കാണ്ടാമൃഗ സംരക്ഷണത്തിന് പുതിയ പദ്ധതി; 'പ്രോജക്ട് റൈനോ' പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാണ്ടാമൃഗ സംരക്ഷണത്തിന് പുതിയ പദ്ധതി; ‘പ്രോജക്ട് റൈനോ’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2026, 07:14 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ലോക കാണ്ടാമൃഗ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ഗ്രേറ്റര്‍ വണ്‍-ഹോണ്‍ഡ് റൈനോസറുകളുടെ (ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം) സംരക്ഷണത്തിനായി ‘പ്രോജക്ട് റൈനോ’ ആരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കാണ്ടാമൃഗങ്ങളുടെ സംരക്ഷണം, ആവാസവ്യവസ്ഥാ പരിപാലനം, ജനിതക മെച്ചപ്പെടുത്തല്‍, ജനസംഖ്യാ ചലനാത്മകത സംബന്ധിച്ച പഠനം എന്നിവയ്‌ക്കായി റൈനോ കാണപ്പെടുന്ന സംസ്ഥാനങ്ങള്‍ക്ക് ധനസഹായവും സാങ്കേതിക പിന്തുണയും നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ലോക റൈനോ ദിനത്തില്‍ സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് പ്രധാനമന്ത്രി പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ ജീവിവര്‍ഗ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി ആരംഭിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിന് മുന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെയും സംരക്ഷണ പ്രവര്‍ത്തകരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അസമിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.

ലോകത്തിലെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ വലിയൊരു വിഭാഗം ഇന്ത്യയിലാണ്. പ്രത്യേകിച്ച് അസമിലെ കാസിരംഗ ദേശീയോദ്യാനമാണ് രാജ്യത്തെ റൈനോ സംരക്ഷണത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്ന്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2024ല്‍ അസമിലെ കാണ്ടാമൃഗങ്ങളുടെ എണ്ണം 4,000 കടന്നിരുന്നു. കാസിരംഗയില്‍ ആഗോള ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗ ജനസംഖ്യയുടെ ഏകദേശം 70 ശതമാനം കാണപ്പെടുന്നതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത വേട്ട തടയുന്നതിനും കാണ്ടാമൃഗങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുമായി അസമില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മറ്റ് സംസ്ഥാനങ്ങളിലും കാണ്ടാമൃഗ സംരക്ഷണത്തിനും പുനരധിവാസത്തിനും പുരോഗതിയുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ബിഹാറിന്റെയും പശ്ചിമ ബംഗാളിന്റെയും ചില മേഖലകളില്‍ കാണ്ടാമൃഗങ്ങള്‍ തിരിച്ചെത്തിയതും സംരക്ഷിക്കപ്പെടുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെ ദുധ്വയില്‍ കാണ്ടാമൃഗങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി പരാമര്‍ശിച്ചു. രാജ്യത്ത് കാണ്ടാമൃഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും നിലവിലുള്ള ആവാസവ്യവസ്ഥകള്‍ സംരക്ഷിക്കുന്നതിനുമായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ വിവിധ സംരക്ഷണ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.

Tags: Narendra ModiWorld Rhino DayProject Rhino
Share
Tweet
SendShare

More News from this section

എഫ്-35 മുതല്‍ റഫാല്‍ വരെ; ആകാശത്ത് ഇന്ത്യയുടെ സൈനികാഭ്യാസം, 8 രാജ്യങ്ങള്‍ പങ്കെടുക്കും

ടീസ്റ്റ നദിയില്‍ മീന്‍ പിടിക്കാന്‍ പോയ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചത് ജീവനുള്ള ആനക്കുട്ടിയെ

യുപിഐ ഉപയോഗിക്കുന്നവര്‍ പണം നല്‍കണോ? വ്യക്തത വരുത്തി നിര്‍മല സീതാരാമന്‍; എംഡിആര്‍ ഉപഭോക്താവിന് മേല്‍ ചുമത്തില്ല

ബെൽജിയത്തിൽ നിന്ന് 5.10 കോടിയുടെ വിദേശഫണ്ട്; പണം ഉപയോഗിക്കുന്നത് മതപരിവർത്തനത്തിന്; ജയ്‌സാൽമറിൽ ഇഡി റെയ്ഡ്

മയക്കുമരുന്നിനെതിരെ സുപ്രധാന നീക്കം; ANTF ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് അമിത് ഷാ

കളിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങി; മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല; നാല് വയസുകാരിക്ക് ദാരുണാന്ത്യം

Latest News

കാണ്ടാമൃഗ സംരക്ഷണത്തിന് പുതിയ പദ്ധതി; ‘പ്രോജക്ട് റൈനോ’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

വൈദ്യുതി ക്ഷാമം രൂക്ഷം; കേരളത്തില്‍ ഇന്നും ഭാഗിക നിയന്ത്രണം, വൈകിട്ട് 6.45 മുതല്‍ രാത്രി 12.35 വരെ

ഒന്നും രണ്ടുമല്ല, 16 ഗോള്‍! ഏഷ്യന്‍ ഗെയിംസില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യയുടെ ഗോള്‍മഴ; ജുഗ്രാജിന് നാല് ഗോള്‍ അഭിഷേകിനും ദില്‍പ്രീതിനും ഹാട്രിക്

ആദ്യം ലക്ഷ്യയുടെ തിരിച്ചുവരവ്, പിന്നാലെ സാത്വിക്-ചിരാഗിന്റെ പോരാട്ടം; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു

എസ്എഫ്‌ഐയുടെ നാല് പതിറ്റാണ്ടിന്റെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ 12 സീറ്റിലും വിജയം

‘സര്‍ക്കാരിന് കഴിയില്ലെങ്കില്‍ മോദി സര്‍ക്കാരിനെ ഏല്‍പ്പിക്കൂ’; ശബരിമല വികസനത്തില്‍ കടുത്ത വിമര്‍ശനവുമായി അനൂപ് ആന്റണി

നാളെ പ്രാദേശിക അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

ജപ്പാനെതിരെ ഇന്ത്യയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം; അഞ്ച് ഓവര്‍ പോരാട്ടത്തില്‍ രണ്ട് റണ്‍സിന് വിജയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies