1000 റണ്‍സ് ക്ലബ്ബിലേയ്ക്ക് സഞ്ജു; ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം; ഓപ്പണിങ്ങില്‍ സ്‌ട്രൈക്ക് റേറ്റിലും മുന്നില്‍
Wednesday, September 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

1000 റണ്‍സ് ക്ലബ്ബിലേയ്‌ക്ക് സഞ്ജു; ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം; ഓപ്പണിങ്ങില്‍ സ്‌ട്രൈക്ക് റേറ്റിലും മുന്നില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2026, 06:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യിലെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിക്കിടെ പുതിയ നാഴികക്കല്ല് പിന്നിട്ട് സഞ്ജു സാംസണ്‍. ടി20 അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഓപ്പണറായി 1000 റണ്‍സ് തികച്ച സഞ്ജു ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി. 22 പന്തില്‍ 57 റണ്‍സെടുത്ത സഞ്ജുവിന്റെ മികവില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ടി20യില്‍ ഓപ്പണറായി സഞ്ജുവിന്റെ സമ്പാദ്യം 1026 റണ്‍സായി. 181.59 ആണ് ഓപ്പണറെന്ന നിലയില്‍ സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ്. 1000 റണ്‍സ് പിന്നിട്ട അഞ്ച് ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റും സഞ്ജുവിനാണ്.

ഓപ്പണര്‍മാരില്‍ രോഹിത് ശര്‍മ്മയാണ് 3750 റണ്‍സുമായി പട്ടികയില്‍ ഒന്നാമത്. കെഎല്‍ രാഹുല്‍ 1826 റണ്‍സും ശിഖര്‍ ധവാന്‍ 1759 റണ്‍സും അഭിഷേക് ശര്‍മ്മ 1726 റണ്‍സും നേടിയിട്ടുണ്ട്. ഈ വര്‍ഷം ടി20യില്‍ സഞ്ജുവിന്റെ 16-ാം ഇന്നിങ്സായിരുന്നു അഫ്ഗാനിസ്ഥാനെതിരായ മത്സരം. ശ്രദ്ധേയമായ മറ്റൊരു കണക്കും സഞ്ജുവിന്റെ പേരിലുണ്ട്. ഈ വര്‍ഷം 15 പന്തിലധികം നേരിട്ട നാല് ഇന്നിങ്സുകളിലും താരം 50ന് മുകളില്‍ റണ്‍സ് നേടിയിട്ടുണ്ട്.

ടി20 ലോകകപ്പിലെ നിര്‍ണായക മത്സരങ്ങളിലായിരുന്നു സഞ്ജുവിന്റെ മുമ്പത്തെ മൂന്ന് അര്‍ധസെഞ്ചുറിക്ക് മുകളിലുള്ള പ്രകടനങ്ങള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ 50 പന്തില്‍ പുറത്താകാതെ 97 റണ്‍സും ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ 42 പന്തില്‍ 89 റണ്‍സും ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ 46 പന്തില്‍ 89 റണ്‍സുമാണ് താരം നേടിയത്. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ എട്ട് പന്തില്‍ 10 റണ്‍സ് മാത്രമായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. ഇതോടെ രണ്ടാം മത്സരത്തില്‍ വലിയ പ്രകടനം നടത്തേണ്ട സമ്മര്‍ദ്ദത്തിലായിരുന്നു താരം. അതിന് മറുപടിയായാണ് ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ സഞ്ജു ആക്രമണാത്മക ഇന്നിങ്സ് പുറത്തെടുത്തത്.

അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി തുടക്കം മുതല്‍ സഞ്ജു ആക്രമിച്ചു. ഏഴ് ഫോറും നാല് സിക്സും സഹിതം 22 പന്തില്‍ 57 റണ്‍സാണ് താരം നേടിയത്. അഭിഷേക് ശര്‍മ്മ 19 പന്തില്‍ 39 റണ്‍സും നേടി. ഇരുവരും ചേര്‍ന്ന് 38 പന്തില്‍ 88 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ ഇന്ത്യക്ക് അതിവേഗ തുടക്കം ലഭിച്ചു. നേരത്തെ നിതീഷ് റെഡ്ഡിയുടെ 3/24 ബൗളിംഗ് മികവില്‍ അഫ്ഗാനിസ്ഥാനെ 20 ഓവറില്‍ 159/8 എന്ന സ്‌കോറില്‍ ഇന്ത്യ ഒതുക്കുകയായിരുന്നു. തുടര്‍ന്ന് 14.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി.

ടി20 ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് സഞ്ജു. എന്നാല്‍ അതിന് ശേഷമുള്ള മത്സരങ്ങളില്‍ ഫോമില്‍ സ്ഥിരത പുലര്‍ത്താന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. അഫ്ഗാനിസ്ഥാന്‍ പരമ്പരയ്‌ക്ക് മുമ്പ് നാല് ഇന്നിങ്സുകളില്‍ നിന്ന് 33 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. ഇതിനിടെ യുവതാരം വൈഭവ് സൂര്യവംശിയും ടീമിലെ സ്ഥാനത്തിനായി ശക്തമായ മത്സരം ഉയര്‍ത്തിയിരുന്നു. വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസും സഞ്ജുവിന്റെ ഫോമിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സാഹചര്യമാണ്. അത്തരമൊരു ഘട്ടത്തിലാണ് അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ സഞ്ജുവിന്റെ തകര്‍പ്പന്‍ തിരിച്ചുവരവും 1000 റണ്‍സ് നേട്ടവും.

Tags: sanju samsonOpener1000 runs clubfifth indian player
Share
Tweet
SendShare

More News from this section

WPL 2027 ജനുവരി 14ന് ; താരലേലം കൊച്ചിയില്‍

IPL 2027 ലേലം ഇന്ത്യയിലേക്ക് തിരിച്ചെത്തും; വേദി കണ്ടെത്താൻ BCCIക്ക് വെല്ലുവിളി, ഇംപാക്ട് പ്ലെയർ നിയമത്തിലും തീരുമാനം നീളും

‘ഞങ്ങള്‍ ഒരു ടീമാണ്, രാജ്യത്തിനായി കളിക്കുന്നു’; വൈഭവ് സൂര്യവംശിയെ കുറിച്ച് സഞ്ജുവിന്റെ നിലപാട്, ‘പുറത്തെ ശബ്ദങ്ങള്‍’ ബാധിക്കാറുണ്ടെന്നും തുറന്നുപറഞ്ഞ് താരം

അഫ്ഗാനെതിരായ രണ്ടാം ടി20 ഇന്ന്; ജയിച്ചാല്‍ പരമ്പര ഇന്ത്യയ്‌ക്ക്, സഞ്ജുവിന് വീണ്ടും അവസരം ലഭിക്കുമോ?

വൈഭവ് പുറത്ത്; സഞ്ജു-അഭിഷേക് ഓപ്പണ്‍ ചെയ്യും, ബുംറ തിരിച്ചെത്തി; അഫ്ഗാനെതിരെ ഇന്ത്യ ആദ്യം പന്തെറിയും

ഇന്ത്യ – അഫ്ഗാനിസ്ഥാൻ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീം മാനേജരായി ആർ. കാർത്തിക് വർമ്മ നിയമിക്കപ്പെട്ടു

Latest News

1000 റണ്‍സ് ക്ലബ്ബിലേയ്‌ക്ക് സഞ്ജു; ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം; ഓപ്പണിങ്ങില്‍ സ്‌ട്രൈക്ക് റേറ്റിലും മുന്നില്‍

കെഎസ്ഇബി ജീപ്പില്‍ നിന്ന് കൊടുവാള്‍ തെറിച്ച് വീണു; വടകരയില്‍ 75കാരിക്ക് ഗുരുതര പരിക്ക്

പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ഷഹ്സാദ് ഭട്ടി നെറ്റ്‌വർക്കിന് പൂട്ടിട്ട് കേന്ദ്രം; UAPA പ്രകാരം ഭീകരസംഘടനയായി പ്രഖ്യാപിച്ചു

വീട്ടുകാരെ പേടിപ്പിക്കാൻ ‘മരണം’ അഭിനയിച്ചു; ആറാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം

ഇന്ധനക്ഷാമം രൂക്ഷമാകുന്നു; പാകിസ്ഥാൻ ലോക്ക്ഡൗണിലേക്ക്; മാർക്കറ്റ് നേരത്തെ അടക്കും, ഓഫീസുകൾ നാല് ദിവസം മാത്രം

തിയറ്ററിലെത്തുന്നവര്‍ക്ക് ഇനി സൗജന്യ കുടിവെള്ളം; മേയറുടെ നിര്‍ദേശം നടപ്പാക്കി തുടങ്ങി ഉടമകള്‍; എപ്പോഴും ജനങ്ങള്‍ക്കൊപ്പമെന്ന് വി.വി. രാജേഷ്

ശമ്പളപരിധി 25,000 രൂപയായി ഉയര്‍ത്തി കേന്ദ്രം; ഇപിഎഫിലും പെന്‍ഷന്‍ ഫണ്ടിലും കൂടുതല്‍ വിഹിതം; 51 ലക്ഷം ജീവനക്കാര്‍ക്ക് നേട്ടം

എണ്ണവില താങ്ങാനാകാതെ പാക്കിസ്ഥാന്‍; ആഴ്ചയില്‍ നാല് ദിവസം ജോലി, വര്‍ക്ക് ഫ്രം ഹോം ഉള്‍പ്പെടെ ‘സ്മാര്‍ട്ട് ലോക്ഡൗണ്‍’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies