മാലോം: കാസര്‍കോട് വെള്ളരിക്കുണ്ടില്‍ ഗൃഹനാഥനെയും ഭാര്യയെയും വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാര്യോട്ട് ചാലിലെ തടത്തില്‍ വീട്ടില്‍ സാബു (56), ഭാര്യ സജി സാബു (52) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷിയിടത്തിലേക്ക് പോയ ഇരുവരും ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഏക മകന്‍ മെല്‍വിന്‍ അന്വേഷിച്ചെത്തുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും കുളത്തില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു. വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.















