‘മോഹന വള്ളി’ ചിത്രീകരണം പൂർത്തിയായി; അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമായി ഹൊറർ-ഹ്യൂമർ ഫാന്റസി ചിത്രം, ഒറ്റപ്പാലം മുതൽ കൊച്ചി വരെ ലൊക്കേഷനുകൾ
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘മോഹന വള്ളി’ ചിത്രീകരണം പൂർത്തിയായി; അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമായി ഹൊറർ-ഹ്യൂമർ ഫാന്റസി ചിത്രം, ഒറ്റപ്പാലം മുതൽ കൊച്ചി വരെ ലൊക്കേഷനുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2026, 02:41 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ജെ. സ്റ്റുഡിയോസും എ2എ സ്റ്റുഡിയോസും ചേർന്ന് അവതരിപ്പിക്കുന്ന ‘മോഹന വള്ളി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം ഉമേഷ് എസ്. നായർ ആണ് സംവിധാനം ചെയ്യുന്നത്.

ഒറ്റപ്പാലം, പൊള്ളാച്ചി, പഴനി, കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ഹൊറർ-ഹ്യൂമർ-ഫാന്റസി ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അസീസ് നെടുമങ്ങാട് അവതരിപ്പിക്കുന്നു.

തികഞ്ഞ ഗ്രാമീണ പശ്ചാത്തലത്തിലാണ് ‘മോഹന വള്ളി’യുടെ കഥ മുന്നോട്ടുപോകുന്നത്. പ്രേമദാസൻ എന്ന യുവാവിന്റെയും പ്രേമദാസന്റെ അമ്മയുടെയും ജീവിതത്തെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥാപുരോഗതി.

മോഹനചന്ദ്രൻ പിടിക്കുന്ന ഒരു വള്ളി പിന്നീട് വള്ളിക്കെട്ടായി മാറുന്നതോടെയുണ്ടാകുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൽ രസകരമായി അവതരിപ്പിക്കുന്നത്. ഒരു സാധാരണ ഗ്രാമീണ ജീവിതത്തിനുള്ളിൽ സംഭവിക്കുന്ന കാര്യങ്ങളെ ഹാസ്യത്തിന്റെയും ഫാന്റസിയുടെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുകയാണ് ചിത്രം.

ഗ്രാമീണ ജീവിതത്തിന്റെ ആചാരാനുഷ്ഠാനങ്ങളെയും ജീവിതരീതികളെയും അതിന്റെ സ്വാഭാവികതയോടെ സിനിമയിലേക്ക് പകർത്തുകയാണ് ഉമേഷ് എസ്. നായർ ഈ ചിത്രത്തിലൂടെ. ചിരിയോടൊപ്പം ചിന്തയ്‌ക്കും ഇടം നൽകുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.

ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാര പിള്ള, ശ്രീജ രവി, വിജയ് മുത്തു, ശശാങ്കൻ മയ്യനാട് എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

രചന: രാഹുൽ കല്യാൺ
സംഗീതം: അൽഫോൻസ് ജോസഫ്
ഛായാഗ്രഹണം: സുധീർ സുരേന്ദ്രൻ
എഡിറ്റിംഗ്: സുനേഷ് സെബാസ്റ്റ്യൻ
കലാസംവിധാനം: മകേഷ് മോഹൻ
മേക്കപ്പ്: സിജേഷ് കൊങ്ങോട്ടി
കോസ്റ്റ്യൂം ഡിസൈൻ: അരവിന്ദ് കെ.ആർ.
സൗണ്ട് മിക്സിംഗ്: എം.ആർ. രാജാകൃഷ്ണൻ
സൗണ്ട് ഡിസൈൻ: ആശിഷ് ജോസ് ഇല്ലിക്കൽ
ഡിസൈൻ: യെല്ലോടൂത്ത്
മാർക്കറ്റിംഗ്: ഒപ്റ
സ്റ്റിൽസ്: വിഷ്ണു ആർ. ഗോവിന്ദ്

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: കമലാക്ഷൻ പയ്യന്നൂർ, അനിൽ അൻസാദ്
പ്രൊഡക്ഷൻ കൺട്രോളർ: ശശി പൊതുവാൾ

ഗ്രാമീണ പശ്ചാത്തലവും ഹൊറർ, ഹ്യൂമർ, ഫാന്റസി ഘടകങ്ങളും കോർത്തിണക്കി അസീസ് നെടുമങ്ങാടിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ മോഹന വള്ളി’യുടെ ചിത്രീകരണം പൂർത്തിയായതോടെ ചിത്രം അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.

Tags: SUBMohana Valli Malayalam MovieAzees Nedumangad Mohana ValliUmesh S Nair MovieMohana Valli Horror Comedy
Share
Tweet
SendShare

More News from this section

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

സിദ്ദിഖ് വീണ്ടും ആക്ഷൻ ഹീറോ; ദുരൂഹതകളും ആക്ഷൻ രംഗങ്ങളുമായി ‘രാക്ഷസവേട്ട’യ്‌ക്ക് തുടക്കം, വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യും

‘എന്റെ തിളക്കം കവർന്നു, എന്നാലും എനിക്ക് വിഷമമില്ല’; വേഷ്ടിയിലും മുണ്ടിലും അച്ഛൻ, അവർ ഫോർമൽ സ്യൂട്ടിൽ; ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നി ധനുഷിന്റെ മക്കൾ

ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി പൃഥ്വിരാജ്; മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജായിലെത്തിയത് ഭാര്യ സുപ്രിയയ്‌ക്കൊപ്പം

നിവിൻ പോളി- റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ഒക്ടോബർ 1 ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

തലയിൽ തൊപ്പി, കൈയിൽ പിസ്റ്റൾ; കാഞ്ചി പരിശോധിച്ച് ഷൈൻ ടോം ചാക്കോ; ലഹരിവിരുദ്ധ ഡാൻസാഫ് സംഘത്തിന്റെ ടീം ക്യാപ്റ്റനായി താരം, ഹരിദാസ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

Latest News

ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം ശക്തമാകും; അമേരിക്ക–ഡെൻമാർക്ക്–ഗ്രീൻലാൻഡ് ത്രികക്ഷി സുരക്ഷാ കരാറിൽ ട്രംപ് ഒപ്പുവച്ചു

‘പെൺകുട്ടികളോട് മോശമായി പെരുമാറുന്നു’; വളർത്തുമകനെ ഇനി സംരക്ഷിക്കാൻ കഴിയില്ലെന്ന് അമ്മ; 14കാരനെ സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ചൈനീസ് തായ്പേയിയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍; കബഡിയില്‍ തുടര്‍ച്ചയായ നാലാം ജയം

അച്ഛനും സഹോദരങ്ങളും കൊല്ലപ്പെട്ടു, കേസ് ഏറ്റെടുക്കാൻ വക്കീലൻമാർ തയ്യാറായില്ല; ഒടുവിൽ അതീഖ് അഹമ്മദിന്റെ മകന് സർക്കാർ ചെലവിൽ അഭിഭാഷകൻ

ഡല്‍ഹിയില്‍ ‘ദുര്‍ഗ’ പദ്ധതിക്ക് അംഗീകാരം; 1,300 പിങ്ക് ഇ-ഓട്ടോകള്‍ നല്‍കും

സൂര്യ കൃഷ്ണമൂർത്തി അനശ്വര സംഘാടകൻ : തപസ്യ

ശബരിമല സ്വര്‍ണക്കിരീടം സുരക്ഷിതം; കാണാതായെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി തിരുവാഭരണം കമ്മീഷണര്‍

ഏഷ്യന്‍ ഗെയിംസില്‍ വിചിത്ര നിയമങ്ങളില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടി; എതിരാളികള്‍ വൈകി എത്തി; ഇ-ഫുട്‌ബോളില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies