മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2026, 10:07 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: 2027 ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മ്മ തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ടീമിന് അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിക്കൊടുത്ത മുന്‍ നായകനെ വീണ്ടും ചുമതല ഏല്‍പ്പിക്കുന്നതിനെക്കുറിച്ച് ഫ്രാഞ്ചൈസി ആലോചിക്കുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. 2024 സീസണിന് മുന്നോടിയായാണ് രോഹിത് ശര്‍മ്മയെ നായകസ്ഥാനത്തുനിന്ന് മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ മുംബൈയുടെ ക്യാപ്റ്റനാക്കിയത്. ഹാര്‍ദിക്കിന് കീഴില്‍ 2024ല്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു മുംബൈ. 2025ല്‍ പ്ലേഓഫിലെത്തിയെങ്കിലും കിരീടം നേടാനായില്ല. 2026 സീസണിലും ടീമിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഇതോടെയാണ് നായകസ്ഥാനത്തും ടീമിന്റെ ഭാവി പദ്ധതികളിലും മാറ്റങ്ങളുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമായത്.

ഹാര്‍ദിക്കിന് പകരം സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ തുടങ്ങിയവരുടെ പേരുകളും നേരത്തേ നായകസ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ടി20 ടീമിനെ നയിച്ച പരിചയമാണ് സൂര്യകുമാറിന്റെ സാധ്യതകള്‍ ചര്‍ച്ചയാകാന്‍ കാരണം. ഇന്ത്യയുടെ ടി20 ടീമില്‍ വൈസ് ക്യാപ്റ്റന്‍ ചുമതല ലഭിച്ച തിലക് വര്‍മ്മയെയും ഭാവി നായകനായി മുംബൈ പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 2027 സീസണില്‍ രോഹിത് ശര്‍മ്മയ്‌ക്ക് വീണ്ടും നായകചുമതല നല്‍കാനുള്ള സാധ്യതയും ഇപ്പോള്‍ ചര്‍ച്ചയാകുന്നുണ്ട്. രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് കീഴില്‍ തിലക് വര്‍മ്മയെയോ മറ്റൊരു താരത്തെയോ ഭാവി നായകനായി വളര്‍ത്തിയെടുക്കാനാകുമെന്ന വിലയിരുത്തലുമുണ്ട്. ഇതെല്ലാം നിലവില്‍ മാധ്യമ റിപ്പോര്‍ട്ടുകളിലും അഭ്യൂഹങ്ങളിലും ഒതുങ്ങുന്ന കാര്യങ്ങളാണ്. നായകസ്ഥാനത്തെ മാറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സ് വിടുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y54r3ZR4

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് തുടങ്ങിയ ടീമുകളുമായി ഹാര്‍ദിക്കിനെ ബന്ധപ്പെടുത്തി ട്രേഡ് ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ ഫ്രാഞ്ചൈസികള്‍ ഹാര്‍ദിക്കിന്റെ കാര്യത്തില്‍ മുംബൈയുമായി ബന്ധപ്പെട്ടതായും വാര്‍ത്തകളുണ്ട്. എന്നാല്‍ താരത്തിന്റെ കൈമാറ്റം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. രാജസ്ഥാന്‍ റോയല്‍സുമായി ട്രേഡ് നടന്നാല്‍ യുവ ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ മുംബൈ സ്വന്തമാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. രോഹിത്തിന് ശേഷം ടീമിന്റെ ബാറ്റിങ് നിരയില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുന്ന ഇന്ത്യന്‍ താരത്തെ സ്വന്തമാക്കുക എന്നതാകും ഇതിലൂടെ മുംബൈ ലക്ഷ്യമിടുന്നതെന്നാണ് വിലയിരുത്തല്‍.

Tags: hardhik pandyarohit sharmamumbai indians captainyaswasi jaiswal
Share
Tweet
SendShare

More News from this section

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

‘നുണകളും കെട്ടിച്ചമച്ച പ്രചാരണങ്ങളും കൊണ്ട് ജനവിശ്വാസം നേടാനാകില്ല’; 2029ലും തോല്‍വിയെന്ന് മുന്നറിയിപ്പ്; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ

ദസറ, പൂജ തിരക്ക്: കേരളത്തില്‍ നിന്ന് രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍; ടിക്കറ്റ് ബുക്കിങ് നാളെ മുതല്‍

ഇന്ത്യ-കാനഡ ബന്ധം ശക്തമാക്കാന്‍ മോദിയും മാര്‍ക്ക് കാര്‍ണിയും; വ്യാപാരം മുതല്‍ സുരക്ഷ വരെ സഹകരണം

ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഭാഗം; ചൈനയുടെ അവകാശവാദങ്ങള്‍ കൊണ്ട് വസ്തുത മാറില്ല; പരാമര്‍ശങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies