സ്ത്രീകളെ വിവസ്ത്രരാക്കി കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു; പാലാരിവട്ടത്ത് വൻ മോഷണം; അഞ്ചംഗ സംഘമെന്ന് സൂചന
Friday, September 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീകളെ വിവസ്ത്രരാക്കി കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു; പാലാരിവട്ടത്ത് വൻ മോഷണം; അഞ്ചംഗ സംഘമെന്ന് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2026, 09:35 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നഗരമധ്യത്തിൽ പുലർച്ചെ വാടകവീട്ടിൽ അതിക്രമിച്ചുകയറി ഇതര സംസ്ഥാന തൊഴിലാളികളെ കത്തി കാട്ടി ഭീഷണിപ്പെടുത്തി വൻ കവർച്ച. സ്ത്രീകളെ വിവസ്ത്രരാക്കി സ്വർണാഭരണങ്ങൾ കവർന്നതടക്കം ആറുലക്ഷത്തിലേറെ രൂപയുടെ സാധനങ്ങളാണ് അഞ്ചംഗ സംഘം കവർന്നത്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് അന്വേഷണം ഊർജിതമാക്കി.

പാലാരിവട്ടം സംസ്കാര ജംഗ്ഷന് സമീപത്തെ വാടകവീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം. അസം, പശ്ചിമബംഗാൾ സ്വദേശികളായ ഏഴ് തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. വ്യാഴാഴ്ച പുലർച്ചെ 12.30ഓടെ മാരകായുധങ്ങളുമായി എത്തിയ അഞ്ചംഗ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയെന്നാണ് പരാതി. വാതിൽ അകത്തുനിന്ന് പൂട്ടിയ ശേഷം താമസക്കാരെ തടഞ്ഞുവെച്ച് കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടർന്ന് താമസക്കാരെ ശാരീരികമായി ആക്രമിക്കുകയും ചെയ്തു. ഇതിനിടെയാണ് വീട്ടിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളുടെ വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റിയത്. ഇവരുടെ ശരീരത്തിൽ നിന്ന് സ്വർണം കണ്ടെത്തുന്നതിനായാണ് സ്ത്രീകളെ വിവസ്ത്രരാക്കിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ ലൈംഗികാതിക്രമം നടന്നതായി നിലവിൽ സൂചനയില്ലെന്നും പൊലീസ് അറിയിച്ചു.

സ്വർണവും പണവും ഫോണുകളും; കവർന്നത് 6.05 ലക്ഷം രൂപയുടെ വസ്തുക്കൾ
ഒരു സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവൻ സ്വർണമാലയും മറ്റൊരു സ്ത്രീയുടെ നാല് ഗ്രാം തൂക്കമുള്ള സ്വർണക്കമ്മലുമാണ് സംഘം കവർന്നത്. ഇവയ്‌ക്ക് യഥാക്രമം ഏകദേശം 1.20 ലക്ഷം രൂപയും 60,000 രൂപയും വിലവരും.

വീട്ടിലുണ്ടായിരുന്ന 1.20 ലക്ഷം രൂപയും 3.05 ലക്ഷം രൂപ വിലമതിക്കുന്ന 10 മൊബൈൽ ഫോണുകളും സംഘം കവർന്നു. പഴ്സ്, എടിഎം കാർഡുകൾ, തിരിച്ചറിയൽ രേഖകൾ എന്നിവയും നഷ്ടപ്പെട്ടു. കൂടാതെ ഒരാളെ കത്തിമുനയിൽ നിർത്തി യുപിഐ പിൻ കൈക്കലാക്കിയ ശേഷം 12,000 രൂപ രണ്ട് ഡിജിറ്റൽ ഇടപാടുകളിലൂടെ പ്രതികളുടെ അക്കൗണ്ടിലേക്ക് അയപ്പിച്ചതായും എഫ്ഐആറിൽ പറയുന്നു.

ഒരു പ്രതിയെ തിരിച്ചറിഞ്ഞു; അഞ്ചംഗ സംഘത്തിനായി തിരച്ചിൽ
അഞ്ചംഗ സംഘത്തിൽ നാല് മലയാളികളും ഒരു ഇതര സംസ്ഥാനക്കാരനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഘത്തിലെ ഒരു മലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.  പ്രതികളിൽ ഒരാളെ വീട്ടിൽ താമസിച്ചിരുന്നവർക്ക് പരിചയമുണ്ടെന്നാണ് സൂചന.

സംഭവത്തിന് പിന്നാലെ രാവിലെ ഏഴുമണിയോടെയാണ് തൊഴിലാളികൾ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കേസെടുത്ത പൊലീസ് പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി. വീട്ടിലെത്തിയ സംഘം എങ്ങനെ താമസക്കാരെ ലക്ഷ്യമിട്ടു, പ്രതികൾക്ക് വീടിനെക്കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.. നഗരമധ്യത്തിൽ നടന്ന അതിക്രമത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികളും.

Tags: theft
Share
Tweet
SendShare

More News from this section

‘മാധ്യമ മുതലാളിയായാൽ എന്തും ചെയ്യാമെന്ന് കരുതി’; ആൻ്റോയുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത് വെള്ളാപ്പള്ളി

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി അധിക്ഷേപിച്ചു; പോക്സോ കേസിൽ യുട്യൂബർ അറസ്റ്റിൽ

മലപ്പുറത്ത് എംഡിഎംഎയുമായി കോളേജ് അധ്യാപകൻ അറസ്റ്റിൽ; പിടിയിലായത്   മമ്പാട് എംഇഎസ് കോളേജിലെ സുഹൈൽ പെരിങ്ങോടൻ; വിദ്യാർത്ഥികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനി

വിവാഹത്തിന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, പണവും നല്‍കി; പക്ഷേ ഭക്ഷണമെത്തിയില്ല; സംഭവത്തില്‍ കാറ്ററിങ് ഉടമ കസ്റ്റഡിയില്‍

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്; ആന്റോ അഗസ്റ്റിന് 14 ദിവസത്തെ റിമാന്‍ഡ്

കേരളത്തില്‍ ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; വൈകിട്ട് 6.15 മുതല്‍ രാത്രി 12.45 വരെ

Latest News

സ്ത്രീകളെ വിവസ്ത്രരാക്കി കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്നു; പാലാരിവട്ടത്ത് വൻ മോഷണം; അഞ്ചംഗ സംഘമെന്ന് സൂചന

തൃണമൂൽ കോൺഗ്രസ് തർക്കത്തിൽ മമതയ്‌ക്ക് തിരിച്ചടി: പേരും ചിഹ്നവും മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇന്ധനവില കുതിക്കുന്നു; പാകിസ്താനില്‍ കടകള്‍ 9ന് അടയ്‌ക്കും; വിവാഹത്തിന് ഒരു വിഭവം മാത്രം; സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന വിഹിതം പകുതിയാക്കി

ആശംസകള്‍ക്ക് ഹൃദയപൂര്‍വം നന്ദി; ‘വികസിത ഭാരത’ത്തിനായി ഒരുമിച്ച് മുന്നേറാം: പ്രധാനമന്ത്രി

ബെംഗളൂരുവില്‍ നഴ്‌സിന് നേരെ ഭര്‍ത്താവിന്റെ ആക്രമണം; വെട്ടിയതിന് പിന്നാലെ ആസിഡ് ആക്രമണവും

30 പന്തില്‍ സെഞ്ചുറി; അഫ്ഗാനെതിരെ അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട്, റെക്കോര്‍ഡുകളുടെ പെരുമഴ

ഇന്ത്യയില്‍ ചീറ്റകളുടെ എണ്ണം 52 ആയി; നാല് വര്‍ഷത്തിനിടെ ജനിച്ചത് 32 കുഞ്ഞുങ്ങള്‍

റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ഇന്ത്യയുടെ നിലപാട് വ്യക്തം; സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies