കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ
Sunday, September 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2026, 05:48 pm IST
Facebook
Twitter
WhatsAppTelegram

സോള്‍: കൊറിയന്‍ ഉപദ്വീപിലെ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ ഉത്തരകൊറിയ വീണ്ടും ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. പ്രാദേശിക സമയം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കിഴക്കന്‍ തീരത്തെ വോണ്‍സാന്‍ മേഖലയില്‍ നിന്നാണ് മിസൈല്‍ കിഴക്കന്‍ കടലിലേക്ക് തൊടുത്തതെന്ന് ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. ഏകദേശം 450 കിലോമീറ്റര്‍ സഞ്ചരിച്ച മിസൈല്‍ കടലില്‍ പതിച്ചതായാണ് പ്രാഥമിക വിവരം. മിസൈലിന്റെ മറ്റ് സാങ്കേതിക വിവരങ്ങള്‍ ദക്ഷിണ കൊറിയയും അമേരിക്കയും ചേര്‍ന്ന് വിശകലനം ചെയ്യുകയാണ്.

സെപ്റ്റംബര്‍ 12-നും വോണ്‍സാന്‍ മേഖലയില്‍ നിന്ന് ഉത്തരകൊറിയ നിരവധി ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. അന്ന് മിസൈലുകള്‍ ഏകദേശം 250 കിലോമീറ്റര്‍ സഞ്ചരിച്ചതായി ദക്ഷിണ കൊറിയന്‍ സൈന്യം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബര്‍ 7 മുതല്‍ 11 വരെ ദക്ഷിണ കൊറിയ, അമേരിക്ക, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ നടത്തിയ ‘ഫ്രീഡം എഡ്ജ്’ സംയുക്ത സൈനികാഭ്യാസത്തിന് പിന്നാലെയായിരുന്നു സെപ്റ്റംബര്‍ 12ലെ മിസൈല്‍ പരീക്ഷണം.

തുടര്‍ന്ന് മിസൈലുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, ഡ്രോണുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ സംയുക്ത വെടിവയ്പ് പരിശീലനം നടത്തിയതായി ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ, അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനികാഭ്യാസങ്ങള്‍ കൊറിയന്‍ ഉപദ്വീപിലെ സംഘര്‍ഷം വര്‍ധിപ്പിക്കുകയാണെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ സഹോദരിയും മുതിര്‍ന്ന ഭരണകക്ഷി നേതാവുമായ കിം യോ ജോങ് ആരോപിച്ചിരുന്നു.

രാജ്യത്തിന്റെ ആണവ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്ന നയത്തില്‍ മാറ്റമുണ്ടാകില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. മിസൈല്‍ വിക്ഷേപണത്തിന് പിന്നാലെ ദക്ഷിണ കൊറിയ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നു. ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെ ലംഘനമാണെന്ന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ പ്രതികരിച്ചു.

Tags: North Koreafires two projectilesEast Sea
Share
Tweet
SendShare

More News from this section

പാപ്പുവ ന്യൂഗിനിയില്‍ ശക്തമായ ഭൂചലനം; 6.12 തീവ്രത, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

തെരഞ്ഞെടുപ്പിന്റെ അവസാന ദിനത്തില്‍ മോസ്‌കോയില്‍ ഡ്രോണ്‍ പെരുമഴ; 1600ലേറെ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ; രണ്ട് മരണം

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ നികുതി; നിയമത്തിൽ ട്രംപ് ഒപ്പുവച്ചു, ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ബാധകമാകാൻ സാധ്യത,

സൗദി തലസ്ഥാനത്ത് വീണ്ടും മിസൈൽ ഭീഷണി; കിങ് ഖാലിദ് വിമാനത്താവളത്തിന് സമീപം ഇന്ധന സംഭരണകേന്ദ്രത്തിൽ തീ, റിയാദ് ലക്ഷ്യമിട്ട മിസൈൽ തടഞ്ഞതായി സൗദി

എറിത്രിയയ്‌ക്കെതിരായ ഉപരോധം അമേരിക്ക പിൻവലിച്ചു; ചെങ്കടലിലെ തന്ത്രപ്രധാന സ്ഥാനം ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടത്തിന്റെ നിർണായക നീക്കം

ഹിജാബില്ലാതെ, തലമറയ്‌ക്കാതെ നൂറുകണക്കിന് യുവതികൾ; ഇറാനിലെ ഓട്ടമത്സരത്തിന്റെ ദൃശ്യങ്ങൾ വൈറൽ

Latest News

കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴയില്‍ മണ്ണിടിച്ചില്‍

കാടാമ്പുഴയില്‍ 100 കിലോയോളം ചന്ദനത്തടി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ഏഷ്യന്‍ ഗെയിംസില്‍ എളവേനില്‍ വാളറിവന് ഇരട്ട വെള്ളി; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചരിത്രനേട്ടം

വട്ടവടയില്‍ ഷെഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് അപകടം; രണ്ടുപേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്; പ്രദേശത്ത് ശക്തമായ മഴ തുടരുന്നു

കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു; പ്രമുഖ ന്യൂറോ സര്‍ജന്‍ വെന്തുമരിച്ചു

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് ഭീഷണി’; ചിപ്പ് മേഖലയ്‌ക്ക് സൈബര്‍ ആക്രമണ മുന്നറിയിപ്പുമായി അശ്വിനി വൈഷ്ണവ്

ചൈനീസ് പിടിയിലായ രഹസ്യാന്വേഷണ സംഘത്തെക്കുറിച്ച് വിവരമില്ല; ‘കരിയര്‍ അവസാനിച്ചെന്ന് കരുതി’: അജിത് ഡോവല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies