ഇന്ത്യയ്ക്കെതിരെ ആരോപണം; 'ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്'; ചോദ്യം ചോദിച്ച പാക് മാധ്യമപ്രവര്‍ത്തകന് ജയശങ്കറിന്റെ മറുപടി
Friday, September 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയ്‌ക്കെതിരെ ആരോപണം; ‘ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; ചോദ്യം ചോദിച്ച പാക് മാധ്യമപ്രവര്‍ത്തകന് ജയശങ്കറിന്റെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2026, 09:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോര്‍ക്ക്: ഇന്ത്യ പാകിസ്ഥാനില്‍ ഭീകരത പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം ഉന്നയിച്ച പാക് മാധ്യമപ്രവര്‍ത്തകന് രൂക്ഷ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. ന്യൂയോര്‍ക്കില്‍ 81-ാമത് യുഎന്‍ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തിനിടെയാണ് സംഭവം. ലൈബീരിയന്‍ വിദേശകാര്യ മന്ത്രി സാറ ബെസോലോ ന്യാന്തിക്കൊപ്പം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് പാക് മാധ്യമപ്രവര്‍ത്തകന്‍ ഇന്ത്യയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇതിന് മറുപടിയായി ”ഒരു ഭീകരരാജ്യമാണ് എന്നോട് ഈ ചോദ്യം ചോദിക്കുന്നത്” എന്നായിരുന്നു ജയശങ്കറിന്റെ പ്രതികരണം.

വാര്‍ത്താസമ്മേളനത്തില്‍ കടല്‍യാത്രക്കാരുടെയും വാണിജ്യ കപ്പലുകളുടെയും സുരക്ഷ സംബന്ധിച്ചും ജയശങ്കര്‍ സംസാരിച്ചു. സമീപകാലത്ത് വാണിജ്യ കപ്പലുകള്‍ക്കും കപ്പല്‍ ജീവനക്കാര്‍ക്കും നേരെയുണ്ടായ ആക്രമണങ്ങള്‍ അംഗീകരിക്കാനാകാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക്, ചെങ്കടല്‍, കരിങ്കടല്‍ തുടങ്ങിയ മേഖലകളില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായതായി ജയശങ്കര്‍ ചൂണ്ടിക്കാട്ടി. അക്രമത്തിനും അതുവഴിയുണ്ടാകുന്ന ജീവഹാനിക്കും യാതൊരു ന്യായീകരണവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കടല്‍യാത്രക്കാരെ അയയ്‌ക്കുന്ന പ്രധാന രാജ്യങ്ങളിലൊന്നായ ഇന്ത്യയും ലോകത്തെ വലിയ ഷിപ്പിങ് രജിസ്ട്രികളിലൊന്ന് കൈവശമുള്ള ലൈബീരിയയും ചേര്‍ന്നാണ് വിഷയത്തില്‍ രാജ്യാന്തര സഹകരണത്തിന് നേതൃത്വം നല്‍കുന്നതെന്ന് ജയശങ്കര്‍ പറഞ്ഞു. സമാന താല്‍പര്യങ്ങളുള്ള മറ്റ് രാജ്യങ്ങളെയും പ്രമുഖ കപ്പല്‍ ഉടമകളെയും ഇതിനായി ഒരുമിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കടല്‍യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളും ജയശങ്കര്‍ വിശദീകരിച്ചു. കപ്പലുകളില്‍ ദീര്‍ഘകാലം തുടരേണ്ടിവരുന്നത്, ജീവനക്കാരെ മാറ്റുന്നതിലും നാട്ടിലെത്തിക്കുന്നതിലുമുള്ള കാലതാമസം, കുടുംബങ്ങളില്‍ നിന്ന് നീണ്ടുനില്‍ക്കുന്ന അകലം, മാനസിക സമ്മര്‍ദം എന്നിവയ്‌ക്കൊപ്പം നേരിട്ടുള്ള ആക്രമണ ഭീഷണിയും അവര്‍ നേരിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

81-ാമത് യുഎന്‍ പൊതുസഭയുടെ ഭാഗമായി ജയശങ്കറും ലൈബീരിയന്‍ വിദേശകാര്യ മന്ത്രി സാറ ബെസോലോ ന്യാന്തിയും ചേര്‍ന്ന് ‘ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് ഓണ്‍ സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി ഓഫ് ഷിപ്പിങ് ആന്‍ഡ് സീഫറേഴ്‌സ്’ എന്ന കൂട്ടായ്മയുടെ ആദ്യ യോഗത്തിന് സഹഅധ്യക്ഷത വഹിച്ചു. ഗള്‍ഫ് മേഖല, ചെങ്കടല്‍, കരിങ്കടല്‍ തുടങ്ങിയ പ്രദേശങ്ങളിലെ ആക്രമണങ്ങള്‍ ആഗോള സമുദ്രവ്യാപാരത്തെ ബാധിക്കുകയും നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നതിന് ഇടയാക്കുകയും ചെയ്തതായി ജയശങ്കര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ പൗരന്മാരും ഇത്തരം സംഭവങ്ങളില്‍ ബാധിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടല്‍യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള കൂടുതല്‍ ശക്തമായ സഹകരണവും ഇത്തരം ആക്രമണങ്ങള്‍ തടയുന്നതിനുള്ള കൂട്ടായ നടപടികളും ആവശ്യമാണെന്നും ജയശങ്കര്‍ വ്യക്തമാക്കി.

Tags: UNs jayashankarQuestionPakistani journalistreplied
Share
Tweet
SendShare

More News from this section

വിവാദ ഇസ്ലാമത പ്രഭാഷകൻ അബു ഹംസയുടെ വീട് നവീകരിക്കാൻ 70,000 പൗണ്ട്; നികുതിദായകരുടെ പണം ഭീകരന്റെ കുടുംബത്തിന് വേണ്ടി ഉപയോഗിക്കുന്നതിൽ പ്രതിഷേധം; കടുത്ത എതിർപ്പുമായി പ്രതിപക്ഷം

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

‘ ന്യൂയോർക്കിലെ ജൂതർ സുരക്ഷിതരല്ല’; മംദാനിക്കെതിരെ യു.എന്നിൽ നെതന്യാഹു, ഇസ്രായേലിനെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപണം

‘അന്നത്തെ ബീപ്പറുകൾ ഓർമയില്ലേ?’; യുഎൻ വേദിയിൽ പേജർ ഉയർത്തി നെതന്യാഹു, ഹിസ്ബുള്ള ഭീകരർ പൊട്ടിത്തെറിച്ച കാര്യം ഓർമിപ്പിച്ച് ഇസ്രയേൽ പ്രധാനമന്ത്രി

‘ഹാഫിസ് സയീദിനെ എപ്പോൾ വിചാരണ ചെയ്യും?’; യുഎന്നിൽ ഷെഹ്ബാസ് ഷരീഫിന് നേരെ മാധ്യമ പ്രവർത്തകരുടെ ചോദ്യശരം, വാതുറക്കാതെ പാക് പ്രധാനമന്ത്രി

വർഷങ്ങളായി മണ്ണിനടിയിൽ ഉറങ്ങിയ വിത്തുകൾ ഉണർന്നു; എൽ നിനോ മഴയിൽ പൂത്തുലഞ്ഞ് അറ്റകാമ മരുഭൂമി; 15,000 ഹെക്ടറിൽ പൂക്കൾ വിരിയുമെന്ന് കണക്കുകൂട്ടൽ, ഒക്ടോബറിൽ പാരമ്യത്തിലെത്തും

Latest News

ഇന്ത്യയ്‌ക്കെതിരെ ആരോപണം; ‘ഭീകരരാജ്യമാണ് ഈ ചോദ്യം ചോദിക്കുന്നത്’; ചോദ്യം ചോദിച്ച പാക് മാധ്യമപ്രവര്‍ത്തകന് ജയശങ്കറിന്റെ മറുപടി

145 കടമുറികളിലേക്ക് അനധികൃത വൈദ്യുതി; കൊച്ചിയില്‍ കണ്ടെത്തിയത് 3.14 കോടിയുടെ ക്രമക്കേട്

മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ തിരിച്ചടി; 115 സാമ്പത്തിക ആരോപണങ്ങളില്‍ 114ലും കുറ്റക്കാരെന്ന് റിപ്പോര്‍ട്ട്

ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യ 7.8% വളര്‍ച്ചയില്‍; യുപി ട്രേഡ് ഷോയില്‍ അമിത് ഷാ

സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയ രാത്രി ഉറങ്ങാനായില്ല; വെളിപ്പെടുത്തലുമായി ഗംഭീര്‍

ചരിത്രനേട്ടം; ഏഷ്യന്‍ ഗെയിംസില്‍ പോള്‍ വോള്‍ട്ടില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടി ബരാനിക്ക

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

‘മാറിനില്‍ക്ക് ഞാന്‍ നിങ്ങളെ കാണുന്നില്ല’; മാധ്യമങ്ങളോട് ക്ഷുഭിതനായി വി.ഡി. സതീശന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies