ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ; തലയിലും നെഞ്ചിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പാടുകൾ
Sunday, September 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ; തലയിലും നെഞ്ചിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പാടുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2026, 02:31 pm IST
Facebook
Twitter
WhatsAppTelegram

മൈമെൻസിംഗ്: സെപ്റ്റംബർ 20 മുതൽ കാണാതായ 50കാരനായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം നീല ഡ്രമ്മിനുള്ളിൽ കണ്ടെത്തി. ബംഗ്ലാദേശിലെ മൈമെൻസിംഗിൽ സ്ലൂയിസ് ഗേറ്റിന് സമീപം വെള്ളത്തിൽ ഒഴുകിനടന്ന ഡ്രമ്മിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.  കൊലപാതകമാകാമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ബെഗുൻബാരി മേഖലയിലെ സ്ലൂയിസ് ഗേറ്റിന് സമീപം ഡ്രം വെള്ളത്തിൽ ഒഴുകുന്നത് ബുധനാഴ്ച പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ പുരുഷന്റെ മൃതദേഹം  കണ്ടെത്തിയത്.

മൃതശരീരത്തിന്റെ ട്രൗസർ പോക്കറ്റിൽ നിന്ന് ലഭിച്ച ടോക്കണാണ് ആളെ തിരിച്ചറിയാൻ നിർണായകമായത്. മൈമെൻസിംഗ് ഹിന്ദു കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് യൂണിയൻ ലിമിറ്റഡിന്റെ ടോക്കണായിരുന്നു ഇത്. സ്ഥാപനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലൂടെയാണ് മരിച്ചത് നിരഞ്ജൻ ചന്ദ്ര സൂത്രധാർ ആണെന്ന് തിരിച്ചറിഞ്ഞത്.

മൈമെൻസിംഗ് നഗരത്തിലെ അഥർബാരി ബിൽഡിങ് മേഖലയിൽ ആഭരണശാല നടത്തിവരികയായിരുന്നു നിരഞ്ജൻ.  ഭാര്യയ്‌ക്കും മകനുമൊപ്പം സ്റ്റേഡിയം മേഖലയിലെ വാടകവീട്ടിലായിരുന്നു നിരഞ്ജന്റെ താമസം. സെപ്റ്റംബർ 20നാണ് ഇയാളെ കാണാതായത്.

മൃതശരീരത്തിൽ തലയിലും നെഞ്ചിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പാടുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിന് പിന്നിൽ ആരാണെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. വെള്ളിയാഴ്ച രാവിലെ വരെ കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

 

Tags: Death
Share
Tweet
SendShare

More News from this section

 പൊതുസ്ഥലങ്ങളിൽ മുഖം മറയ്‌ക്കരുത്; സ്പെയിനിലെ നഗരത്തിൽ ബുർഖയ്‌ക്കും നിഖാബിനും നിരോധനം; നിയമം ലംഘിക്കുന്നവർക്ക് 400 മുതൽ 750 യൂറോ വരെ പിഴ 

കോംഗോയിൽ വിമാനം തകർന്നുവീണ് രണ്ട് ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം 14 പേർ കൊല്ലപ്പെട്ടു

ഇന്ത്യയ്‌ക്കെതിരെ ആരോപണം; ‘ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; ചോദ്യം ചോദിച്ച പാക് മാധ്യമപ്രവര്‍ത്തകന് ജയശങ്കറിന്റെ മറുപടി

വിവാദ ഇസ്ലാമത പ്രഭാഷകൻ അബു ഹംസയുടെ വീട് നവീകരിക്കാൻ 70,000 പൗണ്ട്; നികുതിദായകരുടെ പണം ഭീകരന്റെ കുടുംബത്തിന് വേണ്ടി ഉപയോഗിക്കുന്നതിൽ പ്രതിഷേധം; കടുത്ത എതിർപ്പുമായി പ്രതിപക്ഷം

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

‘ ന്യൂയോർക്കിലെ ജൂതർ സുരക്ഷിതരല്ല’; മംദാനിക്കെതിരെ യു.എന്നിൽ നെതന്യാഹു, ഇസ്രായേലിനെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം

Latest News

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ; തലയിലും നെഞ്ചിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പാടുകൾ

മല്ലേശ്വരത്തിന്റെ പൊന്നോമന; ദേശീയ കബഡി ടീമിലേക്ക് വീണ്ടുമൊരു അട്ടപ്പാടി താരം

അമ്മയുടെ സ്നേഹവും നിസ്വാർത്ഥ സേവനവും ലോകത്തിന് മാതൃക: ഉപരാഷ്‌ട്രപതി

ഇന്ത്യൻ എക്സ്പ്രസ് പടച്ചുവിട്ടത് പച്ചക്കള്ളം; ഗ്യാനേഷ് കുമാറിനെതിരെ പരാതിയെന്നത് വ്യാജം; ക്യാബിനറ്റ് സെക്രട്ടറിയെ സമീപിച്ചത് ഡെപ്യൂട്ടേഷനിലെത്തിയ ഉദ്യോഗസ്ഥനെതിരെ; രേഖകൾ ജനം ടിവിക്ക്

സ്വന്തമായി ഒരു തുണ്ട് മണ്ണ്…; വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം, രണ്ട് കുടുംബങ്ങൾക്ക് ഭൂമി നൽകി സേവാഭാരതി

ജി.എസ്.ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിലും ഓഫീസിലും വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

അയാൾ ഫ്രോഡ് തന്നെ; രാഹുലിന്റെ രാഷ്‌ട്രീയം വഞ്ചനയിലും അഴിമതിയിലും കെട്ടിപ്പടുത്തതാണ്; വി. ഡി സതീശന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ എം.എൽ.എ

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു, ഓപ്പറേഷൻ സിന്ദൂർ പൂക്കളമൊരുക്കാൻ നേതൃത്വം നൽകിയ സൈനികന്റെ വീടിന് നേരെയും ആക്രമണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies