കറി പൗഡറുകളിലും വെളിച്ചെണ്ണയിലും മാരക വിഷാംശം; ക്യാൻസറിനും വൃക്ക, കരൾ രോഗങ്ങൾക്കും കാരണമായേക്കാവുന്ന കീടനാശിനികൾ; പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച് അധികൃതർ
Monday, November 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

കറി പൗഡറുകളിലും വെളിച്ചെണ്ണയിലും മാരക വിഷാംശം; ക്യാൻസറിനും വൃക്ക, കരൾ രോഗങ്ങൾക്കും കാരണമായേക്കാവുന്ന കീടനാശിനികൾ; പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച് അധികൃതർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2026, 12:04 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: സംസ്ഥാനത്ത് വിൽക്കുന്ന വിവിധ കറി പൗഡറുകളിലും വെളിച്ചെണ്ണയിലും മനുഷ്യശരീരത്തിന് ഹാനികരമായ വിഷാംശം കണ്ടെത്തി. എറണാകുളം കാക്കനാട് റീജണൽ അനലിറ്റിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. എത്തിയോൺ, ഫെൻപ്രോപാത്രിൻ, ക്ലോർപൈരിഫോസ് തുടങ്ങിയ അപകടകാരികളായ കീടനാശിനികളുടെ സാന്നിധ്യമാണ് ഭക്ഷ്യവസ്തുക്കളിൽ കണ്ടെത്തിയത്.

2021 ജനുവരി മുതൽ 2026 ഒക്ടോബർ വരെയുള്ള കാലയളവിൽ നടത്തിയ പരിശോധനകളിലാണ് വിഷാംശത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. എന്നാൽ ഏതൊക്കെ ബ്രാൻഡുകളിലാണ് വിഷാംശം കണ്ടെത്തിയതെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്‌ക്കുള്ള മറുപടിയിലും ബ്രാൻഡുകളുടെ പേരുകൾ വെളിപ്പെടുത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് തയ്യാറായില്ല.

സാധാരണക്കാർ നിത്യോപയോഗത്തിനായി ആശ്രയിക്കുന്ന ഭക്ഷ്യവസ്തുക്കളിലാണ് അപകടകരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇത്തരം വസ്തുക്കളുടെ ദീർഘകാല ഉപയോഗം ക്യാൻസർ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്കും വൃക്ക, കരൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

നേരത്തെ വിവരാവകാശ രേഖയിലൂടെ സമാനമായ പരിശോധനാഫലങ്ങൾ തേടിയപ്പോൾ ബ്രാൻഡുകളുടെ വിവരങ്ങൾ ലഭ്യമായിരുന്നു.  ഏത് ബ്രാൻഡുകളിലാണ് വിഷാംശമുള്ളതെന്ന് വ്യക്തമാക്കാത്തത് ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കുന്നു. അപകടകരമായ ഉൽപന്നങ്ങൾ തിരിച്ചറിഞ്ഞ് ഉപയോഗം ഒഴിവാക്കാൻ ജനങ്ങൾക്ക് കഴിയാത്ത സാഹചര്യമാണുള്ളത്.

ഇതിനിടെ ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്നതിനുള്ള പരിശോധനാ ഫീസും കുത്തനെ ഉയർന്നിട്ടുണ്ട്. നേരത്തെ ഒരു രൂപയായിരുന്ന പരിശോധനാ ഫീസ് ഇപ്പോൾ 10,000 മുതൽ 15,000 രൂപ വരെയായി വർധിച്ചു. ഇതോടെ സാധാരണക്കാർക്ക് സ്വന്തം നിലയിൽ ഭക്ഷ്യവസ്തുക്കളിലെ വിഷാംശം പരിശോധിക്കാനുള്ള അവസരവും പരിമിതമായിരിക്കുകയാണ്.

വിഷാംശം കണ്ടെത്തിയ ഉൽപന്നങ്ങളുടെ ബ്രാൻഡ് വിവരങ്ങൾ പുറത്തുവിടണമെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യം ശക്തമാകുകയാണ്.

Tags: adulterated coconut oilFood Safety KeralaRegional Analytical Laboratory KakkanadToxic pesticides in curry powders
Share
Tweet
SendShare

More News from this section

കുട്ടികള്‍ക്കു മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരു വര്‍ഷം തടവ്, 50,000 രൂപ പിഴയും

കോഴിക്കോട് കക്കോടിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് അപകടം; യുവാവിന് ദാരുണാന്ത്യം, തൊഴിലാളിക്ക് പരിക്ക്

ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്; ഇടുക്കിയിലെ റിസോര്‍ട്ടില്‍ പി. ജയരാജന് ഓഹരി പങ്കാളിത്തം; ചിത്രങ്ങളും പുറത്ത്

ചക്കുളത്തുകാവ് പൊങ്കാല; നാളെ അഞ്ച് താലൂക്കുകളിൽ പ്രാദേശിക അവധി

ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം; ‘വാഴ’യുടെ പ്രൊഡക്ഷൻ മാനേജറും നടനുമായി ഇന്ദ്രജിത്ത് പിടിയിൽ

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു; ഭാരവാഹികളെ തിരഞ്ഞെടുത്തു; കൃഷ്ണകുമാർ കെ.ടി. പ്രസിഡന്റ്

Latest News

2027 നിയമസഭാ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍ തന്ത്രങ്ങളൊരുക്കാന്‍ ബിജെപിയുടെ 19 അംഗ സമിതി

ശത്രു ഡ്രോണുകളെ തകർക്കും; ഇന്ത്യയുടെ ആദ്യ മൈക്രോ മിസൈൽ സംവിധാനം; ‘ജ്വാല എംകെ-1’ പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചു

ചുഴലിക്കാറ്റില്‍ കൃഷിനാശം; 5.73 ലക്ഷം കര്‍ഷകര്‍ക്ക് 212.3 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

അയോധ്യയില്‍ നിന്ന് ഇനി ജനക്പൂരിലേക്ക് നേരിട്ട് ട്രെയിന്‍ യാത്ര; രാമഭക്തര്‍ക്കായി സരയൂ-കമല എക്‌സ്പ്രസ്, സാംസ്‌കാരിക ബന്ധത്തിന് പുതിയ കരുത്ത്

തിരുവണ്ണാമല കാർത്തിക പൗർണമി ഗിരിവലം ഇന്ന് രാത്രി 11.42 മുതൽ ; സമയക്രമം പ്രഖ്യാപിച്ചു

ലോക ചെസ് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യം; ഗുകേഷ് നാളെ ഇറങ്ങും; എതിരാളി ഉസ്‌ബെക്കിസ്ഥാന്‍ താരം

തിരുവണ്ണാമലയിൽ നാളെ വൈകിട്ട് ആറിന് മലമുകളിൽ തൃക്കാർത്തിക മഹാദീപം; 50 ലക്ഷത്തിലേറെ ഭക്തരെത്തുമെന്ന് പ്രതീക്ഷ

ആറ് ടെസ്റ്റുകള്‍, ആറ് വിജയങ്ങള്‍; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നില്‍ വമ്പന്‍ വെല്ലുവിളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies