ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു; തിരുപ്പറൻകുണ്ഡ്രം ദീപത്തൂൺ വിഷയത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിഎച്ച്പി
Wednesday, November 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

 ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു; തിരുപ്പറൻകുണ്ഡ്രം ദീപത്തൂൺ വിഷയത്തിൽ തമിഴ്നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വിഎച്ച്പി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2026, 02:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: തിരുപ്പറൻകുണ്ഡ്രത്ത് കാർത്തിക ദീപം തെളിയിക്കുന്നത് തടഞ്ഞ തമിഴ്നാട് സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി വിശ്വഹിന്ദു പരിഷത്ത്. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം തടഞ്ഞത് ഹിന്ദു വിശ്വാസത്തോടും ഭരണഘടനയോടും നീതിന്യായ വ്യവസ്ഥയോടുമുള്ള കടുത്ത അനാദരവാണെന്ന് വിഎച്ച്പി അന്താരാഷ്‌ട്ര അധ്യക്ഷൻ അലോക് കുമാർ ആരോപിച്ചു.

കോടിക്കണക്കിന് മുരുകഭക്തരുടെ വിശ്വാസത്തോടുള്ള വെല്ലുവിളിയാണിത്. ഭക്തരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും കോടതി ഉത്തരവിനെ അവഗണിക്കുകയും ചെയ്ത നടപടിക്ക് ഹിന്ദു സമൂഹം ജനാധിപത്യപരമായി മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് ലംഘിച്ചവർക്കെതിരെ സുപ്രീംകോടതി അടിയന്തര നടപടി സ്വീകരിച്ച് കർശന ശിക്ഷ ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്നും അലോക് കുമാർ വ്യക്തമാക്കി.

ഭഗവാൻ മുരുകന്റെ പുണ്യഭൂമിയാണ് തമിഴ്നാട്. തമിഴ് ഭാഷയുടെയും സംസ്കാരത്തിന്റെയും പ്രതീകമായി മുരുകനെ ആരാധിക്കുന്നു. അത്തരമൊരു പുണ്യസ്ഥലത്ത് കാർത്തിക പൗർണമി മഹാദീപം തെളിയിക്കുന്നത് തടയാനുള്ള നീക്കം ദൗർഭാഗ്യകരവും അപലപനീയവുമാണെന്നും അദ്ദേഹം പറഞ്ഞു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

തിരുപ്പറൻകുണ്ഡ്രത്തിന്റെ പവിത്രതയും സ്വത്വവും മാറ്റാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഹിന്ദുക്കളെ കൊന്നൊടുക്കിയവരുമായും ജിഹാദി ഘടകങ്ങളുമായും ഈ പുണ്യസ്ഥലത്തെ ബന്ധപ്പെടുത്താനുള്ള നീക്കങ്ങൾ അനുവദിക്കില്ലെന്നും അലോക് കുമാർ വ്യക്തമാക്കി. മുരുകഭക്തരുമായി നേരിട്ട് ഏറ്റുമുട്ടുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും ഇതിന് വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഹൈക്കോടതി വിധിക്ക് പിന്നാലെ സുപ്രീംകോടതി ഉത്തരവും അവഗണിച്ചത് നീതിന്യായ വ്യവസ്ഥയുടെ അധികാരത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നതിന് തുല്യമാണ്. രാഷ്‌ട്രീയ നിലപാടുകളുടെ പേരിൽ കോടതി ഉത്തരവുകൾ തള്ളിക്കളയാൻ ഒരു തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനും അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദു വിരുദ്ധ രാഷ്‌ട്രീയവും അത്തരം ചിന്താഗതികളും രാജ്യത്തെ രാഷ്‌ട്രീയത്തിൽ നിന്ന് അസ്തമിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ നിന്നും ഇത്തരം രാഷ്‌ട്രീയം ഉടൻ തുടച്ചുനീക്കപ്പെടുമെന്നും അലോക് കുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

Tags: Thiruparankundram Deepathoon ControversyKarthigai Deepam RowVHP Alok KumarLord Murugan DevoteesHindu FaithSupreme Court OrderVishva Hindu ParishadTamil Nadu government
Share
Tweet
SendShare

More News from this section

തിരഞ്ഞെടുപ്പിന് മുന്‍പേ ‘രണ്ട് ആണ്‍കുട്ടികളും’ തോറ്റു! അഖിലേഷിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് യോഗി ആദിത്യനാഥ്

ഛഠ് പൂജയിലെ സിന്ദൂരം അണിയുന്ന ആചാരത്തെ അധിക്ഷേം; യഷ് മഹേശ്വരിക്കെതിരെ കേസ്, മാപ്പിലും പ്രതിഷേധം കെട്ടടങ്ങുന്നില്ല

ഇന്‍സ്റ്റഗ്രാമിലൂടെ റിക്രൂട്ട്‌മെന്റ്, എന്‍ക്രിപ്റ്റഡ് ചാറ്റിലൂടെ ആക്രമണപദ്ധതി; ലക്ഷ്യം ഇന്ത്യന്‍ സൈനിക ക്യാമ്പ്; മീററ്റില്‍ ഭീകരന്‍ അറസ്റ്റില്‍

സുപ്രീംകോടതിയെയും ഹൈക്കോടതിയെയും അപമാനിച്ചു; തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം വിഷയത്തിൽ ജോസഫ് വിജയ് സർക്കാരിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം

സനാതന ധർമത്തെ ഇല്ലാതാക്കാൻ ഇൻഡി സഖ്യത്തിന്റെ ഗൂഢനീക്കം; ഭരണഘടന ഉയർത്തിപ്പിടിക്കുന്ന രാഹുൽ തിരുപ്പറൻകുണ്ഡ്രത്തെ കുറിച്ച് എന്ത് പറയുന്നു? ജോസഫ് വിജയ് സർക്കാരിനെതിരെ സുധാൻഷു ത്രിവേദി

സൈനിക താവളത്തിൽ ചാവേറാക്രമണത്തിന് പദ്ധതി? ജമ്മു കശ്മീർ ഭീകരവാദ കേസിൽ മീററ്റിൽ 22കാരൻ അറസ്റ്റിൽ, പാക് ബന്ധം അന്വേഷിച്ച് ഏജൻസികൾ

Latest News

മാലിന്യം തള്ളുന്നതിനിടെ അപകടം; 35 അടി താഴ്ചയില്‍ വീണ യുവാവിനെ രക്ഷിച്ച് ഫയര്‍ഫോഴ്‌സ്

നെടുമ്പാശ്ശേരിയില്‍ വന്‍ ലഹരിവേട്ട; 5 കോടിയുടെ രണ്ടരക്കിലോ ചരസുമായി 25കാരന്‍ പിടിയില്‍

മഴ കനക്കും, ഇടിമിന്നലും കാറ്റും; ആലപ്പുഴയിലും കോട്ടയത്തും എറണാകുളത്തും ഓറഞ്ച് അലര്‍ട്ട്

ആദ്യ മയക്കുവെടിയില്‍ ഫലമില്ല; പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായി; ചക്കക്കൊമ്പനെ പിടിക്കാനുള്ള ദൗത്യം നാളെ

ശബരിമല യുവതീപ്രവേശന കേസ്: ക്രിസ്മസിന് മുമ്പ് സുപ്രീം കോടതി വിധി? സൂചന നല്‍കി ജസ്റ്റിസ് ബി.വി. നാഗരത്ന

IFFI ഗോവയിൽ നിറഞ്ഞ സദസ്സിൽ ‘ഹാഫ്’; ഏഷ്യൻ പ്രീമിയറിന് ഗംഭീര വരവേൽപ്പ്, ആവേശമായി റെഡ് കാർപെറ്റ്

കൊച്ചിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന് നേരെ ആക്രമണം; മുഖത്തിടിച്ച് കണ്ണിന് പരിക്ക്, കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയെന്നും പരാതി; പ്രതി പടിയില്‍

യുവരാജിന്റെ ഉപദേശം തേടി, ഒടുവില്‍ സ്വന്തം ശൈലിയില്‍ വിശ്വസിച്ചു; 53 പന്തില്‍ 204 റണ്‍സിന്റെ രഹസ്യം വെളിപ്പെടുത്തി വൈഭവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies