വിമാനത്തില്‍ അടിയന്തര സാഹചര്യം; ഇസ്രായേലിലേക്ക് പോയ ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിമാനത്തില്‍ അടിയന്തര സാഹചര്യം; ഇസ്രായേലിലേക്ക് പോയ ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 01:53 pm IST
Facebook
Twitter
WhatsAppTelegram

ടെല്‍ അവീവ്: ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പോയ ഫ്‌ലൈദുബായ് യാത്രാവിമാനത്തില്‍ അടിയന്തര സാഹചര്യം. സൗദി അറേബ്യന്‍ വ്യോമപരിധിയില്‍ എത്തിയപ്പോഴാണ് വിമാനം അടിയന്തര സിഗ്‌നല്‍ നല്‍കിയത്. തുടര്‍ന്ന് വിമാനം ഗതി മാറ്റി സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറക്കി. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഫ്‌ലൈദുബായ് വക്താവ് അറിയിച്ചു.

വിമാനം അന്താരാഷ്‌ട്ര അടിയന്തര കോഡ് 7700 പ്രക്ഷേപിച്ചതോടെയാണ് ആശങ്ക ഉയര്‍ന്നത്. പിന്നീട് സാധ്യതയുള്ള അനധികൃത ഇടപെടലിനെ സൂചിപ്പിക്കുന്ന 7500 കോഡും ലഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ വിമാന റാഞ്ചലിനുള്ള സാധ്യത സംശയിച്ച് ഇസ്രായേല്‍ അധികൃതര്‍ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. ഇസ്രായേല്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ വിമാനത്തിന്റെ ദിശയിലേക്ക് പറന്നുയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

സംഭവത്തെ തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സൈനിക ഉദ്യോഗസ്ഥരും അടിയന്തര സുരക്ഷാ വിലയിരുത്തല്‍ നടത്തി. എന്നാല്‍ പിന്നീട് ഇസ്രായേല്‍ അധികൃതര്‍ വിമാനം റാഞ്ചിയതല്ലെന്ന് സ്ഥിരീകരിച്ചു. വിമാനത്തിലെ പൈലറ്റുമാര്‍ തമ്മിലുണ്ടായ ശാരീരിക സംഘര്‍ഷമാണ് അടിയന്തര സാഹചര്യം സൃഷ്ടിച്ചതെന്നാണ് അധികൃതരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള FZ1073 വിമാനമാണ് സംഭവത്തില്‍പ്പെട്ടത്. യാത്രയ്‌ക്കിടെ വിമാനം സൗദിയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

Tags: Flydubai flightsends hijack alertDubai-Tel Aviv routeIsraeli jets scrambledthreat ruled out
Share
Tweet
SendShare

More News from this section

ഇന്റര്‍നെറ്റിനേക്കാള്‍ വലുതെന്ന് ട്രംപ്; എഐ ഇനി ‘സൂപ്പര്‍ ഇന്റലിജന്‍സ്’, മസ്‌കും പിച്ചൈയും ഉള്‍പ്പെടെ ടെക് പ്രമുഖര്‍ വൈറ്റ് ഹൗസില്‍

പരിശീലന പറക്കലിനിടെ വൻ ദുരന്തം; റഷ്യൻ Tu-95 ബോംബർ തകർന്നു, ആറ് മരണം

മ്യാന്‍മറില്‍ വിപണിക്ക് സമീപം സൈനിക വ്യോമാക്രമണം; 49 പേര്‍ കൊല്ലപ്പെട്ടു, 58 പേര്‍ക്ക് പരിക്ക്

UAE വിമാന സർവീസുകളിൽ വീണ്ടും മാറ്റം; സർവീസുകൾ വൈകുന്നു; .യാത്രക്കാർ പുതിയ വിവരങ്ങള്‍ പരിശോധിക്കാൻ നിർദേശം

മദ്യശാലയിൽ രക്തച്ചൊരിച്ചിൽ; സൗത്ത് ആഫ്രിക്കയിൽ വെടിവെപ്പിൽ 17 പേർ കൊല്ലപ്പെട്ടു

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ; തലയിലും നെഞ്ചിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള പാടുകൾ

Latest News

കല്യാണക്കുറിക്കും ഡ്രസ്സിനും ഒപ്പം ഇതും നോക്കണം! എന്തുകൊണ്ട് പ്രീ-മാരിറ്റൽ കൗൺസിലിംഗ് ഒഴിവാക്കരുത്?

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

വിമാനത്തില്‍ അടിയന്തര സാഹചര്യം; ഇസ്രായേലിലേക്ക് പോയ ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

അമ്പെയ്‌ത്തില്‍ ഉന്നം തെറ്റാതെ ഇന്ത്യ; കോമ്പൗണ്ടില്‍ ഹാട്രിക് സ്വര്‍ണം നേടി പുരുഷ ടീം, പത്താം പൊന്‍തിളക്കം

തകര്‍പ്പന്‍ തിരിച്ചുവരവ്, നീരു ദണ്ഡ-കൈനാന്‍ ചെനായ് സഖ്യത്തിന് ഏഷ്യന്‍ റെക്കോര്‍ഡും! ട്രാപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

മാനസിക പീഡനം, സിസിടിവി ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തു; ആംഡ് പൊലീസ് എസ്‌ഐക്കെതിരെ വനിതാ കാന്റീൻ ജീവനക്കാരുടെ പരാതി; കൃഷ്ണകുമാർ ഇടത് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി

കാട്ടാന ഭീഷണി രൂക്ഷം; ഇടുക്കിയില്‍ രാത്രി 6 മുതല്‍ രാവിലെ 6 വരെ പുറത്തിറങ്ങുന്നതിന് നിയന്ത്രണം

ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; പണം കൊണ്ട് സ്വർണവും വിലകൂടിയ ഫോണും വാങ്ങി; ദമ്പതികൾ അടക്കം ഏഴുപേർ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies