റിയാദ്: റിയാദ് തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന് സംഘടിപ്പിച്ച തലശ്ശേരി ബാഡ്മിന്റണ്‍ ലീഗ് സീസണ് 5 ഒക്ടോബര്‍ 9 വെള്ളിയാഴ്ച റിയാദിലെ RAED Pro Court-ല്‍ അരങ്ങേറി. പുരുഷന്മാരുടെ ഫ്ലൈറ്റ് 1, ഫ്ലൈറ്റ് 2, ബോയ്സ് ഡബിള്‍സ്, ഗേള്‍സ് സിംഗിള്‍സ് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ മികച്ച പങ്കാളിത്തവും ആവേശകരമായ പോരാട്ടങ്ങളും ശ്രദ്ധേയമായി. കുടുംബങ്ങളടക്കമുള്ള വലിയൊരു പ്രേക്ഷകസാന്നിധ്യവും ടൂര്‍ണമെന്റിന് മാറ്റുകൂട്ടി. പുരുഷന്മാരുടെ ഫ്ലൈറ്റ് 1 വിഭാഗത്തില്‍ 12 ടീമുകള്‍ നാലു ഗ്രൂപ്പുകളിലായി മത്സരിച്ചു. ഏറെ ആവേശം നിറഞ്ഞ ഫൈനലില്‍ ഷുഹൈബ് കക്കോട്ട് പുതിയപുരയില്‍ – നസീര്‍ ഇസ്മയില്‍ സഖ്യം ഷഫീക്ക് വി.സി – സ്വാലിഹ് സഖ്യത്തെ 2-1ന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ഫ്ലൈറ്റ് 2 വിഭാഗത്തില്‍ 18 ടീമുകള്‍ ആറു ഗ്രൂപ്പുകളിലായി മത്സരിച്ചു. ഫൈനലില്‍ റിയാസ് ഇ.വി – മുഹമ്മദ് റംഷാദ് സഖ്യം സമാല്‍ അബ്ദുല്‍ ഗഫൂര്‍ – റസല്‍ കേളോത്ത് സഖ്യത്തെ 2-1ന് തോല്‍പ്പിച്ച് ജേതാക്കളായി.
ബോയ്സ് ഡബിള്‍സ് വിഭാഗത്തില്‍ ആറു ടീമുകളാണ് പങ്കെടുത്തത്. ഫൈനലില്‍ യുവിന് അഭിലാഷ് – റക്കാന്‍ ജംഷീദ് സഖ്യം ഇഹാന്‍ ജഫ്ഷിദ് – റെഹാന് റഫ്സാദ് സഖ്യത്തെ 2-0ന് പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. സ്കോര്‍ 15-13, 17-15. ഗേള്‍സ് സിംഗിള്‍സ് വിഭാഗത്തില്‍ ആറു താരങ്ങള്‍ പങ്കെടുത്തു. ഫൈനലില്‍ ആയില ഹാരിഫ് ഹവ്വ അബ്ദുല്‍ ഫത്താഹിനെ 10-2, 10-2 എന്ന സ്കോറില്‍ പരാജയപ്പെടുത്തി ജേതാവായി. മത്സരദിനത്തില്‍ ഒരുക്കിയ പ്രത്യേക ഫുഡ് കൗണ്ടറില്‍ തലശ്ശേരിയുടെ വിവിധ പലഹാരങ്ങളോടൊപ്പം തനത് തലശ്ശേരി ബിരിയാണിയും ഒരുക്കിയിരുന്നു. കളിയോടൊപ്പം തലശ്ശേരിയുടെ രുചിപ്പാരമ്പര്യവും അനുഭവിക്കാന്‍ അവസരമൊരുക്കിയ ഫുഡ് കൗണ്ടര്‍ കുടുംബപ്രേക്ഷകരുടെ സാന്നിധ്യത്തിന് കൂടുതല്‍ നിറം നല്കി.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
വിജയികള്‍ക്ക് TMWA Riyadh പ്രസിഡന്റ് അന്‍വര്‍ സാദത്ത് കാത്താണ്ടി, വൈസ് പ്രസിഡന്റുമാരായ അഫ്താബ് അമ്പിലായില്‍, അബ്ദുല്‍ ലത്തീഫ് നടുക്കണ്ടി മീത്തല്‍, ജനറല്‍ സെക്രട്ടറി ഷമീര്‍ തീക്കൂക്കില്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനദാനം നിര്‍വഹിച്ചു. എസ്സാര്‍ കാത്താണ്ടി നന്ദി രേഖപ്പെടുത്തി. ട്രഷറര്‍ നജാഫ് മുഹമ്മദ് പരിപാടി നിയന്ത്രിച്ചു ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ അവസാന മത്സരം വരെ ആവേശകരമായ മത്സരങ്ങളും കുടുംബസൗഹൃദ അന്തരീക്ഷവും മികച്ച സംഘാടനവും കൊണ്ട് തലശ്ശേരി ബാഡ്മിന്റണ്‍ ലീഗ് സീസണ് 5 ശ്രദ്ധേയമായി. മികച്ച നിലവാരത്തിലുള്ള മത്സരങ്ങളോടൊപ്പം സമൂഹാംഗങ്ങളുടെ സജീവ പങ്കാളിത്തം കൂടി ചേര്‍ന്നതോടെ തലശ്ശേരി ബാഡ്മിന്റണ്‍ ലീഗിന്റെ അഞ്ചാം സീസണ് ഓര്‍മ്മിക്കപ്പെടുന്ന കായികമേളയായി മാറി.















