അഗാര്‍ക്കര്‍ പുറത്തേക്കോ? പകരക്കാരായി രണ്ട് മുന്‍ ഇന്ത്യന്‍ താരങ്ങള്‍; ബിസിസിഐ തീരുമാനം നാളെ
Thursday, September 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അഗാര്‍ക്കര്‍ പുറത്തേക്കോ? പകരക്കാരായി രണ്ട് മുന്‍ ഇന്ത്യന്‍ താരങ്ങള്‍; ബിസിസിഐ തീരുമാനം നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 17, 2026, 03:17 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര്‍ സ്ഥാനത്ത് അജിത് അഗാര്‍ക്കര്‍ തുടരുമോ എന്നതില്‍ അനിശ്ചിതത്വം തുടരുന്നു. അഗാര്‍ക്കറുടെ കരാര്‍ കാലാവധി അവസാനിക്കാനിരിക്കെ, പകരക്കാരായി മുന്‍ ഇന്ത്യന്‍ താരങ്ങളായ പാര്‍ഥിവ് പട്ടേലും പ്രഗ്യാന്‍ ഓജയും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച ചേരുന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അഗാര്‍ക്കറുടെ ഭാവിയില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. അടുത്ത ഏകദിന ലോകകപ്പ് വരെ അഗാര്‍ക്കറുടെ കാലാവധി നീട്ടിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ബിസിസിഐയുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. അഗാര്‍ക്കര്‍ക്ക് പകരക്കാരെ തേടുന്ന സാഹചര്യത്തില്‍ പാര്‍ഥിവ് പട്ടേലിന്റെയും പ്രഗ്യാന്‍ ഓജയുടെയും പേരുകളാണ് മുന്‍നിരയില്‍ ഉയരുന്നത്.

ബുധനാഴ്ച നടന്ന സിലക്ഷന്‍ കമ്മിറ്റി യോഗം അഗാര്‍ക്കറുടെ അവസാന യോഗമായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023 ജൂലൈയിലാണ് അജിത് അഗാര്‍ക്കര്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ സിലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ചുമതലയേറ്റത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കാലയളവില്‍ ഇന്ത്യ 2024, 2026 ട്വന്റി20 ലോകകപ്പുകളും 2025 ചാമ്പ്യന്‍സ് ട്രോഫിയും സ്വന്തമാക്കി. ട്വന്റി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് സൂര്യകുമാര്‍ യാദവിനെ പരിഗണിച്ചതും അഗാര്‍ക്കറുടെ കാലയളവിലെ പ്രധാന സെലക്ഷന്‍ തീരുമാനങ്ങളിലൊന്നായിരുന്നു.

അതേസമയം, ഏപ്രിലില്‍ ബിസിസിഐ അഗാര്‍ക്കറുടെ കരാര്‍ ഒരു വര്‍ഷത്തേക്ക് പുതുക്കിയതായി ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2027 ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് തുടര്‍ച്ച ഉറപ്പാക്കാനായിരുന്നു അന്നത്തെ തീരുമാനം. ഇപ്പോഴത്തെ കാലാവധിയും ഭാവിയിലെ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംബന്ധിച്ച പുതിയ തീരുമാനം ബിസിസിഐ യോഗത്തിന് ശേഷമേ വ്യക്തമാകൂ.

Tags: bccicheif selectorajith agarkar
Share
Tweet
SendShare

More News from this section

WPL 2027 ജനുവരി 14ന് ; താരലേലം കൊച്ചിയില്‍

IPL 2027 ലേലം ഇന്ത്യയിലേക്ക് തിരിച്ചെത്തും; വേദി കണ്ടെത്താൻ BCCIക്ക് വെല്ലുവിളി, ഇംപാക്ട് പ്ലെയർ നിയമത്തിലും തീരുമാനം നീളും

1000 റണ്‍സ് ക്ലബ്ബിലേയ്‌ക്ക് സഞ്ജു; ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം; ഓപ്പണിങ്ങില്‍ സ്‌ട്രൈക്ക് റേറ്റിലും മുന്നില്‍

‘ഞങ്ങള്‍ ഒരു ടീമാണ്, രാജ്യത്തിനായി കളിക്കുന്നു’; വൈഭവ് സൂര്യവംശിയെ കുറിച്ച് സഞ്ജുവിന്റെ നിലപാട്, ‘പുറത്തെ ശബ്ദങ്ങള്‍’ ബാധിക്കാറുണ്ടെന്നും തുറന്നുപറഞ്ഞ് താരം

അഫ്ഗാനെതിരായ രണ്ടാം ടി20 ഇന്ന്; ജയിച്ചാല്‍ പരമ്പര ഇന്ത്യയ്‌ക്ക്, സഞ്ജുവിന് വീണ്ടും അവസരം ലഭിക്കുമോ?

വൈഭവ് പുറത്ത്; സഞ്ജു-അഭിഷേക് ഓപ്പണ്‍ ചെയ്യും, ബുംറ തിരിച്ചെത്തി; അഫ്ഗാനെതിരെ ഇന്ത്യ ആദ്യം പന്തെറിയും

Latest News

അഗാര്‍ക്കര്‍ പുറത്തേക്കോ? പകരക്കാരായി രണ്ട് മുന്‍ ഇന്ത്യന്‍ താരങ്ങള്‍; ബിസിസിഐ തീരുമാനം നാളെ

മെഡിക്കൽ സ്റ്റോറുകളിൽ സിസിടിവി നിർബന്ധമാക്കും; കുറിപ്പടി മരുന്നുകളുടെ വിൽപ്പന ക്യാമറ നിരീക്ഷണത്തിൽ

മോദിയുടെ 76-ാം ജന്മദിനം; വഡ്‌നഗറില്‍ നിന്ന് വാരാണസിയിലേക്ക് ബൈക്ക് റാലിക്ക് അമിത് ഷാ തുടക്കമിട്ടു

ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ വൻ മാറ്റം; രണ്ട് വർഷം കഴിഞ്ഞാൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിർബന്ധം; ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

നിർണായക ധാതു മേഖലയിൽ കേരളത്തിന് മികച്ച അവസരങ്ങൾ; ഭുവനേശ്വറിലെ CSIR-IMMT സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള മാധ്യമ സംഘം

‘സാധാരണക്കാരന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ പോലീസ് മുറ്റത്ത് മാത്രമാണോ കയറുന്നത്?’; സുരേഷ് ഗോപി

ലോൺ തിരിച്ചടവ് മുടങ്ങിയാലും വാഹനം ബലമായി പിടിച്ചെടുക്കരുത്; കുടിശിക ഈടാക്കാൻ ‘ഗുണ്ടകളെ’ ഉപയോഗിക്കരുത്; ബാങ്കുകളും എൻബിഎഫ്സികളും നിയമനടപടി പാലിക്കണമെന്ന് സുപ്രീം കോടതി, ആർബിഐക്ക് നിർദേശം

റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്ഡിപിഐ; ചാനൽ ആസ്ഥാനത്തെത്തി ഒന്നാം പ്രതി ആന്റോയെ കണ്ട് സമാധാനിപ്പിച്ച് നേതാക്കൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies