തിരുവനന്തപുരം: എട്ടുവയസുകാരിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അയല്‍വാസിയായ 75കാരനെ വീട്ടില്‍ കയറി കുത്തിപ്പരിക്കേല്‍പ്പിച്ചു. കുട്ടിയുടെ അമ്മയും അമ്മയുടെ സഹോദരനുമാണ് അയല്‍വാസിയെ ആക്രമിച്ചത്. പരിക്കേറ്റ 75കാരന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. തന്നെ അയല്‍വാസി ഉപദ്രവിക്കാന്‍ ശ്രമിച്ച വിവരം കുട്ടി അമ്മയോട് പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
തുടര്‍ന്ന് അമ്മയും സഹോദരനും 75കാരന്റെ വീട്ടിലെത്തി ഇയാളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തില്‍ പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ശ്രീകാര്യം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൊഴിയുള്‍പ്പെടെ ശേഖരിച്ച് സംഭവത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന ആരോപണം സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തും. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.















