ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം; ശ്രീലങ്കയെ 147 റണ്‍സിന് തകര്‍ത്തു
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം; ശ്രീലങ്കയെ 147 റണ്‍സിന് തകര്‍ത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2026, 01:55 pm IST
Facebook
Twitter
WhatsAppTelegram

നിഷിന്‍: ഏഷ്യന്‍ ഗെയിംസ് 2026ല്‍ വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം. നിഷിനിലെ കൊറോഗി സ്‌പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ 147 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണമണിഞ്ഞത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് സ്മൃതി മന്ദാനയും ഷഫാലി വര്‍മ്മയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 99 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടുണ്ടാക്കി. 29 പന്തില്‍ 48 റണ്‍സെടുത്ത ഷഫാലിയാണ് ആദ്യം മടങ്ങിയത്.

തുടര്‍ന്ന് സ്മൃതി മന്ദാന ഇന്നിങ്‌സിന്റെ നിയന്ത്രണം ഏറ്റെടുത്തു. 45 പന്തില്‍ 79 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് വലിയ സംഭാവന നല്‍കാനായില്ലെങ്കിലും സ്മൃതി സ്‌കോര്‍ബോര്‍ഡ് മുന്നോട്ട് നയിച്ചു. ഇതിനിടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 11,000 റണ്‍സ് എന്ന നാഴികക്കല്ലും സ്മൃതി പിന്നിട്ടു. മധ്യ ഓവറുകളില്‍ ശ്രീലങ്ക തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും റിച്ച ഘോഷിന്റെ വെടിക്കെട്ട് ബാറ്റിങ് ഇന്ത്യയുടെ ഇന്നിങ്‌സിന് വീണ്ടും വേഗം നല്‍കി.

22 പന്തില്‍ പുറത്താകാതെ 49 റണ്‍സെടുത്ത റിച്ചയുടെ പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ 216 റണ്‍സ് നേടി. ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന ടീം സ്‌കോറാണിത്. 217 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ പിടിച്ചുകെട്ടി. ബാറ്റിങ്ങിന് പിന്നാലെ പന്തിലും തിളങ്ങിയ ഷഫാലി വര്‍മ്മ രണ്ട് ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. ദീപ്തി ശര്‍മയും ശ്രീ ചരാണിയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. ശ്രേയങ്ക പാട്ടീലിന് രണ്ട് വിക്കറ്റും ലഭിച്ചു.

ശ്രീലങ്കന്‍ നായിക ചമരി അത്തപ്പത്തുവിലായിരുന്നു ടീമിന്റെ പ്രതീക്ഷകള്‍ മുഴുവന്‍. എന്നാല്‍ 21 പന്തില്‍ 29 റണ്‍സെടുത്ത താരത്തെ ഏഴാം ഓവറില്‍ ദീപ്തി ശര്‍മ പുറത്താക്കി. ചമരി മടങ്ങിയതോടെ ശ്രീലങ്കന്‍ ഇന്നിങ്‌സ് പൂര്‍ണമായും തകര്‍ന്നു. മറ്റൊരു താരത്തിനും 20 റണ്‍സ് കടക്കാനായില്ല. ഒടുവില്‍ 147 റണ്‍സിന്റെ ആധികാരിക ജയവുമായി ഇന്ത്യ സ്വര്‍ണം സ്വന്തമാക്കി. 2022ലെ ഏഷ്യന്‍ ഗെയിംസിലും വനിതാ ക്രിക്കറ്റില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഇത്തവണയും കിരീടം നിലനിര്‍ത്തിയതോടെ ഏഷ്യന്‍ ഗെയിംസിലെ വനിതാ ക്രിക്കറ്റില്‍ ഇന്ത്യയുടെ ആധിപത്യം തുടരുകയാണ്.

Tags: finalASIAN GAMESwins goldindian women cricket teambeat srilanka
Share
Tweet
SendShare

More News from this section

ജപ്പാനെതിരെ ഇന്ത്യയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം; അഞ്ച് ഓവര്‍ പോരാട്ടത്തില്‍ രണ്ട് റണ്‍സിന് വിജയം

മലയാളി ഫുട്ബോള്‍ താരം റിജോണ്‍ ജോസ് വാഹനാപകടത്തില്‍ മരിച്ചു; ഗനി അഹമ്മദ് നിഗം ഐസിയുവില്‍

10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി; ഹിമാന്‍ഷുവിനും റുദ്രാങ്ക്ഷിനും വ്യക്തിഗത മെഡല്‍

വിധി കണ്ണീരിലാക്കി, നേട്ടം ചരിത്രത്തില്‍; ഇന്ത്യയുടെ ആദ്യ എംഎംഎ മെഡല്‍ സുചിക തരിയാലിന്

ഏഷ്യന്‍ ഗെയിംസില്‍ എളവേനില്‍ വാളറിവന് ഇരട്ട വെള്ളി; 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ചരിത്രനേട്ടം

19 ഗോള്‍ നേടി ഇന്ത്യന്‍ വനിതകള്‍, എട്ട് ഗോള്‍ നേടി ദീപിക! ഉസ്‌ബെക്കിസ്ഥാനെ തകര്‍ത്ത് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ വെടിക്കെട്ട് പ്രകടനം

Latest News

‘സര്‍ക്കാരിന് കഴിയില്ലെങ്കില്‍ മോദി സര്‍ക്കാരിനെ ഏല്‍പ്പിക്കൂ’; ശബരിമല വികസനത്തില്‍ കടുത്ത വിമര്‍ശനവുമായി അനൂപ് ആന്റണി

യുപിഐ ഉപയോഗിക്കുന്നവര്‍ പണം നല്‍കണോ? വ്യക്തത വരുത്തി നിര്‍മല സീതാരാമന്‍; എംഡിആര്‍ ഉപഭോക്താവിന് മേല്‍ ചുമത്തില്ല

നാളെ പ്രാദേശിക അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

ബെൽജിയത്തിൽ നിന്ന് 5.10 കോടിയുടെ വിദേശഫണ്ട്; പണം ഉപയോഗിക്കുന്നത് മതപരിവർത്തനത്തിന്; ജയ്‌സാൽമറിൽ ഇഡി റെയ്ഡ്

മയക്കുമരുന്നിനെതിരെ സുപ്രധാന നീക്കം; ANTF ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് അമിത് ഷാ

‘ഗർഭച്ഛിദ്രത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീക്ക്’; ലൈംഗികാതിക്രമത്തിന് ഇരയായ 17കാരിക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കോടതി 

ചട്ടവിരുദ്ധമാണെന്ന് നിരവധി തവണ മുന്നറിയിപ്പ് നൽകി; മുൻ കായികമന്ത്രി അബ്ദുറഹിമാനെതിരെ സ്റ്റാഫംഗങ്ങളുടെ മൊഴി

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം; ശ്രീലങ്കയെ 147 റണ്‍സിന് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies