ബാങ്കിന് ഈടായി നൽകിയ സ്വർണത്തിൽ ക്രമക്കേട്; അറഫാ ഗോൾഡിന് കുരുക്ക് മുറുകുന്നു; ഉടമ അബ്ദുൽ ലത്തീഫിനെ ഇഡി ചോദ്യം ചെയ്യുന്നു
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബാങ്കിന് ഈടായി നൽകിയ സ്വർണത്തിൽ ക്രമക്കേട്; അറഫാ ഗോൾഡിന് കുരുക്ക് മുറുകുന്നു; ഉടമ അബ്ദുൽ ലത്തീഫിനെ ഇഡി ചോദ്യം ചെയ്യുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 12:10 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: അറഫാ ഗോൾഡ് സാമ്പത്തിക തട്ടിപ്പ് കേസിൽ സ്ഥാപന ഉടമകളിലൊരാളായ അബ്ദുൽ ലത്തീഫിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കേസുമായി ബന്ധപ്പെട്ട് കൊല്ലത്തും തിരുവനന്തപുരത്തുമായി മൂന്ന് ഇടങ്ങളിൽ കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയിരുന്നു.

യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയിൽ നിന്ന് വായ്പയും ക്രെഡിറ്റ് സൗകര്യവും ഉപയോഗിച്ച് കോടികൾ തട്ടിയെന്ന പരാതിയിലാണ് അന്വേഷണം. ഏകദേശം 50 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് അന്വേഷണ പരിധിയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെ സിബിഐയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയിരുന്നു. സിബിഐ അന്വേഷണത്തിന്റെ തുടർച്ചയായാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച അന്വേഷണം നടത്തുന്നത്.

2022ൽ ആഭരണ നിർമാണ ആവശ്യങ്ങൾക്കായി അറഫാ ഗോൾഡ് യൂക്കോ ബാങ്കിന്റെ കൊല്ലം ശാഖയിൽ നിന്ന് 17.5 കോടിയിലധികം രൂപ വായ്പയെടുത്തിരുന്നു. വായ്പയ്‌ക്ക് ഈടായി നൽകിയ സ്വർണവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്നും ബാങ്കിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കിയിട്ടുണ്ട്.

വായ്പ നിലനിൽക്കെ ഈടായി നൽകിയ സ്വർണം ബാങ്കിന്റെ അനുമതിയില്ലാതെ മാറ്റിയതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിബിഐ അറഫാ ഗോൾഡിനെതിരെ നാല് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും തിരുവനന്തപുരത്തെ രണ്ട് സ്ഥാപനങ്ങളിലുമാണ് കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയത്. പരിശോധനയിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും മറ്റ് വിവരങ്ങളും അന്വേഷണസംഘം പരിശോധിച്ചതായാണ് റിപ്പോർട്ടുകൾ.

അറഫാ ഗോൾഡിന്റെ ഉടമസ്ഥതയിലുള്ള ചില ജ്വല്ലറികൾ നിലവിൽ പ്രവർത്തനം അവസാനിപ്പിച്ച നിലയിലാണ്.  വായ്പാ ഇടപാടുകൾ, ഈടായി നൽകിയ സ്വർണത്തിന്റെ കൈമാറ്റം, സാമ്പത്തിക ഇടപാടുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണ ഏജൻസികൾ പരിശോധന നടത്തുന്നത്.

Tags: EDArafa gold and diamonds
Share
Tweet
SendShare

More News from this section

കാട്ടാന ഭീഷണി രൂക്ഷം; ഇടുക്കിയില്‍ രാത്രി 6 മുതല്‍ രാവിലെ 6 വരെ പുറത്തിറങ്ങുന്നതിന് നിയന്ത്രണം

എഫ്സിആർഎ ഭേദഗതി: വിദേശ സംഭാവന ദുരുപയോഗം തടയാൻ കർശന നടപടികൾ; ജെപിസിയിൽ നിർണായക ചർച്ച

ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തില്‍ മഴ വീണ്ടും സജീവമാകും, ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടം; അശ്വന്ത് കോക്കിനെതിരെ കൂടുതല്‍ നടപടി, ലൈസന്‍സ് സസ്പെന്‍ഷന് റിപ്പോര്‍ട്ട്

നിയമം എല്ലാവര്‍ക്കും ബാധകം; അനധികൃത ഫ്‌ലെക്‌സിന് കേരള പൊലീസിനും 15,030 പിഴ

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം; മുകളിലത്തെ നില പൂര്‍ണമായും കത്തി നശിച്ചു

Latest News

ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; പണം കൊണ്ട് സ്വർണവും വിലകൂടിയ ഫോണും വാങ്ങി; ദമ്പതികൾ അടക്കം ഏഴുപേർ അറസ്റ്റിൽ

ബാങ്കിന് ഈടായി നൽകിയ സ്വർണത്തിൽ ക്രമക്കേട്; അറഫാ ഗോൾഡിന് കുരുക്ക് മുറുകുന്നു; ഉടമ അബ്ദുൽ ലത്തീഫിനെ ഇഡി ചോദ്യം ചെയ്യുന്നു

ട്യൂഷനും കോച്ചിങ്ങിനും പണമില്ലേ? അധ്യാപകർ ഇനി 24 മണിക്കൂറും വിരൽത്തുമ്പിൽ; ‘വിദ്യാ സാഥി’യുമായി ബിഹാർ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരായ രാഹുലിന്റെ ആരോപണം; കോൺഗ്രസ് പ്രവർത്തക സമിതിയിൽ തണുപ്പൻ പ്രതികരണം

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

വോട്ടവകാശം പൗരൻമാർക്ക് മാത്രം; എസ്ഐആർ നടപടികളിൽ നരേന്ദ്രമോദി സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്

ഏഷ്യന്‍ ഗെയിംസില്‍ മിക്‌സഡ് കോമ്പൗണ്ട് അമ്പെയ്‌ത്ത്; ഷൂട്ട്ഓഫില്‍ കൊറിയയെ വീഴ്‌ത്തി; ചികിത-സാഹില്‍ സഖ്യത്തിന് സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies