ഓർമ്മകളുടെ വേരറ്റ ജീവിതം; മരിച്ചവരുടെ നിശ്ശബ്ദതയിൽ അഭയം തേടിയ പീലിയുടെ കഥ, ‘കല്ലറ ലിഖിതങ്ങൾ’ പ്രദർശനത്തിനൊരുങ്ങുന്നു
Thursday, September 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഓർമ്മകളുടെ വേരറ്റ ജീവിതം; മരിച്ചവരുടെ നിശ്ശബ്ദതയിൽ അഭയം തേടിയ പീലിയുടെ കഥ, ‘കല്ലറ ലിഖിതങ്ങൾ’ പ്രദർശനത്തിനൊരുങ്ങുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 9, 2026, 10:04 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഓർമ്മകളുടെ വേരറ്റുപോയ ഒരു മനുഷ്യൻ. ജീവിച്ചിരിക്കുന്നവരുടെ ചോദ്യങ്ങളിൽ നിന്ന് അകന്ന് മരിച്ചവരുടെ നിശ്ശബ്ദതയിൽ അഭയം കണ്ടെത്തിയ ജീവിതം. കല്ലറകൾ വെട്ടി, ശവക്കല്ലറകൾക്ക് കാവലാളായി മാറിയ പീലിയുടെ അസാധാരണ ജീവിതകഥ പറയുന്ന ചിത്രം ‘കല്ലറ ലിഖിതങ്ങൾ’ പ്രദർശനത്തിനൊരുങ്ങുന്നു.

മാലേരിക്ക പള്ളിയിലെ പെരുന്നാൾ കൊടിയിറങ്ങുന്ന നാളിലാണ് പീലിയുടെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവം അരങ്ങേറുന്നത്. തടാകം കവർന്നത് ഒരു വഞ്ചിയെ മാത്രമായിരുന്നില്ല. അതിനൊപ്പം ഒരു മനുഷ്യന്റെ ഭൂതകാലവും ഓർമ്മകളും നഷ്ടമാകുന്നു. മീൻപിടുത്തക്കാർ അയാളെ കരയ്‌ക്കെത്തിക്കുമ്പോൾ കൈകളിലെന്ന പോലെ ഓർമ്മകളിലും അയാൾ ശൂന്യനായിരുന്നു.

പിന്നീട് വർഷങ്ങൾ കടന്നുപോകുന്നു. ജീവിച്ചിരിക്കുന്നവരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ, ചോദ്യങ്ങളില്ലാത്ത സെമിത്തേരിയുടെ നിശ്ശബ്ദതയിൽ അയാൾ സ്വന്തം ജീവിതം ക്രമപ്പെടുത്തുന്നു. കല്ലറകൾ വെട്ടിയും ശവക്കല്ലറകൾക്ക് കാവലാളായും കഴിയുന്ന ആ മനുഷ്യന് ഒടുവിൽ ആത്മാക്കൾ ഒരു പേര് നൽകുന്നു — ‘പീലി’.

എന്നാൽ പീലിയുടെ ജീവിതത്തിലെ നിശ്ശബ്ദതയെ തകർക്കുന്നത് ദൈവഭവനത്തിൽ നടക്കുന്ന ഒരു മോഷണമാണ്. ജീവിച്ചിരിക്കുന്നവരിൽ നിന്ന് അകന്നോടിയ മനുഷ്യൻ മരിച്ചവരുടെ ലോകത്ത് അഭയം തേടിയെത്തിയതിനു പിന്നിലെ കഥ എന്താണ്? തടാകത്തിൽ നഷ്ടമായത് എന്തായിരുന്നു? ഓർമ്മകൾ നഷ്ടപ്പെട്ട പീലിയുടെ ഭൂതകാലത്തിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങൾ എന്തൊക്കെയാണ്? ഈ ചോദ്യങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

പീലിയുടെ ജീവിതത്തിൽ കുറിക്കപ്പെട്ട ഏടുകളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകുന്ന ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രത്തെ സനിൽ പേക്കൽ അവതരിപ്പിക്കുന്നു. ജോൺസൺ സ്റ്റീഫൻ, അമ്പിളി, വാക്കനാട് സുരേഷ്, ഗ്ലോറി, സിന്ധു ജോസ്, വിജു സി. പരവൂർ, സെബാസ്റ്റ്യൻ, ജോസ് ആന്റണി, നെപ്പോളിയൻ, ജോസ് വാവച്ചൻ, സുകുമാരൻ വേങ്ങോട്ടു, ക്ലീറ്റസ്, ഡോ. അനുഗ്രഹ ബീന ജോൺസൺ, ശുക്രൻ, ജെറോം, ഷിജി, മോസസ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തക്ഷില ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന് രചനയും സംവിധാനവും നിർവഹിക്കുന്നത് ജോസ് ആന്റണി കുരീപ്പുഴയാണ്. സനിൽകുമാർ എസ്. ആണ് നിർമ്മാണം. രാമചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സന്ദീപ് ശ്രീജുവാണ് എഡിറ്റിംഗ്.

ജോസ് ആന്റണി കുരീപ്പുഴയാണ് ഗാനരചന. കൃപാൽ സംഗീത സംവിധാനവും ആലാപനവും നിർവഹിക്കുന്നു. അജയ് സരിഗമയാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. കലാസംവിധാനം ഗിരീഷ് ഗോപിനാഥ്. ചമയം രതീഷ് രവി. വസ്ത്രാലങ്കാരം ജാനുവരി ജോസ്.

സൗണ്ട് ഡിസൈനും മിക്സിംഗും ആനന്ദ് ബാബു നിർവഹിക്കുന്നു. ഡി.ഐ. കളറിസ്റ്റ് വിജയകുമാർ. സ്പോട്ട് എഡിറ്റർ സുനിൽ എം.കെ. എ.ഐ. വീഡിയോ പ്രശോബ് കുമാർ. ലൊക്കേഷൻ കോർഡിനേറ്റർ ജോസ് ആലപ്പാടൻ. സ്റ്റിൽസ് ജോസ് ഡീ ജെ. ചിത്രത്തിന്റെ പി.ആർ.ഒ അജയ് തുണ്ടത്തിലാണ്.

ഓർമ്മയും മറവിയും, ജീവിതവും മരണവും, മനുഷ്യനും ആത്മലോകവും തമ്മിലുള്ള അതിർവരമ്പുകളിലൂടെ സഞ്ചരിക്കുന്ന വ്യത്യസ്തമായ പ്രമേയമാണ് ‘കല്ലറ ലിഖിതങ്ങൾ’ മുന്നോട്ടുവയ്‌ക്കുന്നത്. പീലിയുടെ ജീവിതത്തിലെ മറഞ്ഞുപോയ ഏടുകൾ പ്രേക്ഷകർക്ക് മുന്നിൽ തുറക്കാൻ ചിത്രം ഉടൻ പ്രദർശനത്തിനെത്തും.

Tags: SUBKallara Likhithangal MovieSanil Pekkal Malayalam MovieMalayalam Cinema New ReleaseJose Antony Kureepuzha
Share
Tweet
SendShare

More News from this section

2 കോടിയിൽ നിർമ്മാണം, 32 ദിവസം കൊണ്ട് 132 കോടി! ബോക്സ് ഓഫീസ് കീഴടക്കി ‘ഹനുമാൻ അംശ്’; ആരാണ് സക്കർ ബർഗറിന്റെയും സ്റ്റീവ് ജോബ്സിന്റെയും ആത്മീയ ഗുരുവായ നീം കരോളി ബാബ?

പ്രാണി കടിച്ചിട്ടില്ല, പ്രചരിച്ച വാർത്ത തെറ്റാണ്, രോഗാവസ്ഥയ്‌ക്ക് കാരണം മറ്റൊന്ന്: നടൻ രാജേഷ് ശർമ

ദുൽഖറിനൊപ്പം ഇനി അഭിനയിക്കാനാകുമോയെന്ന് സംശയം; മലയാള സിനിമയിൽ തന്നെ കാസ്റ്റ് ചെയ്യാൻ അണിയറപ്രവർത്തകർക്ക് പേടി: ഐശ്വര്യ ലക്ഷ്മി

സംവൃതാ സുനിൽ വീണ്ടും അഭിനയരംഗത്ത്; ഷഹീദ് അറഫാത്തിന്റെ പുതിയ ചിത്രത്തിന് ഇടുക്കിയിൽ തുടക്കം, ദിലീഷ് പോത്തനും അൽഫോൻസ് പുത്രനും ചേർന്ന് തിരിതെളിച്ചു

‘സായാഹ്നം’ മുതല്‍ ‘സ്വയം’ വരെ; ദേശീയ-സംസ്ഥാന പുരസ്‌കാര ജേതാവ് സംവിധായകന്‍ ആര്‍. ശരത്തിന് വിട

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

Latest News

ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കളെത്തുന്നു; 500 സിസിടിവി ക്യാമറകൾ, 7,000 സുരക്ഷാ ഉദ്യോഗസ്ഥർ; സുരക്ഷാകോട്ടയായി ഡൽഹി

ഭീകരന് ശിക്ഷാ ഇളവ് വേണം പോലും!!! മുംബൈ സ്ഫോടനക്കേസ് പ്രതി അബു സലീമിനെ വിട്ടയക്കില്ല; മോചന ഹർജി തള്ളി സുപ്രീം കോടതി

മെസിയുടെ പേരിലുള്ള തട്ടിപ്പ്; ആദ്യ നീക്കവുമായി എസ്ഐടി, കേസ് രജിസ്റ്റർ ചെയ്തു

ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ നഴ്സിങ് ഓഫീസറായ യൂട്യൂബർ അറസ്റ്റിൽ

ജോർദാനിലെ യുഎസ് വ്യോമതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; നിരവധി അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാട്

സൈനിക അഭ്യാസത്തിനിടെ ചൈനീസ് ടാങ്കർ പൊട്ടിത്തെറിച്ചു; ബംഗ്ലാദേശിൽ രണ്ട് സൈനികർ മരിച്ചു

ആദ്യത്തെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിലെത്തി; വില കേട്ടാൽ നിങ്ങൾ ഞെട്ടും, വിൽപ്പന തീയതിയും പ്രഖ്യാപിച്ചു

ഗൂർഖ വീര്യത്തിന് ആദരം: മാധ്യമസംഘം ലഖ്‌നൗവിലെ 11 ജിആർആർസി സന്ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies