പാലാ: കോട്ടയം തിടനാട് പിണ്ണാക്കനാട്ടില്‍ കിണറ്റില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. അലന്‍സുനീഷ ദമ്പതികളുടെ ഇളയ മകന് ഇഹാനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ മൂന്ന് മണിയോടെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ ആരംഭിച്ചു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് വീട്ടുപറമ്പിലെ കിണറ്റില്‍ കുട്ടിയെ കണ്ടെത്തിയത്.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ആള്‍മറയില്ലാത്തതും ഉയരം കുറഞ്ഞ ചുറ്റുമതിലുള്ളതുമായിരുന്നു കിണര്‍. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് സംഘം കിണറ്റില്‍ നിന്ന് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. വെള്ളത്തില്‍ വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.















