നാഗർകോവിലിൽ നിർത്തിയിട്ട ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 5 ദിവസത്തോളം മൃതദേഹം സീറ്റിനടിയിൽ, 31കാരൻ അറസ്റ്റിൽ
Saturday, November 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

നാഗർകോവിലിൽ നിർത്തിയിട്ട ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 5 ദിവസത്തോളം മൃതദേഹം സീറ്റിനടിയിൽ, 31കാരൻ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2026, 11:07 am IST
Facebook
Twitter
WhatsAppTelegram

നാഗർകോവിൽ: തമിഴ്‌നാട്ടിലെ നാഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കന്യാകുമാരി സ്വദേശി അയ്യപ്പൻ (31) ആണ് അറസ്റ്റിലായത്. ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മൃതദേഹം അഞ്ച് ദിവസത്തോളം ട്രെയിൻ കമ്പാർട്ടുമെന്റിലെ സീറ്റിനടിയിൽ കിടന്നിട്ടും ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

നവംബർ 18നാണ് നാഗർകോവിൽ ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ യാർഡിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിനുള്ളിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരത്തുനിന്ന് നവംബർ 11ന് നാഗർകോവിലിലെത്തിയ ട്രെയിനിൽ  ബ്രേക്ക് തകരാർ കണ്ടെത്തിയതിനെത്തുടർന്ന് അറ്റകുറ്റപ്പണികൾക്കായി യാർഡിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. പിന്നീട് ഈ കോച്ച് കോട്ടയത്തേക്കുള്ള സർവീസിനായി തയ്യാറാക്കുന്നതിനിടെ ശുചീകരണ തൊഴിലാളികൾക്ക് ദുർഗന്ധം അനുഭവപ്പെട്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിരുന്ന കോച്ചിലെ സീറ്റിനടിയിൽ മൃതദേഹം കണ്ടെത്തിയത്.

മുഖം തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ നിലയിലായിരുന്നു മൃതദേഹം. തുടർന്ന് ആശാരിപ്പള്ളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്‌മോർട്ടം നടത്തി. യുവതി ക്രൂരമായ ബലാത്സംഗത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന് പരിശോധനയിൽ വ്യക്തമായി. പെൽവിക് എല്ലുകൾക്കും വാരിയെല്ലുകൾക്കും പൊട്ടലുണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ട്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സിസിടിവിയിൽ കുടുങ്ങി പ്രതി

റെയിൽവേ പോലീസ് ഇൻസ്പെക്ടർ കാതറിൻ സുജാതയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. നാഗർകോവിൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് നിർണായക സൂചന ലഭിച്ചത്. നവംബർ 14ന് രാവിലെ എട്ടുമണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ വെള്ള ഷർട്ടും മുണ്ടും ധരിച്ച ഒരാൾ ട്രെയിൻ കോച്ചിൽനിന്ന് ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

പ്ലാറ്റ്ഫോമിൽനിന്ന് ബലമായി കോച്ചിലേക്ക്

നവംബർ 14ന് പുലർച്ചെ 12.30ഓടെ അഞ്ചാം പ്ലാറ്റ്ഫോമിന് സമീപമാണ് സംഭവം നടന്നത്. പ്ലാറ്റ്ഫോമിന് സമീപം നിന്നിരുന്ന യുവതിയെ പ്രതി  ബലമായി ഒഴിഞ്ഞുകിടന്നിരുന്ന കോച്ചിനുള്ളിലേക്ക് വലിച്ചിഴയ്‌ക്കുകയുമായിരുന്നു. തുടർന്ന് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ശേഷം ക്രൂരമായി മർദിച്ചു. ഗുരുതര പരിക്കുകളാണ് മരണത്തിന് കാരണമായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മരണം ഉറപ്പായതോടെ മൃതദേഹം സീറ്റിനടിയിലേക്ക് തള്ളിവെച്ച് പ്രതി കടന്നുകളഞ്ഞു.

കുറ്റകൃത്യത്തിന് ശേഷം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ സമീപത്തെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവയും അന്വേഷണത്തിന്റെ ഭാഗമായി കണ്ടെടുത്തു.

ആരാണ് കൊല്ലപ്പെട്ട യുവതി?

പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. യുവതിക്ക് ഏകദേശം 50 വയസ് പ്രായമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇവർ ഉത്തരേന്ത്യൻ സ്വദേശിയായിരിക്കാമെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. യുവതിയുടെ കൈവശമുണ്ടായിരുന്ന സ്വർണമോതിരത്തിലെ ഹാൾമാർക്ക് പരിശോധിച്ചപ്പോൾ ഗുജറാത്തിലെ രാജ്കോട്ടുമായി ബന്ധമുള്ള സൂചനകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.

യുവതിയുടെ ബന്ധുക്കളെ കണ്ടെത്തുന്നതിനും മൃതദേഹം തിരിച്ചറിയുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags: Nagercoil Train Rape MurderNagercoil Woman Murder CaseAyyappan ArrestedTamil Nadu Railway Crime
Share
Tweet
SendShare

More News from this section

ബഹിരാകാശം മുതല്‍ സോഫ്റ്റ്വെയര്‍ മേഖല വരെ; രാജ്യനിര്‍മാണത്തില്‍ ഐഐടി ഖരഗ്പൂരിന്റെ പങ്ക് എടുത്തുപറഞ്ഞ് നരേന്ദ്ര മോദി

ഗംഗയ്‌ക്ക് കുറുകെ ആറുവരി പാലം; നിതീഷ് സേതു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി; ബിഹാറിന് 34,470 കോടിയുടെ വികസന പദ്ധതികൾ

70 വർഷമായി ഉത്തരം കിട്ടാത്ത ഗണിതശാസ്ത്ര പ്രശ്നത്തിന് പരിഹാരം; ലോകശ്രദ്ധ നേടി കൊൽക്കത്ത സ്വദേശിനി നീന ഗുപ്ത

ശവസംസ്കാര ചടങ്ങിനിടെ ഫ്രീസർ ബോക്സിൽ നിന്ന് വൈദ്യുതാഘാതം; 65കാരിക്ക് ദാരുണാന്ത്യം, ആറ് പേർക്ക് പരിക്ക്

നൂഡിൽസ് കഴിച്ച് ഉറങ്ങാൻ പോയ ഏഴുവയസുകാരി മരിച്ച നിലയിൽ, സഹോദരിക്കും ദേഹാസ്വാസ്ഥ്യം

അമ്മയുടെ അന്ത്യയാത്രയിൽ കണ്ണീരടക്കാനാകാതെ യോഗി ആദിത്യനാഥ്; ഹൃദയഭേദകമായ വിടവാങ്ങൽ

Latest News

ശ്രീനാദേവി കുഞ്ഞമ്മയ്‌ക്ക് മധുരമുള്ള ട്രോള്‍ മറുപടിയുമായി രാജന്‍ ജോസഫ്; മംഗല്യഭാഗ്യത്തിനായി 70 കിലോ മാങ്ങ കൊണ്ട് തുലാഭാരം!

പക്ഷിപ്പനിക്കെതിരെ ഇന്ത്യയുടെ നിര്‍ണായക നീക്കം; തദ്ദേശീയ വാക്സിന്‍ പുറത്തിറക്കി കേന്ദ്രം, ഒരു ഡോസിന് വില 2 രൂപ മാത്രം!

കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത നീക്കാന്‍ പൊലീസ് അന്വേഷണം

നാല് സെന്‍ രാജ്യങ്ങളിലും സെഞ്ച്വറി; ചരിത്രനേട്ടവുമായി കെ.എല്‍. രാഹുല്‍, എലൈറ്റ് പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ താരം

രാഹുലിന് സെഞ്ച്വറി, ഗില്ലിന് 98; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് ഒന്നാം ഇന്നിങ്‌സ് ലീഡ്

വിദ്യാർത്ഥികളെ കെട്ടിടത്തിന് മുകളിലെത്തിച്ച് മയക്കുമരുന്ന് കുത്തിവെക്കാൻ ശ്രമമെന്ന് സംശയം; യുവാവിനെ നാട്ടുകാർ പിടികൂടി

നീയെന്താ ബിഗ് ബോസ് കളിക്കുകയാണോ?’; കോഴിക്കോട് ആശുപത്രിയിൽ പോലീസുകാരനോട് തട്ടിക്കയറിയ യുവാവ് അറസ്റ്റിൽ

മെസി സ്പോൺസർഷിപ്പ് തട്ടിപ്പ്; മുൻ കായിക മന്ത്രി വി. അബ്ദുറഹിമാൻ മൂന്നാം പ്രതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies