കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മീന്‍പിടിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് ടീസ്റ്റ നദിയില്‍നിന്ന് ലഭിച്ചത് ജീവനുള്ള ആനക്കുട്ടിയെ. തിങ്കളാഴ്ച രാവിലെയാണ് ജല്‍പൈഗുരിയിലെ ഗജോള്‍ഡോബ ബാരേജിന് സമീപം ഒഴുക്കില്‍പ്പെട്ട നിലയില്‍ ആനക്കുട്ടിയെ കണ്ടെത്തിയത്. ബാരേജില്‍നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്നാണ് ആനക്കുട്ടി ശക്തമായ ഒഴുക്കില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അഞ്ച് മത്സ്യത്തൊഴിലാളികളാണ് സംഭവസമയം വള്ളത്തിലുണ്ടായിരുന്നത്. മീന്‍പിടിക്കുന്നതിനിടെയാണ് ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കുന്ന ആനക്കുട്ടിയെ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. അവശനിലയിലായിരുന്ന ആനക്കുട്ടി മുങ്ങിത്താഴുന്നത് കണ്ടതോടെ മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു.
Such an amazing work. These are heroes.
Yesterday a small calf of 3–4-days was swept away by the Teesta River near Gajoldoba and found several kilometres downstream. While mother was looking after it. See how it was saved by fisherman and united with the help of forest staff. https://t.co/LDxJVERvpn
— Parveen Kaswan, IFS (@ParveenKaswan) September 22, 2026
അഞ്ചുപേരും ചേര്‍ന്ന് ആനക്കുട്ടിയെ വള്ളത്തിലേക്ക് വലിച്ചുകയറ്റി. തുടര്‍ന്ന് ഏകദേശം നാല് കിലോമീറ്റര്‍ നദിയിലൂടെ സഞ്ചരിച്ച സംഘം ആനക്കുട്ടിയുമായി കാദംബരി വനമേഖലയിലെത്തി. ഇവിടെവച്ച് ആനക്കുട്ടിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മത്സ്യത്തൊഴിലാളികളുടെ സമയോചിത ഇടപെടലാണ് ആനക്കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ സഹായിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആനക്കുട്ടിയെ രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിഫലം നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.















