഒരു വിസ്മയം തുടങ്ങിയ പുസ്തകങ്ങള്‍ വഅദ്ദേഹത്തിന്റെതായി പുറത്തു വന്നിട്ടുണ്ട്. രാഷ്‌ട്രീയവും മാധ്യമപ്രവര്‍ത്തനവും സംഘടനാജീവിതവും അടുത്തറിഞ്ഞ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട അദ്ദേഹത്തിന്റെ രചനകള്‍ കേരളത്തിന്റെ സമകാലിക രാഷ്‌ട്രീയസാമൂഹിക ചരിത്രത്തിന്റെ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. കുഞ്ഞിക്കണ്ണന്‍ ജന്മഭൂമിയിലെഴുതിയ രാഷ്‌ട്രീയ വിശകലനങ്ങളും നിയമസഭാ അവലോകനങ്ങളും ഏറെ വായനക്കാരെ സൃഷ്ടിച്ചവയാണ്. ജന്മഭൂമിയില്‍ മറുപുറം എന്ന കോളം അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. രാഷ്‌ട്രീയത്തെ ആക്ഷേപ ഹാസ്യശൈലിയില്‍ വിശകലനം ചെയ്യുന്നതിലും വിദഗ്ധനായിരുന്നു.

ദീര്‍ഘകാലത്തെ മാധ്യമപ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി കേരള നിയമസഭ മുതിര്‍ന്ന പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ആദരിച്ചിട്ടുണ്ട്. ബി.കെ. ശേഖര്‍ പുരസ്‌കാരം, കാഞ്ഞങ്ങാട് തപസ്യ പുരസ്‌കാരം, ഗുരുജി സേവാസമിതി പുരസ്‌കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കണ്ണൂരിന്റെ ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് പൊതുപ്രവര്‍ത്തനത്തിലേക്കും രാഷ്‌ട്രീയത്തിലേക്കും തുടര്‍ന്ന് മാധ്യമരംഗത്തേക്കും വളര്‍ന്ന കെ. കുഞ്ഞിക്കണ്ണന്റെ ജീവിതം കേരളത്തിലെ സാമൂഹികരാഷ്‌ട്രീയ മാറ്റങ്ങളുടെ ഒരു കാലഘട്ടത്തിന്റെ സാക്ഷ്യം കൂടിയാണ്. സംഘടനാപ്രവര്‍ത്തനത്തിന്റെ അനുഭവവും രാഷ്‌ട്രീയരംഗത്തെ സജീവ ഇടപെടലുകളും പത്രപ്രവര്‍ത്തനത്തിലെ ദീര്‍ഘകാല പരിചയവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് വ്യത്യസ്തമായ മാനം നല്‍കുന്നു. കണ്ണൂര്‍ സ്വദേശിയായ അദ്ദേഹം കഴിഞ്ഞ നാല്പതു വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പരേതയായ പ്രേമജയാണ് ഭാര്യ. മക്കള്‍ പ്രകുല (ഏഷ്യാനെറ്റ് ന്യൂസ്), മഞ്ജില. മരുമകന്‍ രതീഷ് അനിരുദ്ധന്‍(മാതൃഭൂമി ന്യൂസ്). പേരമക്കള്‍ ഗൗതമിയും ബാലാമണിയും

Tags:
Share
Tweet
SendShare

More News from this section

മെസിയുടെ പേരിലുള്ള തട്ടിപ്പ്; ആദ്യ നീക്കവുമായി എസ്ഐടി, കേസ് രജിസ്റ്റർ ചെയ്തു

ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ നഴ്സിങ് ഓഫീസറായ യൂട്യൂബർ അറസ്റ്റിൽ

ഗൂർഖ വീര്യത്തിന് ആദരം: മാധ്യമസംഘം ലഖ്‌നൗവിലെ 11 ജിആർആർസി സന്ദർശിച്ചു

‘സഹോദരങ്ങളേക്കാൾ സ്വത്ത് കുറഞ്ഞു പോലും’; കൊല്ലത്ത് വൃദ്ധമാതാവിന് ക്രൂരമർദ്ദനം, ഹോം നേഴ്സ് പകർത്തിയ ദൃശ്യങ്ങൾ പുറത്ത്; മകൻ അറസ്റ്റിൽ

CMRL–എക്സാലോജിക് ഇടപാട്: ഹവാല തെളിവുകളും ഡിജിപിക്ക് കൈമാറി ED; പിണറായിക്കും റിയാസിനുമെതിരെ FIR രജിസ്റ്റർ ചെയ്തേക്കും

നടിക്കെതിരായ വ്യക്തിഹത്യ ആരോപണം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ ഹൈക്കോടതിയിൽ, പരാതിക്കാരിക്ക് നോട്ടീസ്, വാദം ഒക്ടോബർ 22ന്

Latest News

ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കളെത്തുന്നു; 500 സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ; സുരക്ഷാകോട്ടയായി ഡൽഹി

ഭീകരന് ശിക്ഷാ ഇളവ് വേണം പോലും!!! മുംബൈ സ്ഫോടനക്കേസ് പ്രതി അബു സലീമിനെ വിട്ടയക്കില്ല; മോചന ഹർജി തള്ളി സുപ്രീം കോടതി

ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാട്

2 കോടിയിൽ നിർമ്മാണം, 32 ദിവസം കൊണ്ട് 132 കോടി! ബോക്സ് ഓഫീസ് കീഴടക്കി ‘ഹനുമാൻ അംശ്’; ആരാണ് സക്കർ ബർഗറിന്റെയും സ്റ്റീവ് ജോബ്സിന്റെയും ആത്മീയ ഗുരുവായ നീം കരോളി ബാബ?

സൈനിക അഭ്യാസത്തിനിടെ ചൈനീസ് ടാങ്കർ പൊട്ടിത്തെറിച്ചു; ബംഗ്ലാദേശിൽ രണ്ട് സൈനികർ മരിച്ചു

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി റെസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

സിനിമാ ഷൂട്ടിങ് സെറ്റിൽ ദുരന്തം; ആലുവയിൽ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു, അപകടം നിവിൻ പോളി ചിത്രത്തിന്റെ എടയാർ സെറ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies