പത്തനംതിട്ട: കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ (സിപിഒ) പ്രവീണ്‍കുമാറിനെതിരെയാണ് നടപടി.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പ്രവീണ്‍കുമാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചു.
സംഭവത്തിന് പിന്നാലെ നാട്ടുകാര്‍ പ്രവീണ്‍കുമാറിനെ തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് വകുപ്പുതല നടപടി സ്വീകരിച്ച് സസ്പെന്‍ഡ് ചെയ്തത്.















