മയക്കുമരുന്നിനെതിരെ സുപ്രധാന നീക്കം; ANTF ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് അമിത് ഷാ
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മയക്കുമരുന്നിനെതിരെ സുപ്രധാന നീക്കം; ANTF ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2026, 02:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: മയക്കുമരുന്ന് കടത്തും ലഹരി ഉപയോഗവും തടയുന്നതിനുള്ള രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ആന്റി-നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് (ANTF) മേധാവികളുടെ മൂന്നാമത് ദേശീയ സമ്മേളനം ന്യൂഡല്‍ഹിയില്‍ ആരംഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 22, 23 തീയതികളിലാണ് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (NCB) സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനം.

36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ANTF മേധാവികള്‍ക്കൊപ്പം ബന്ധപ്പെട്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളുടെയും വിവിധ ഏജന്‍സികളുടെയും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ‘യോജിച്ച തീരുമാനം, പങ്കിട്ട ഉത്തരവാദിത്തം’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.

2026-29 കാലയളവിലേക്കുള്ള നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വിഷന്‍ ഡോക്യുമെന്റില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങളുടെ പുരോഗതിയാണ് പ്രധാനമായും വിലയിരുത്തുന്നത്. മയക്കുമരുന്ന് വിതരണവും ആവശ്യകതയും കുറയ്‌ക്കുന്നതിനും ലഹരി ഉപയോഗം മൂലമുള്ള ദോഷങ്ങള്‍ കുറയ്‌ക്കുന്നതിനുമുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതും ചര്‍ച്ചയാകും.

വിഷന്‍ ഡോക്യുമെന്റിലെ നാല് പ്രധാന തന്ത്രമേഖലകളെ അടിസ്ഥാനമാക്കി എട്ട് സാങ്കേതിക സെഷനുകളാണ് സമ്മേളനത്തില്‍ നടക്കുന്നത്. എന്‍ഫോഴ്‌സ്‌മെന്റ്, ഇന്റലിജന്‍സ്, ഓപ്പറേഷന്‍സ്; പ്രീകഴ്‌സര്‍, സിന്തറ്റിക് ഡ്രഗ് നിയന്ത്രണം; ഡിമാന്‍ഡ് ആന്‍ഡ് ഹാര്‍ം റിഡക്ഷന്‍; ശേഷി വികസനം, ഏകോപനം എന്നിവയാണ് പ്രധാന മേഖലകള്‍.

ഡ്രഗ് കാര്‍ട്ടലുകളുടെ ശൃംഖലകള്‍ തകര്‍ക്കല്‍, സിന്തറ്റിക് ഡ്രഗുകളും രഹസ്യ ലാബുകളും കണ്ടെത്തല്‍, അനധികൃത കൃഷി തടയല്‍, പകരം കൃഷി പ്രോത്സാഹിപ്പിക്കല്‍, ഡാര്‍ക്നെറ്റ്-ക്രിപ്‌റ്റോ ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം എന്നിവയും വിശദമായി ചര്‍ച്ച ചെയ്യും. അടുത്ത മൂന്ന് വര്‍ഷത്തേക്ക് രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഏകോപിതമാക്കുകയാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തി മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള പ്രായോഗിക തന്ത്രങ്ങള്‍ രൂപപ്പെടുത്താനും സമ്മേളനം ലക്ഷ്യമിടുന്നു.

പരിപാടിയുടെ ഭാഗമായി മയക്കുമരുന്നിനെതിരായ ബോധവല്‍ക്കരണത്തിനുള്ള നാല് ടെലിവിഷന്‍ പരസ്യങ്ങളും അമിത് ഷാ പുറത്തിറക്കി. ലഖ്നൗ, ഡെറാഡൂണ്‍ എന്നിവിടങ്ങളിലെ പുതിയ NCB സോണ്‍ കോംപ്ലക്‌സുകളുടെ തറക്കല്ലിടലും നിര്‍വഹിച്ചു. പുനര്‍രൂപകല്‍പ്പന ചെയ്ത NCB വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നടന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള ANTFകളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സേനയെയും ചടങ്ങില്‍ ആദരിച്ചു.

Tags: Amit Shahinaugurates 3rd Anti-Narcotics Task Force conference
Share
Tweet
SendShare

More News from this section

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

യുഡിപിയിലെ 8 എംഎല്‍എമാര്‍ ബിജെപിയില്‍; നിയമസഭയില്‍ ബിജെപി അംഗബലം 10 ആയി

POCSO കേസിൽ അറസ്റ്റിലായ അധ്യാപകൻ എസ്പി ഓഫീസ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

Latest News

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

‘വിമാനം ആരുടേത്, എന്താണ് പ്രത്യേക താൽപര്യം, പുണ്യം ലഭിക്കാനല്ല സൗജന്യമായി നൽകിയത്’; മുഖ്യമന്ത്രിക്കെതിരെ വി. മുരളീധരൻ എം.എൽഎ

കുരങ്ങ് ദേഹത്തേക്ക് ചാടി; വീട്ടുമുറ്റത്ത് തലയിടിച്ച് വീണ 91കാരിക്ക് ദാരുണാന്ത്യം, നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഷാർജയിൽ കർണാടക സ്വദേശിയെ കൊലപ്പെടുത്തി; മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയെയും മകനെയും കാണാനില്ല

28 വര്‍ഷത്തെ കാത്തിരിപ്പ്: വനിതകളുടെ 49 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിംഗില്‍ മീരാബായ് ചാനുവിന് വെള്ളി; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് ചരിത്ര മെഡല്‍

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

‘ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടതില്ല’; സ്വകാര്യമായി അറേഞ്ച് ചെയ്ത വിമാനത്തിൽ ഇനിയും യാത്ര ചെയ്യുമെന്ന് സതീശൻ

ശബരിമലയുടെ പേരിൽ വോട്ട് വാങ്ങി ജയിച്ചവർ അയ്യപ്പ ഭക്തരെ മറക്കുന്നു; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കുമ്മനം രാജശേഖരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies