വ്യാപാരക്കരാറിന് വേഗം കൂട്ടാന്‍ ഇന്ത്യയും കാനഡയും; മോദി-കാര്‍ണി കൂടിക്കാഴ്ച ഡിസംബറില്‍
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വ്യാപാരക്കരാറിന് വേഗം കൂട്ടാന്‍ ഇന്ത്യയും കാനഡയും; മോദി-കാര്‍ണി കൂടിക്കാഴ്ച ഡിസംബറില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2026, 01:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 11, 12 തീയതികളില്‍ കാനഡ സന്ദര്‍ശിക്കും. ദീര്‍ഘകാലത്തെ നയതന്ത്ര തര്‍ക്കങ്ങള്‍ക്കുശേഷം ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി മോദി കൂടിക്കാഴ്ച നടത്തും. വ്യാപാരം, ഊര്‍ജം, സാങ്കേതികവിദ്യ, സുരക്ഷ, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും വ്യക്തമായ പുരോഗതി കൈവരിക്കാനും ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നു. സന്ദര്‍ശനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് വെള്ളിയാഴ്ച നടത്തിയത്. കാല്‍ഗറിയിലെ ഒരു റസ്റ്റോറന്റില്‍ സന്ദര്‍ശകരുമായി നടത്തിയ സംവാദത്തിനിടെ വ്യാഴാഴ്ച കാര്‍ണിയും മോദിയുടെ വരാനിരിക്കുന്ന സന്ദര്‍ശനം സ്ഥിരീകരിച്ചിരുന്നു.

മോദിയുടെ കാനഡ സന്ദര്‍ശനത്തില്‍ വ്യാപാര ചര്‍ച്ചകള്‍ക്ക് പ്രധാന്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിനു കീഴില്‍ അമേരിക്കയുമായുള്ള ബന്ധത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന കാനഡ, സാമ്പത്തിക പങ്കാളിത്തം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്. കനേഡിയന്‍ അന്താരാഷ്‌ട്ര വ്യാപാരമന്ത്രി മനീന്ദര്‍ സിദ്ധു നിലവില്‍ ആറു ദിവസത്തെ വ്യാപാര ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യയിലുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാര കരാറിന് അന്തിമരൂപം നല്‍കുന്നതിനുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണ്. 2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാര്‍ഷിക ഉഭയകക്ഷി വ്യാപാരം 70 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ത്തുകയാണ് ലക്ഷ്യം.

നിലവിലെ വ്യാപാരത്തിന്റെ ഇരട്ടിയിലധികം വളര്‍ച്ച ലക്ഷ്യമിടുന്ന ഈ നീക്കം സാമ്പത്തിക സഹകരണത്തിന് പുതിയ അവസരങ്ങള്‍ തുറക്കുമെന്നാണ് പ്രതീക്ഷ. മോദിയും കാര്‍ണിയും ചൊവ്വാഴ്ച നടത്തിയ സംഭാഷണത്തില്‍ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി വ്യക്തമാക്കി. വ്യാപാരം, ഊര്‍ജം, സാങ്കേതികവിദ്യ, സുരക്ഷ, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മുന്‍ഗണനാ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും ബന്ധങ്ങളില്‍ കൂടുതല്‍ പുരോഗതി ഉറപ്പാക്കാനും ഇരു നേതാക്കളും സമ്മതിച്ചു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറായ സംബന്ധിച്ച ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള പ്രതിബദ്ധതയും നേതാക്കള്‍ ആവര്‍ത്തിച്ചു.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരവും നിക്ഷേപവും കൂടുതല്‍ വിപുലീകരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്തോ-പസഫിക് മേഖലയിലെ ഭൗമരാഷ്‌ട്രീയ അനിശ്ചിതത്വവും ഊര്‍ജം, കാര്‍ഷികം തുടങ്ങിയ മേഖലകളില്‍ വിശ്വസനീയമായ പങ്കാളികളുടെ പ്രാധാന്യവും നേതാക്കള്‍ ചര്‍ച്ച ചെയ്തു. മാര്‍ച്ചിലാണ് കാര്‍ണി അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. വരാനിരിക്കുന്ന മോദിയുടെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് പ്രാധാന്യമേകുമെന്നാണ് വിലയിരുത്തല്‍.

Tags: Narendra ModiDecembercanada visit
Share
Tweet
SendShare

More News from this section

ജപ്പാനിൽ ബുള്ളറ്റ് ട്രെയിൻ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം കുടുംബത്തിന് കൈമാറി

ദുർഗ്ഗാഷ്ടമിക്ക് പൊതുഅവധി പ്രഖ്യാപിച്ചത് സ്വാഗതാർഹം. എൻ ജി ഒ സംഘ്

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ, സുരേഷ് ഗോപിയുടെ പിന്തുണ; പമ്പ വള്ളംകളിക്ക് 10 ലക്ഷം രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

മാസപ്പടി കേസിൽ പിണറായി വിജയന് ഇഡി സമൻസ്; അടുത്ത ആഴ്ച ഹാജരാകാൻ നിർദേശം, സുപ്രീംകോടതി നടപടികൾ നിർണായകം

ശബരിമല തീർഥാടകർക്ക് ആശ്വാസം; മണ്ഡലപൂജയ്‌ക്ക് 461 ബസുകൾ, മകരവിളക്കിന് 561 പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി

യുവാവ് കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിക്കാൻ സഹായിച്ച അയൽവാസിയും മരിച്ചു;

Latest News

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

നേഹ ബോറയ്‌ക്ക് രാഹുൽ അമിത പ്രാധാന്യം നൽകുന്നു; കോൺഗ്രസിൽ കടുത്തി അതൃപ്തി; സ്വന്തം വിദ്യാർത്ഥി നേതാക്കളെ തള്ളി പ്രതിപക്ഷ നേതാവ്

‘സമാജ്വാദി പാര്‍ട്ടിയില്ലാതെ റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധിക്ക് ഒറ്റയ്‌ക്ക് നിന്ന് ജയിക്കാനാകുമോ?’; വെല്ലുവിളിച്ച് രാജ്നാഥ് സിങ്

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

കൊടും ക്രിമിനൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; മരിച്ച ഷാഹിദ് ബലാത്സംഗം ഉൾപ്പെടെ 30 ഓളം കേസുകളിലെ പ്രതി

വ്യാപാരക്കരാറിന് വേഗം കൂട്ടാന്‍ ഇന്ത്യയും കാനഡയും; മോദി-കാര്‍ണി കൂടിക്കാഴ്ച ഡിസംബറില്‍

ദസറയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയും കത്തിക്കും; ദില്ലിയിൽ രാംലീല കമ്മിറ്റിയുടെ തീരുമാനം; ലക്ഷ്യം മാലിന്യമുക്ത സമൂഹമെന്ന് സംഘാടകർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies