തൃണമൂൽ കോൺഗ്രസ് തർക്കത്തിൽ മമതയ്ക്ക് തിരിച്ചടി: പേരും ചിഹ്നവും മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
Friday, September 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൃണമൂൽ കോൺഗ്രസ് തർക്കത്തിൽ മമതയ്‌ക്ക് തിരിച്ചടി: പേരും ചിഹ്നവും മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2026, 07:44 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിലെ സംഘടനാ തർക്കത്തിൽ ഇടക്കാല ഉത്തരവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഓൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ് എന്ന പേരും ‘പൂവും പുല്ലും’ ചിഹ്നവും തൽക്കാലത്തേക്ക് മരവിപ്പിച്ചു. മമത ബാനർജി നേതൃത്വം നൽകുന്ന വിഭാഗത്തിനും വിമത വിഭാഗത്തിനും ഇനി ഈ പേരും ഔദ്യോഗിക ചിഹ്നവും ഉപയോഗിക്കാനാകില്ല. അന്തിമ തീരുമാനം വരുന്നതുവരെയാണ് നിയന്ത്രണം.

ഒക്ടോബർ ആറിന് നടക്കാനിരിക്കുന്ന നന്ദിഗ്രാം, റേജിനഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇരുവിഭാഗങ്ങളെയും തുല്യ നിലയിൽ പരിഗണിക്കുകയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നതിനാണ് ഇടക്കാല നടപടി സ്വീകരിച്ചതെന്ന് കമ്മീഷൻ വ്യക്തമാക്കി.

ഇരുപക്ഷവും പുതിയ പാർട്ടി പേരിനായി മൂന്ന് വീതം നിർദേശങ്ങളും മൂന്ന് വീതം സ്വതന്ത്ര തെരഞ്ഞെടുപ്പ് ചിഹ്നങ്ങളും നൽകണം. കമ്മീഷൻ അംഗീകരിക്കുന്ന പേരും ചിഹ്നവും ഉപതിരഞ്ഞെടുപ്പിൽ അതത് വിഭാഗങ്ങൾക്ക് അനുവദിക്കും. ആവശ്യമെങ്കിൽ പുതിയ പേരിൽ ‘ഓൾ ഇന്ത്യാ തൃണമൂൽ കോൺഗ്രസ്’ എന്ന മാതൃപാർട്ടിയുമായുള്ള ബന്ധം സൂചിപ്പിക്കാനും ഇരുവിഭാഗങ്ങൾക്കും അനുമതിയുണ്ട്.

തൃണമൂൽ കോൺഗ്രസിലെ സംഘടനാ നിയന്ത്രണം, പാർട്ടി പേര്, തെരഞ്ഞെടുപ്പ് ചിഹ്നം, പാർട്ടി സ്വത്തുക്കൾ എന്നിവ സംബന്ധിച്ച തർക്കമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തിയത്. മമത ബാനർജി നേതൃത്വം നൽകുന്ന വിഭാഗവും വിമത വിഭാഗവും തങ്ങളാണ് യഥാർഥ തൃണമൂൽ കോൺഗ്രസെന്ന് അവകാശപ്പെടുന്ന സാഹചര്യത്തിൽ, അന്തിമ തീരുമാനം എടുക്കുന്നതിന് കൂടുതൽ വിശദമായ പരിശോധന ആവശ്യമാണെന്ന് കമ്മീഷൻ വിലയിരുത്തി.

തർക്കം സംബന്ധിച്ച് ഇരുവിഭാഗങ്ങളെയും കമ്മീഷൻ നേരത്തെ കേട്ടിരുന്നു. വിമത വിഭാഗത്തോട് കൂടുതൽ രേഖകളും വിവരങ്ങളും സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ജൂലൈ ആറിനാണ് പാർട്ടിയുടെ പേര്, ചിഹ്നം, സംഘടനാ നിയന്ത്രണം എന്നിവ സംബന്ധിച്ച തർക്കം ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലെത്തിയത്.

നിലവിലെ ഇടക്കാല ഉത്തരവ് ഉപതിരഞ്ഞെടുപ്പുകൾക്കായുള്ള താൽക്കാലിക ക്രമീകരണം മാത്രമാണ്. പാർട്ടിയുടെ സംഘടനാ നിയന്ത്രണം സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് ഉണ്ടാകും. അതുവരെ ‘പൂവും പുല്ലും’ ചിഹ്നം ഇരു വിഭാഗങ്ങൾക്കും ഉപയോഗിക്കാനാകില്ല.

1998ൽ മമത ബാനർജി തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചതിന് ശേഷം ആദ്യമായാണ് പാർട്ടിയുടെ പരമ്പരാഗത പേരും ചിഹ്നവും ഇത്തരത്തിൽ മരവിപ്പിക്കപ്പെടുന്നത്. ഉപതിരഞ്ഞെടുപ്പുകളുടെ ബാലറ്റ്/ഇവിഎം നടപടികളിലും പുതിയ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കേണ്ട സാഹചര്യമാണുള്ളത്.

Tags: TMCMamatha Banarje
Share
Tweet
SendShare

More News from this section

ആശംസകള്‍ക്ക് ഹൃദയപൂര്‍വം നന്ദി; ‘വികസിത ഭാരത’ത്തിനായി ഒരുമിച്ച് മുന്നേറാം: പ്രധാനമന്ത്രി

ബെംഗളൂരുവില്‍ നഴ്‌സിന് നേരെ ഭര്‍ത്താവിന്റെ ആക്രമണം; വെട്ടിയതിന് പിന്നാലെ ആസിഡ് ആക്രമണവും

ഇന്ത്യയില്‍ ചീറ്റകളുടെ എണ്ണം 52 ആയി; നാല് വര്‍ഷത്തിനിടെ ജനിച്ചത് 32 കുഞ്ഞുങ്ങള്‍

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയുടെ നിലപാട് വ്യക്തം; സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം

2,000 രൂപയ്‌ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 18% ജിഎസ്ടിയോ? പ്രചാരണം വ്യാജമെന്ന് കേന്ദ്രം

പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകാൻ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്; തേജസ്, ധ്രുവ് ഹെലികോപ്റ്ററുകൾ നാളെ വ്യോമസേനയ്‌ക്ക് കൈമാറും

Latest News

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി അധിക്ഷേപിച്ചു; പോക്സോ കേസിൽ യുട്യൂബർ അറസ്റ്റിൽ

തൃണമൂൽ കോൺഗ്രസ് തർക്കത്തിൽ മമതയ്‌ക്ക് തിരിച്ചടി: പേരും ചിഹ്നവും മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

മലപ്പുറത്ത് എംഡിഎംഎയുമായി കോളേജ് അധ്യാപകൻ അറസ്റ്റിൽ; പിടിയിലായത്   മമ്പാട് എംഇഎസ് കോളേജിലെ സുഹൈൽ പെരിങ്ങോടൻ; വിദ്യാർത്ഥികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനി

ഇന്ധനവില കുതിക്കുന്നു; പാകിസ്താനില്‍ കടകള്‍ 9ന് അടയ്‌ക്കും; വിവാഹത്തിന് ഒരു വിഭവം മാത്രം; സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന വിഹിതം പകുതിയാക്കി

വിവാഹത്തിന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, പണവും നല്‍കി; പക്ഷേ ഭക്ഷണമെത്തിയില്ല; സംഭവത്തില്‍ കാറ്ററിങ് ഉടമ കസ്റ്റഡിയില്‍

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിന് 14 ദിവസത്തെ റിമാന്‍ഡ്

30 പന്തില്‍ സെഞ്ചുറി; അഫ്ഗാനെതിരെ അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട്, റെക്കോര്‍ഡുകളുടെ പെരുമഴ

കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies