ചികിത്സയ്ക്കെന്ന പേരിൽ ഡോക്ടറെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി; മുറിയിൽ പൂട്ടിയിട്ട് 12.5 പവൻ സ്വർണവും പണവും കവർന്നു
Monday, November 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

ചികിത്സയ്‌ക്കെന്ന പേരിൽ ഡോക്ടറെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി; മുറിയിൽ പൂട്ടിയിട്ട് 12.5 പവൻ സ്വർണവും പണവും കവർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2026, 11:16 am IST
Facebook
Twitter
WhatsAppTelegram

കന്യാകുമാരി: രോഗിയെ പരിശോധിക്കാനെന്ന വ്യാജേന ഡോക്ടറെ സ്വകാര്യ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി മുറിയിൽ പൂട്ടിയിട്ട് സ്വർണവും പണവും കവർന്നു. കന്യാകുമാരി ജില്ലയിലെ തൃപ്പരപ്പ് വെള്ളച്ചാട്ടത്തിന് സമീപമുള്ള ലോഡ്ജിലാണ് സിനിമാക്കഥയെ വെല്ലുന്ന കവർച്ച നടന്നത്. അരുമന സ്വദേശി ഡോക്ടർ വിപിൻ കുമാറാണ് തട്ടിപ്പുസംഘത്തിന്റെ ഇരയായത്.

ചികിത്സയ്‌ക്കായി രോഗി കാത്തിരിക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ചാണ് സംഘം ഡോക്ടറെ ലോഡ്ജിലേക്ക് എത്തിച്ചത്. അവിടെയെത്തിയ വിപിൻ കുമാറിനെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കെട്ടിയിട്ട ശേഷമാണ് കവർച്ച നടത്തിയത്. 12.5 പവൻ സ്വർണാഭരണങ്ങളും മൊബൈൽ ഫോൺ വഴി 53,000 രൂപയുമാണ് സംഘം തട്ടിയെടുത്തത്. കവർച്ചയ്‌ക്കുശേഷം സംഘം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

സംഭവത്തിന് പിന്നിൽ ഒൻപതംഗ സംഘമാണെന്നാണ് പ്രാഥമിക വിവരം. രാജപാളയം സ്വദേശി കാർത്തി മണികണ്ഠന്റെ പേരിലാണ് ലോഡ്ജിൽ മുറി ബുക്ക് ചെയ്തിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെയും സംഘത്തിലെ മറ്റുള്ളവരെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കുലശേഖരം പോലീസ് കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ലോഡ്ജിലെത്തിയവരുടെ വിവരങ്ങൾ, മുറി ബുക്ക് ചെയ്യാൻ ഉപയോഗിച്ച രേഖകൾ, പ്രതികൾ രക്ഷപ്പെട്ട വഴി എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്.

 

Tags: Kanyakumari robberyDoctor robbed in Tamil NaduThirparappu waterfall robberyDoctor trapped in lodgeKanyakumari crime news
Share
Tweet
SendShare

More News from this section

2027 നിയമസഭാ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍ തന്ത്രങ്ങളൊരുക്കാന്‍ ബിജെപിയുടെ 19 അംഗ സമിതി

ശത്രു ഡ്രോണുകളെ തകർക്കും; ഇന്ത്യയുടെ ആദ്യ മൈക്രോ മിസൈൽ സംവിധാനം; ‘ജ്വാല എംകെ-1’ പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചു

ചുഴലിക്കാറ്റില്‍ കൃഷിനാശം; 5.73 ലക്ഷം കര്‍ഷകര്‍ക്ക് 212.3 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

അയോധ്യയില്‍ നിന്ന് ഇനി ജനക്പൂരിലേക്ക് നേരിട്ട് ട്രെയിന്‍ യാത്ര; രാമഭക്തര്‍ക്കായി സരയൂ-കമല എക്‌സ്പ്രസ്, സാംസ്‌കാരിക ബന്ധത്തിന് പുതിയ കരുത്ത്

തിരുച്ചെന്തൂർ ക്ഷേത്രത്തിലെ ഭക്തിഗാന പരിപാടികയിൽ മുഖ്യമന്ത്രി വിജയ്‌ക്ക് സ്തുതി പാടി : വ്യക്തിപൂജ വേണ്ടന്ന കർശന നിർദേശവുമായി ഭരണസമിതി

ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ പുതിയ അധ്യായം; 24,000 കോടി രൂപയുടെ പാക്കേജ്, നേപ്പാളില്‍ ഐഐടി ക്യാമ്പസും; വന്‍ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

കോഴിക്കോട് കക്കോടിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് അപകടം; യുവാവിന് ദാരുണാന്ത്യം, തൊഴിലാളിക്ക് പരിക്ക്

ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്; ഇടുക്കിയിലെ റിസോര്‍ട്ടില്‍ പി. ജയരാജന് ഓഹരി പങ്കാളിത്തം; ചിത്രങ്ങളും പുറത്ത്

ചക്കുളത്തുകാവ് പൊങ്കാല; നാളെ അഞ്ച് താലൂക്കുകളിൽ പ്രാദേശിക അവധി

ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം; ‘വാഴ’യുടെ പ്രൊഡക്ഷൻ മാനേജറും നടനുമായി ഇന്ദ്രജിത്ത് പിടിയിൽ

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു; ഭാരവാഹികളെ തിരഞ്ഞെടുത്തു; കൃഷ്ണകുമാർ കെ.ടി. പ്രസിഡന്റ്

തിരുവണ്ണാമല കാർത്തിക പൗർണമി ഗിരിവലം ഇന്ന് രാത്രി 11.42 മുതൽ ; സമയക്രമം പ്രഖ്യാപിച്ചു

ലോക ചെസ് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യം; ഗുകേഷ് നാളെ ഇറങ്ങും; എതിരാളി ഉസ്‌ബെക്കിസ്ഥാന്‍ താരം

തിരുവണ്ണാമലയിൽ നാളെ വൈകിട്ട് ആറിന് മലമുകളിൽ തൃക്കാർത്തിക മഹാദീപം; 50 ലക്ഷത്തിലേറെ ഭക്തരെത്തുമെന്ന് പ്രതീക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies