വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണ പരാമർശം; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യാപേക്ഷ നൽകി, ഹർജി 23ന് പരിഗണിക്കും
Saturday, September 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വി ഡി സതീശനെതിരായ വ്യാജ വിവാഹ ആരോപണ പരാമർശം; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യാപേക്ഷ നൽകി, ഹർജി 23ന് പരിഗണിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2026, 05:24 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ വ്യാജ വിവാഹ ആരോപണ പരാമർശം നടത്തിയെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ആന്റോ അഗസ്റ്റിൻ അപേക്ഷ സമർപ്പിച്ചത്. ജാമ്യാപേക്ഷ സെപ്റ്റംബർ 23ന് കോടതി പരിഗണിക്കും.

കെപിസിസി വക്താവ് രാജു പി. നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി സൈബർ പോലീസ് ആന്റോ അഗസ്റ്റിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയെന്നാണ് പരാതിയിലെ ആരോപണം.

കേസിൽ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി. ആകെ മൂന്ന് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് അറസ്റ്റിനുള്ള സാധ്യത മുന്നിൽ കണ്ട് ആന്റോ അഗസ്റ്റിൻ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്.

അതേസമയം, ആന്റോ അഗസ്റ്റിൻ നിലവിൽ മറ്റൊരു അബ്കാരി കേസിൽ എക്സൈസിന്റെ കസ്റ്റഡിയിലാണ്. നേരത്തെ റിപ്പോർട്ടർ ടിവി ഉടമയുടെ വയനാട്ടിലെ വീട്ടിൽ അനുവദനീയമായ പരിധിയിൽ കൂടുതലായി മദ്യം സൂക്ഷിച്ചെന്ന കേസിലാണ് എക്സൈസ് നടപടി സ്വീകരിച്ചത്. ആ കേസിൽ അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

Tags: FEATURED2Anto Augustine Anticipatory BailV D Satheesan CaseAnto Augustine Cyber Police CaseKerala Political Defamation Case
Share
Tweet
SendShare

More News from this section

അബ്കാരി കേസ്; റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ എക്സൈസ് കസ്റ്റഡിയിൽ വിട്ടു

ടർഫിൽ കളിക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീണു; ചെർപ്പുളശ്ശേരിയിൽ പ്ലസ് വൺ വിദ്യാർഥി മരിച്ചു

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസ്; ഇഡിയുടെ ശുപാർശയിൽ നിയമോപദേശം ലഭിച്ചു, മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർനടപടി തീരുമാനിക്കുമെന്ന് രമേശ് ചെന്നിത്തല

ഹോട്ടൽ ഭക്ഷണം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങുന്നതിലല്ലേ തെറ്റ്; ആരുടെ കൈയിൽ നിന്നും സ്പോൺസർ പണം വാങ്ങിയിട്ടില്ല; ആന്റോയെ പിന്തുണച്ച് എ.കെ. ബാലൻ

അടിമുടി ദുരൂഹത; ബാങ്ക് ജപ്തി ചെയ്ത ആന്റോ അഗസ്റ്റിന്റെ വീട് ലേലത്തിൽ നേടിയത് ഭാര്യാമാതാവ്; ലേലത്തിൽ പങ്കെടുത്തത് കുടുംബം മാത്രം; ഉടമസ്ഥാവകാശ രേഖകളിലും വൈരുധ്യം

അയ്യോ പാവം!!! ആന്റോയുടെ വീഡിയോ നിരന്തരം ടിവിയിൽ കാണിക്കുന്നു വെന്ന് അഭിഭാഷകൻ; 67 ലിറ്റർ മദ്യശേഖരം; പ്രതിയെ കസ്റ്റഡിയിൽ വിട്ടു, ചോദ്യം ചെയ്യുമെന്ന് എക്സൈസ്

Latest News

ഡൽഹി സർവകലാശാലയിൽ എബിവിപിക്ക് വൻ വിജയം; പ്രസിഡന്റ് യഷ് ദബാസ്, സെക്രട്ടറി റിയ ചൗധരി, വൈസ് പ്രസിഡന്റ് സ്വതന്ത്ര സ്ഥാനാർഥി ദീപാംശു ഷോക്കീൻ, അരാജകത്വ രാഷ്‌ട്രീയത്തെ വിദ്യാർഥികൾ തള്ളി

പഠനയാത്ര 5 ദിവസം മാത്രം, സെൽഫിയും റീലും എടുത്താൽ നടപടി; സ്ഥിരം അധ്യാപകർ നിർബന്ധം,ഗസ്റ്റ് അധ്യാപകരെ മാത്രം ഉൾപ്പെടുത്തി സംഘടിപ്പിക്കാൻ പാടില്ല: ടൂറുകൾക്ക് കർശന നിയന്ത്രണവുമായി വിദ്യാഭ്യാസ വകുപ്പ്

വിവാഹം കഴിക്കാൻ പ്രായമായി, പക്ഷേ മനസ്സ് തയ്യാറാണോ? ജീവിതപങ്കാളിയെ തേടും മുമ്പ് സ്വയം ചോദിക്കേണ്ട 10 ചോദ്യങ്ങൾ

ഹിജാബില്ലാതെ, തലമറയ്‌ക്കാതെ നൂറുകണക്കിന് യുവതികൾ; ഇറാനിലെ ഓട്ടമത്സരത്തിന്റെ ദൃശ്യങ്ങൾ വൈറൽ

35 വർഷത്തിന് ശേഷം സിനിമാ സർട്ടിഫിക്കേഷൻ ചട്ടങ്ങളിൽ മാറ്റം; ലഹരി രംഗങ്ങൾക്ക് മുന്നറിയിപ്പ്; പുതിയ മാർഗനിർദേശങ്ങൾ അറിയാം

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി; നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി

അൽ അസദ് ഭരണകൂടത്തെ പേടിച്ച് 15 വർഷം മതിലിനുള്ളിൽ ഒളിപ്പിച്ച ലൈബ്രറി; യുദ്ധം തകർത്ത സിറിയൻ വീട്ടിൽ നിന്ന് പുസ്തകങ്ങൾ തിരിച്ചുപിടിച്ച് അബു ബിലാൽ

70 കോടി രൂപയുടെ കള്ളനാണയ നിർമ്മാണം; യന്ത്രങ്ങളും ഡൈകളും നൽകിയവരെ തേടി യുപി പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies