ന്യൂഡല്ഹി: ഡല്ഹിയില് പ്രതിഷേധ മാര്ച്ചിന് മുന്നോടിയായി കസ്റ്റഡിയിലെടുത്ത കോക്രോച്ച് ജനതാ പാര്ട്ടി (സി.ജെ.പി) സ്ഥാപകന് അഭിജിത് ദിപ്കെയ്ക്ക് ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ജാമ്യബോണ്ട് കെട്ടിവയ്ക്കണമെന്നും സമാധാനബോണ്ടില് ഒപ്പിടണമെന്നുമുള്ള വ്യവസ്ഥകളോടെയാണ് ശനിയാഴ്ച ജാമ്യം ലഭിച്ചത്.
വെള്ളിയാഴ്ച കണാട്ട് പ്ലേസില് നടന്ന ‘ലഹ്രാ ദോ തിരംഗ’ പ്രതിഷേധ മാര്ച്ചിന് മുന്നോടിയായി കരുതല് തടങ്കലിലാക്കിയ ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന് (എ.ഐ.എസ്.എ) പ്രസിഡന്റ് നേഹ ബോറയെയും പൊലീസ് വിട്ടയച്ചു. ദില്ലി പൊലീസ് ആക്ടിലെ 65-ാം വകുപ്പ് പ്രകാരമുള്ള നടപടിക്രമങ്ങള് പൂര്ത്തിയാക്കിയ ശേഷമാണ് ഇവരെ വിട്ടയച്ചതെന്ന് പൊലീസ് അറിയിച്ചു.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എന്.എസ്.എസ്) 126, 170 വകുപ്പുകള് പ്രകാരം സമാധാനാന്തരീക്ഷം തകര്ക്കാന് ശ്രമിച്ചെന്നാരോപിച്ചാണ് അഭിജിത് ദിപ്കെയെ അറസ്റ്റ് ചെയ്ത് പുതിയ കേസ് രജിസ്റ്റര് ചെയ്തത്. തുടര്ന്ന് സ്പെഷ്യല് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കിയ അദ്ദേഹത്തിന് നിശ്ചയിച്ച വ്യവസ്ഥകളുടെ അടിസ്ഥാനത്തില് ജാമ്യം അനുവദിക്കുകയായിരുന്നു.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
ഒക്ടോബര് 10ന് ഡല്ഹി വിമാനത്താവളത്തില് വിമാനത്തിനുള്ളില്നിന്ന് ദിപ്കെയെ കസ്റ്റഡിയിലെടുത്തിരുന്നു. അന്ന് സമാധാനാന്തരീക്ഷം തകര്ക്കാന് ശ്രമിച്ചെന്നാരോപിച്ച് മറ്റൊരു കേസും രജിസ്റ്റര് ചെയ്തിരുന്നു. ഒരു വര്ഷത്തേക്ക് സമാധാനാന്തരീക്ഷം തകര്ക്കില്ലെന്ന് ഉറപ്പുനല്കുന്ന ബോണ്ടിലും അദ്ദേഹം ഒപ്പിട്ടിരുന്നു.















