കാട്ടാന ഭീഷണി രൂക്ഷം; ഇടുക്കിയില്‍ രാത്രി 6 മുതല്‍ രാവിലെ 6 വരെ പുറത്തിറങ്ങുന്നതിന് നിയന്ത്രണം
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാട്ടാന ഭീഷണി രൂക്ഷം; ഇടുക്കിയില്‍ രാത്രി 6 മുതല്‍ രാവിലെ 6 വരെ പുറത്തിറങ്ങുന്നതിന് നിയന്ത്രണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 12:34 pm IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: കാട്ടാന ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെ വനാതിര്‍ത്തി, തോട്ടം മേഖലകളില്‍ രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. വൈകിട്ട് 6 മുതല്‍ രാവിലെ 6 വരെ ആളുകള്‍ പുറത്തിറങ്ങുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയതായാണ് വിവരം. രാത്രികാലങ്ങളില്‍ തോട്ടങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കരുതെന്നും നിര്‍ദേശമുണ്ട്. പ്രദേശത്തെ അപകടസാധ്യതകളെക്കുറിച്ച് പരിചയമില്ലാത്ത ഇതര സംസ്ഥാന തൊഴിലാളികള്‍ സുരക്ഷാ സംവിധാനങ്ങളില്ലാതെ രാത്രിയില്‍ പുറത്തിറങ്ങുന്നത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലിലാണ് നിയന്ത്രണം. അടുത്തിടെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളില്‍ കാട്ടാന ആക്രമണങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സെപ്റ്റംബര്‍ 17ന് ശാന്തന്‍പാറയില്‍ രാത്രിയില്‍ താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങിയ മധ്യപ്രദേശ് സ്വദേശിയായ 28കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ചിന്നക്കനാല്‍ മേഖലയില്‍ നാല് മാസത്തിനിടെ നാല് പേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ചക്കക്കൊമ്പന്‍ ഉള്‍പ്പെടെ മൂന്ന് കാട്ടാനകളെ പിടികൂടി മാറ്റിപ്പാര്‍പ്പിക്കാന്‍ വനംവകുപ്പ് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ആനത്താരകളിലെ അനധികൃത വൈദ്യുത വേലികളും കെട്ടിടങ്ങളും നീക്കം ചെയ്യാനുള്ള നടപടികളും ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. ചിന്നക്കനാല്‍, 301 കോളനി മേഖലകളില്‍ അനധികൃതമായി സ്ഥാപിച്ച എട്ട് വേലികള്‍ ഇതിനകം നീക്കം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. വന്യജീവികളുടെ സ്വാഭാവിക സഞ്ചാരപാതകള്‍ പുനഃസ്ഥാപിക്കുകയാണ് നടപടിയുടെ ലക്ഷ്യം.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ജില്ലയിലുടനീളമുള്ള വനാതിര്‍ത്തി മേഖലകള്‍ക്ക് ബാധകമാകുന്ന തരത്തിലുള്ള രാത്രികാല നിയന്ത്രണം സാധാരണ യാത്രക്കാരെയും രോഗികളെയും ബുദ്ധിമുട്ടിക്കുമെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. രാത്രിയില്‍ ആശുപത്രിയിലേക്ക് പോകേണ്ട സാഹചര്യങ്ങളിലും ജോലി കഴിഞ്ഞ് വൈകി വീടുകളിലേക്ക് മടങ്ങുന്നവര്‍ക്കും നിയന്ത്രണം പ്രയാസമാകുമെന്നാണ് പ്രതിഷേധക്കാരുടെ വാദം. ആനത്താരകളിലെ അനധികൃത നിര്‍മാണങ്ങളും വൈദ്യുത വേലികളും നീക്കം ചെയ്യാനുള്ള കളക്ടറുടെ നടപടിക്കെതിരെയും വിവിധ സംഘടനകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം, പരമ്പരാഗത ആനത്താരകള്‍ അടഞ്ഞതാണ് മനുഷ്യവന്യജീവി സംഘര്‍ഷം വര്‍ധിക്കുന്നതിനുള്ള കാരണങ്ങളിലൊന്നെന്ന് വനംവകുപ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Tags: Idukkiwild elephant attackbannednight travel
Share
Tweet
SendShare

More News from this section

മാനസിക പീഡനം, സിസിടിവി ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തു; ആംഡ് പൊലീസ് എസ്‌ഐക്കെതിരെ വനിതാ കാന്റീൻ ജീവനക്കാരുടെ പരാതി; കൃഷ്ണകുമാർ ഇടത് അസോസിയേഷൻ മുൻ ജില്ലാ സെക്രട്ടറി

ബാങ്കിന് ഈടായി നൽകിയ സ്വർണത്തിൽ ക്രമക്കേട്; അറഫാ ഗോൾഡിന് കുരുക്ക് മുറുകുന്നു; ഉടമ അബ്ദുൽ ലത്തീഫിനെ ഇഡി ചോദ്യം ചെയ്യുന്നു

എഫ്സിആർഎ ഭേദഗതി: വിദേശ സംഭാവന ദുരുപയോഗം തടയാൻ കർശന നടപടികൾ; ജെപിസിയിൽ നിർണായക ചർച്ച

ചക്രവാതച്ചുഴിയുടെ സ്വാധീനം; കേരളത്തില്‍ മഴ വീണ്ടും സജീവമാകും, ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മൂന്ന് വാഹനങ്ങളില്‍ ഇടിച്ച് അപകടം; അശ്വന്ത് കോക്കിനെതിരെ കൂടുതല്‍ നടപടി, ലൈസന്‍സ് സസ്പെന്‍ഷന് റിപ്പോര്‍ട്ട്

നിയമം എല്ലാവര്‍ക്കും ബാധകം; അനധികൃത ഫ്‌ലെക്‌സിന് കേരള പൊലീസിനും 15,030 പിഴ

Latest News

തകര്‍പ്പന്‍ തിരിച്ചുവരവ്, നീരു ദണ്ഡ-കൈനാന്‍ ചെനായ് സഖ്യത്തിന് ഏഷ്യന്‍ റെക്കോര്‍ഡും! ട്രാപ്പ് ഷൂട്ടിങ്ങില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

കാട്ടാന ഭീഷണി രൂക്ഷം; ഇടുക്കിയില്‍ രാത്രി 6 മുതല്‍ രാവിലെ 6 വരെ പുറത്തിറങ്ങുന്നതിന് നിയന്ത്രണം

ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; പണം കൊണ്ട് സ്വർണവും വിലകൂടിയ ഫോണും വാങ്ങി; ദമ്പതികൾ അടക്കം ഏഴുപേർ അറസ്റ്റിൽ

ട്യൂഷനും കോച്ചിങ്ങിനും പണമില്ലേ? അധ്യാപകർ ഇനി 24 മണിക്കൂറും വിരൽത്തുമ്പിൽ; ‘വിദ്യാ സാഥി’യുമായി ബിഹാർ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കെതിരായ രാഹുലിന്റെ ആരോപണം; കോൺഗ്രസ് പ്രവർത്തക സമിതിയിൽ തണുപ്പൻ പ്രതികരണം

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

വോട്ടവകാശം പൗരൻമാർക്ക് മാത്രം; എസ്ഐആർ നടപടികളിൽ നരേന്ദ്രമോദി സർക്കാരിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ആർഎസ്എസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies