കുടുംബങ്ങളിൽനിന്ന് കുട്ടികൾക്ക് ശരിതെറ്റുകൾ തിരിച്ചറിയാനുള്ള വിവേകം ലഭിക്കണം; ലഹരിവിരുദ്ധ പോരാട്ടത്തിന് രാഷ്ട്രത്തെ ആഹ്വാനം ചെയ്ത് സർസംഘചാലക്, എ ഐയുടെ ദുരുപയോഗത്തിനെതിരെയും മുന്നറിയിപ്പ്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബങ്ങളിൽനിന്ന് കുട്ടികൾക്ക് ശരിതെറ്റുകൾ തിരിച്ചറിയാനുള്ള വിവേകം ലഭിക്കണം; ലഹരിവിരുദ്ധ പോരാട്ടത്തിന് രാഷ്‌ട്രത്തെ ആഹ്വാനം ചെയ്ത് സർസംഘചാലക്, എ ഐയുടെ ദുരുപയോഗത്തിനെതിരെയും മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2026, 04:00 pm IST
Facebook
Twitter
WhatsAppTelegram

നാഗ്പൂർ: മയക്കുമരുന്നിനെതിരെ രാജ്യവ്യാപകമായ പ്രതിരോധം ശക്തിപ്പെടുത്താൻ സ്വയംസേവകർ മുന്നിട്ടിറങ്ങണമെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരെയും ഒരുമിപ്പിച്ച് കൂട്ടായ മുന്നേറ്റം സൃഷ്ടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നാഗ്പൂരിലെ രേശിംബാഗ് മൈതാനത്ത് വിജയദശമി മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ പ്രഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മയക്കുമരുന്ന് ആസക്തി ഗുരുതരമായ ദേശീയ പ്രശ്നമാണെന്ന് ചൂണ്ടിക്കാട്ടിയ മോഹൻ ഭാഗവത്, സർക്കാർ, ഭരണകൂടം, സമൂഹം എന്നിവയെല്ലാം ചേർന്ന് സമയബന്ധിതമായി ഇതിനെ നേരിടണമെന്ന് ആവശ്യപ്പെട്ടു. ശരിയും തെറ്റും തിരിച്ചറിയാനുള്ള വിവേകം കുട്ടികൾക്ക് കുടുംബങ്ങളിൽനിന്ന് ലഭിക്കണം. ലഹരിയിലേക്ക് നയിക്കുന്ന പ്രവണതകളിൽനിന്ന് പുതിയ തലമുറ അകന്നുനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭാരതത്തെ പരമവൈഭവത്തിലേക്ക് നയിക്കാനുള്ള വലിയ ഉത്തരവാദിത്തം യുവതലമുറയുടെ ചുമലിലാണെന്നും ഈ വെല്ലുവിളി ഏറ്റെടുക്കാൻ അവർ പൂർണമായി സജ്ജരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘടിത ഹിന്ദുസമാജം ഐക്യത്തിന് വിരുദ്ധമല്ല

സംഘടിതവും ശക്തവുമായ ഹിന്ദുസമാജത്തിനായി പ്രവർത്തിക്കുന്നത് മറ്റു മതങ്ങളോടുള്ള ആദരവിനോ രാജ്യത്തിന്റെ ഐക്യത്തിനോ എതിരല്ലെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ഹിന്ദു സമൂഹത്തിന്റെ ലോകവീക്ഷണവും സ്വഭാവവും എല്ലാവരെയും ഉൾക്കൊള്ളുന്നതാണ്. അതിനാൽ സംഘടിത ഹിന്ദുസമാജം സാമൂഹിക ഐക്യവും പരസ്പര സൗഹൃദവും ശക്തിപ്പെടുത്തുകയാണു ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

തലമുറകളായി കൈമാറിവന്ന ഈ മൂല്യങ്ങളാണ് പ്രതിസന്ധി ഘട്ടങ്ങളിൽ മറ്റുള്ളവരുടെ ജീവൻ സംരക്ഷിക്കാൻ വ്യക്തികളെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം ജീവൻ അപകടത്തിലാക്കി മനുഷ്യജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന്റെ പ്രവൃത്തിയും അദ്ദേഹം പരാമർശിച്ചു.

ഭാരതത്തിന്റെ മുന്നേറ്റം ഗൂഢാലോചനകൾക്ക് തിരിച്ചടിയാകുമെന്ന് പരാമർശം

ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സാംസ്കാരികവും മാനുഷികവുമായ മൂല്യങ്ങളെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ഇത്തരം പ്രവണതകൾക്കെതിരെ ഭാരതം സ്വന്തം കരുത്തും നയങ്ങളും നേതൃത്വവും ദേശസ്നേഹവും ലോകത്തോടുള്ള ഉത്തരവാദിത്തബോധവും മുൻനിർത്തി മുന്നേറുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമീപ ദശകങ്ങളിൽ ഭാരതം സ്വന്തം പരിശ്രമത്തിലൂടെ ലോകത്ത് സ്ഥാനം ഉറപ്പിച്ചിട്ടുണ്ടെന്നും രാജ്യത്തിന്റെ വളർച്ച സ്വാർഥ താൽപ്പര്യങ്ങൾക്കായി പ്രവർത്തിക്കുന്നവരുടെ പദ്ധതികൾക്ക് തടസ്സമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തെയും ഹിന്ദു സമൂഹത്തെയും ആർഎസ്എസിനെയും ദുർബലപ്പെടുത്താൻ ചിലർ ശ്രമിക്കുന്നതായി ആരോപിച്ച അദ്ദേഹം, സങ്കുചിത രാഷ്‌ട്രീയ താൽപ്പര്യങ്ങളും അധികാരമോഹവും ഇത്തരം നീക്കങ്ങൾക്ക് പിന്തുണയാകുന്നുണ്ടെന്നും പറഞ്ഞു.

അതേസമയം, സമൂഹത്തിൽ പ്രശ്നങ്ങളും വ്യവസ്ഥിതിയിൽ പോരായ്മകളും ഉണ്ടാകാമെന്നും അതിനെതിരെ പ്രതിഷേധിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പ്രക്ഷോഭങ്ങൾ പരിഹാരങ്ങൾ ലക്ഷ്യമിട്ടുള്ളതായിരിക്കണം. പ്രക്ഷോഭകരും ഭരണകൂടവും രാഷ്‌ട്രീയ നേതാക്കളും സമൂഹത്തിൽ ഭിന്നതയും ശത്രുതയും സൃഷ്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. വികാരങ്ങൾ ഉയരുന്ന സാഹചര്യങ്ങളിലും പ്രവർത്തനങ്ങൾ ഭരണഘടനയുടെയും നിയമങ്ങളുടെയും പരിധിക്കുള്ളിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സർക്കാരിന് മാത്രമായി കഴിയില്ലെന്നും പ്രക്ഷോഭങ്ങൾ മാത്രം അതിനുള്ള മാർഗമല്ലെന്നും ചൂണ്ടിക്കാട്ടിയ മോഹൻ ഭാഗവത്, പ്രശ്നപരിഹാരത്തിൽ സമൂഹത്തിനാകെ ഉത്തരവാദിത്തമുണ്ടെന്നും പറഞ്ഞു.

വികസനത്തിന് സമഗ്രമായ കാഴ്ചപ്പാട് വേണം

നേപ്പാളിലുണ്ടായ വലിയ ദുരന്തത്തെ പരാമർശിച്ച മോഹൻ ഭാഗവത്, ഹിമാലയൻ മേഖലയിലെ ഏകപക്ഷീയമായ വികസന സമീപനത്തിന്റെ പ്രത്യാഘാതങ്ങളും ഇത്തരം ദുരന്തങ്ങൾക്ക് കാരണമാകാമെന്ന് അഭിപ്രായപ്പെട്ടു. വികസനത്തെക്കുറിച്ച് സമഗ്രവും സന്തുലിതവുമായ കാഴ്ചപ്പാട് ആവശ്യമാണ്. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും പുരോഗതി കൈവരിക്കുന്നതിനൊപ്പം അവയുടെ ഉപയോഗത്തിൽ ധാർമികവും പ്രായോഗികവുമായ അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആറ്റത്തിന്റെ ഘടനയെക്കുറിച്ചുള്ള അറിവ് ശുദ്ധമായ ഊർജത്തിനൊപ്പം ജീവൻ നശിപ്പിക്കുന്ന ആയുധങ്ങൾക്കും വഴിയൊരുക്കാമെന്നും കൃത്രിമബുദ്ധി പോലുള്ള പ്രയോജനകരമായ സാങ്കേതികവിദ്യകൾ പോലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനും വഞ്ചനയ്‌ക്കും ഉപയോഗിക്കപ്പെടാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വന്ദേമാതരം ദേശീയ അഖണ്ഡതയുടെ പ്രചോദനം

ബംഗാൾ വിഭജനത്തിനെതിരായ പോരാട്ടത്തിൽ പ്രചോദനമായ വന്ദേമാതരം ഇന്നും ദേശീയ അഖണ്ഡതയുടെ ശക്തമായ പ്രതീകമാണെന്ന് മോഹൻ ഭാഗവത് പറഞ്ഞു. ദേശീയഗീതം ആത്മാഭിമാനത്തോടെ പൂർണമായും ആലപിക്കുന്നതിൽ മടിയോ എതിർപ്പോ ഉണ്ടാകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ദേശീയ മൂല്യങ്ങളെ അടിസ്ഥാനമാക്കി ലോകത്തിന് വികസനത്തിന്റെ പുതിയ പാത തുറന്നുകൊടുക്കുകയാണ് ഭാരതം ലക്ഷ്യമിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളുടെ പ്രവർത്തനങ്ങൾ സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷ, ഐക്യം, സാമൂഹിക നീതി, പുരോഗതി, അന്തസ്സ് എന്നിവയ്‌ക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കണം. ഭാരതത്തിന്റെ പരമവൈഭവവും വിശ്വഗുരു എന്ന നിലയിലുള്ള ഉയർച്ചയും ഓരോരുത്തരുടെയും സമർപ്പണവും കഠിനാധ്വാനവും വഴിയേ സാധ്യമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുതിർന്ന മാധ്യമപ്രവർത്തകൻ സഞ്ജയ് ഗുപ്തയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. വിദർഭ പ്രാന്ത സംഘചാലക് ദീപക് താംശേട്ടിവാർ, സഹസംഘചാലക് ശ്രീധർ ഗാഡ്കെ, നാഗ്പൂർ മഹാനഗർ സംഘചാലക് രാജേഷ് ലോയ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Tags: Anti Drug Movement IndiaDr. Mohan BhagawatFEATURED2Hindu Society National UnityMohan Bhagwat Vijayadashami SpeechRSS Sarsanghchalak Nagpur
Share
Tweet
SendShare

More News from this section

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: സർസംഘചാലക്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

Latest News

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബും റെയിൽ കഷ്ണവും കട്ടപിടിച്ച സിമന്റും; ഭാരമുള്ള വസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, ബിഹാർ സ്വദേശി ആർപിഎഫ് കസ്റ്റഡിയിൽ

സ്പാ പീഡനക്കേസ്; കോവളത്തെ ഡ്രീംസ് സ്പായുടെ ബിനാമി അറസ്റ്റിൽ, കുടുങ്ങിയത് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies