സിന്ധു നദീജല കരാർ: ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ല; പാക് മന്ത്രിയുടെ ഡൽഹി സന്ദർശനത്തിനിടെയും നിലപാട് ആവർത്തിച്ച് കേന്ദ്രം
Saturday, November 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

സിന്ധു നദീജല കരാർ: ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ല; പാക് മന്ത്രിയുടെ ഡൽഹി സന്ദർശനത്തിനിടെയും നിലപാട് ആവർത്തിച്ച് കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2026, 07:20 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ  ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അതിൽനിന്ന് പിന്നോട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) സിവിലൈസേഷണൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാൻ പാക് മന്ത്രി മുസാദിക് മാലിക് ഡൽഹിയിലെത്തിയ പശ്ചാത്തലത്തിലാണ് ഇന്ത്യ നിലപാട് ആവർത്തിച്ചത്.

വെള്ളിയാഴ്ച നടന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ പതിവ് വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സിന്ധു നദീജല കരാറിൽ ഇന്ത്യയുടെ നിലപാട് വളരെ വ്യക്തമാണെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ 2025ലാണ് ഇന്ത്യ സിന്ധു നദീജല കരാർ മരവിപ്പിച്ചത്. ഏപ്രിൽ 22ന് നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. പാകിസ്താനെതിരായ നടപടികളുടെ ഭാഗമായിട്ടായിരുന്നു ഇന്ത്യയുടെ തീരുമാനം.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

എസ്‌സിഒ സിവിലൈസേഷണൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കുന്നതിനായി വെള്ളിയാഴ്ച രാവിലെയാണ് പാക് മന്ത്രി മുസാദിക് മാലിക് ഡൽഹിയിലെത്തിയത്. ചരിത്രപ്രസിദ്ധമായ പുരാന ഖിലയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ത്രിദിന സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്തത്.   കഴിഞ്ഞ വർഷം മെയ് 7 മുതൽ 10 വരെ നടന്ന ഓപ്പറേഷൻ സിന്ദൂറിനും തുടർന്നുണ്ടായ സൈനിക സംഘർഷങ്ങൾക്കും ശേഷം ഒരു പാക് മന്ത്രിയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നത് അപൂർവമായ സംഭവമായാണ് വിലയിരുത്തപ്പെടുന്നത്.

അതിർത്തി കടന്നുള്ള ഭീകരവാദത്തിൽ മറുപടി പറയാതെ പാക് മന്ത്രി

അതിർത്തി കടന്നുള്ള ഭീകരവാദത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ നേരിട്ട് മറുപടി നൽകാതെ മുസാദിക് മാലിക് ഒഴിഞ്ഞുമാറി. അടുത്ത ദിവസം തന്റെ പ്രസ്താവനയ്‌ക്ക് ശേഷം കൂടുതൽ കാര്യങ്ങൾ സംസാരിക്കാമെന്നായിരുന്നു പ്രതികരണം.

 

Tags: India Pakistan RelationsMEA Randhir JaiswalPahalgam terror attackOperation SindoorSCO Civilisational Dialogue Forumndia Indus Waters TreatyPakistan Minister Musadik Malik
Share
Tweet
SendShare

More News from this section

അഴിമതിയുടെ പഴയ കാലം മാറി, നിക്ഷേപങ്ങളുടെ പുതിയ കാലം; ബിഹാറിലെ മാറ്റം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ബഹിരാകാശം മുതല്‍ സോഫ്റ്റ്വെയര്‍ മേഖല വരെ; രാജ്യനിര്‍മാണത്തില്‍ ഐഐടി ഖരഗ്പൂരിന്റെ പങ്ക് എടുത്തുപറഞ്ഞ് നരേന്ദ്ര മോദി

ഗംഗയ്‌ക്ക് കുറുകെ ആറുവരി പാലം; നിതീഷ് സേതു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ബിഹാറിന് 34,470 കോടിയുടെ വികസന പദ്ധതികൾ

70 വർഷമായി ഉത്തരം കിട്ടാത്ത ഗണിതശാസ്ത്ര പ്രശ്നത്തിന് പരിഹാരം; ലോകശ്രദ്ധ നേടി കൊൽക്കത്ത സ്വദേശിനി നീന ഗുപ്ത

ശവസംസ്കാര ചടങ്ങിനിടെ ഫ്രീസർ ബോക്സിൽ നിന്ന് വൈദ്യുതാഘാതം; 65കാരിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

നാഗർകോവിലിൽ നിർത്തിയിട്ട ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 5 ദിവസത്തോളം മൃതദേഹം സീറ്റിനടിയിൽ, 31കാരൻ അറസ്റ്റിൽ

Latest News

കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി രൂപ, വിജയി പത്തനംതിട്ടയില്‍

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്ക് മധുരമുള്ള ട്രോള്‍ മറുപടിയുമായി രാജന്‍ ജോസഫ്; മംഗല്യഭാഗ്യത്തിനായി 70 കിലോ മാങ്ങ കൊണ്ട് തുലാഭാരം!

പക്ഷിപ്പനിക്കെതിരെ ഇന്ത്യയുടെ നിര്‍ണായക നീക്കം; തദ്ദേശീയ വാക്സിന്‍ പുറത്തിറക്കി കേന്ദ്രം, ഒരു ഡോസിന് വില 2 രൂപ മാത്രം!

കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം

നാല് സെന്‍ രാജ്യങ്ങളിലും സെഞ്ച്വറി; ചരിത്രനേട്ടവുമായി കെ.എല്‍. രാഹുല്‍, എലൈറ്റ് പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ താരം

രാഹുലിന് സെഞ്ച്വറി, ഗില്ലിന് 98; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്

വിദ്യാർത്ഥികളെ കെട്ടിടത്തിന് മുകളിലെത്തിച്ച് മയക്കുമരുന്ന് കുത്തിവെക്കാൻ ശ്രമമെന്ന് സംശയം; യുവാവിനെ നാട്ടുകാർ പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies