ഡിസംബർ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന ഒരുങ്ങുന്നു; ഡൽഹിയിൽ നിന്ന് വിമാനം ഒരുക്കണമെന്ന് താരിഖ് റഹ്മാനോട് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി
Tuesday, November 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

ഡിസംബർ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന ഒരുങ്ങുന്നു; ഡൽഹിയിൽ നിന്ന് വിമാനം ഒരുക്കണമെന്ന് താരിഖ് റഹ്മാനോട് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2026, 02:47 pm IST
Facebook
Twitter
WhatsAppTelegram

ധാക്ക: ഇന്ത്യയിൽ പ്രവാസജീവിതം നയിക്കുന്ന മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ 16ന് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ബംഗ്ലാദേശിന്റെ വിജയദിനമായ ഡിസംബർ 16ന് ഡൽഹിയിൽ നിന്ന് ധാക്കയിലേക്ക് മടങ്ങാനാണ് പദ്ധതിയിടുന്നത്. ഇതിനായി ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനോട് ദേശീയ വിമാനക്കമ്പനിയായ ബിമാൻ ബംഗ്ലാദേശ് എയർലൈൻസിന്റെ വിമാനം ഒരുക്കണമെന്ന് ഹസീന ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഹസീന മടങ്ങിവരാനുള്ള തീരുമാനം അറിയിച്ചത്. 2024 ഓഗസ്റ്റ് അഞ്ചിന് ബംഗ്ലാദേശ് വിമാനത്തിലാണ് തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്നും അതിനാൽ മടക്കയാത്രയ്‌ക്കും സർക്കാർ സൗകര്യമൊരുക്കണമെന്നും ഹസീനയുടെ വക്താവ് സയ്യിദ് മൊസമ്മൽ അലി പ്രസ്താവനയിൽ പറഞ്ഞു. ആവശ്യമായ യാത്രാരേഖകൾ ലഭ്യമാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2024 ഓഗസ്റ്റ് അഞ്ചിന് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെത്തുടർന്നാണ് ഹസീനയ്‌ക്ക് അധികാരം ഒഴിയേണ്ടിവന്നത്. 15 വർഷത്തെ ഭരണത്തിന് ഇതോടെ അന്ത്യമായി. തുടർന്ന് ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. പ്രക്ഷോഭം അടിച്ചമർത്തുന്നതിനിടെ നൂറുകണക്കിന് പ്രതിഷേധക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചുമത്തി വിചാരണ ചെയ്യപ്പെട്ട ഹസീനയ്‌ക്ക് അസാന്നിധ്യത്തിൽ വധശിക്ഷ വിധിച്ചിരുന്നു. വിധി തള്ളിയ ഹസീന, ബംഗ്ലാദേശിൽ തിരിച്ചെത്തിയാൽ നിയമപോരാട്ടം നടത്താൻ തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പുതിയ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനും അപേക്ഷ

ബംഗ്ലാദേശിലേക്ക് മടങ്ങാനായി പുതിയ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനും (NID) ഹസീന അപേക്ഷിച്ചിരുന്നു. 2024ൽ രാജ്യം വിട്ടതിന് പിന്നാലെ ഇവരുടെ പഴയ രേഖകൾ റദ്ദാക്കിയിരുന്നു. പുതിയ രേഖകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ മുഖേന ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് ഇമെയിൽ അയച്ചതായാണ് റിപ്പോർട്ട്.

1971ൽ പാകിസ്ഥാൻ സൈന്യം കീഴടങ്ങിയതിന്റെ സ്മരണയ്‌ക്കായാണ് ഡിസംബർ 16 ബംഗ്ലാദേശിൽ വിജയദിനമായി ആചരിക്കുന്നത്. ഈ ദിവസം തന്നെ മടങ്ങിവരാനാണ് ഹസീന ലക്ഷ്യമിടുന്നത്.

 

Tags: Tarique RahmanSheikh Hasina Bangladesh ReturnBangladesh Victory DaySheikh Hasina IndiaBangladesh Politics
Share
Tweet
SendShare

More News from this section

തിരുപ്പറൻകുന്ദ്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല; സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ജോസഫ് വിജയ് സർക്കാർ

രണ്ടാം ഭാര്യയ്‌ക്കൊപ്പം താമസം; രാത്രി 10ന് പുറത്തിറങ്ങും, പുലർച്ചെ മടങ്ങും! 45 കമാൻഡോകളുടെ കാവൽ, രഹസ്യ നിശാക്ലബ്, കൊക്കെയ്ൻ! ദാവൂദിനെക്കുറിച്ച് വൻ വെളിപ്പെടുത്തൽ

ഹൈദരാബാദിലെ ‘ഗോൾഡ് മാൻ’ ബിനാമി? അഞ്ച് നില കെട്ടിടം ആദായനികുതി വകുപ്പ് കണ്ടുകെട്ടി

തിരുപ്പറൻകുണ്ഡ്രം മലമുകളിൽ കാർത്തിക ദീപം തെളിയിക്കണം; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം; വിജയ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

വിവാഹമോചനം നേടി, നാല് വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ചു; ജപ്പാൻ ദമ്പതികൾക്ക് ഇന്ത്യയിൽ രണ്ടാം വിവാഹം, വേദിയായത് ലഖ്‌നൗ ക്ഷേത്രം

സുരക്ഷ പരമപ്രധാനം; ഫേസ്ബുക്കും സ്നാപ്പ് ചാറ്റും വേണ്ട; സൈനികർ ഉപയോഗിക്കാൻ പാടില്ലാത്ത 87 മൊബൈൽ ആപ്പുകളുടെ പട്ടിക പുറത്തിറക്കി

Latest News

മുത്തച്ഛന്റെ തോക്കെന്ന് മൊഴി; തൃത്താല സ്കൂൾ വെടിവെപ്പിൽ പരിക്കേറ്റ വിദ്യാർത്ഥിയുടെ നില ഗുരുതരം

പാലക്കാട് സ്കൂളിൽ വെടിവെയ്പ്പ്; ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു; വിദ്യാർത്ഥി ആശുപത്രിയിൽ

ഡിസംബർ 16ന് ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന ഒരുങ്ങുന്നു; ഡൽഹിയിൽ നിന്ന് വിമാനം ഒരുക്കണമെന്ന് താരിഖ് റഹ്മാനോട് ആവശ്യപ്പെട്ട് മുൻ പ്രധാനമന്ത്രി

ചീഞ്ഞ് പൊട്ടി പുഴുവരിച്ച മുട്ടകൾ; കോഴിക്കോട്ട് നിന്നും പിടിച്ചെടുത്തത് 16,000-ത്തിലധികം; ബേക്കറികളിലേക്ക് എത്തിച്ചിരുന്നതായി സംശയം

‘ജയിപ്പിച്ച ജനങ്ങളോടാണ് ഉത്തരവാദിത്വം, സർക്കാരിനോട് മാത്രമല്ല’; കാട്ടാന വിവാദത്തിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു

നെടുമ്പാശേരിയിൽ വൻ ആയുധവേട്ട;ദുബായിൽ നിന്ന് കടത്തിയത് 11 എയർ റൈഫിളുകൾ; രണ്ട് യാത്രക്കാർ പിടിയിൽ

മധുരയിൽ നിരോധനാജ്ഞ: കളക്ടറും ഡെപ്യൂട്ടി പോലീസ് കമ്മീഷണറും നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്: ഉച്ചയ്‌ക്ക് 12.30ന് നിർണായക വാദം

ശിവൻകുട്ടി ചെട്ടിയാർ കൊലക്കേസ്: പൊലീസ് അകമ്പടിയോടെ തെളിവെടുപ്പ് നടത്താം; ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies