'ഭരണഘടനയെ ദുര്‍ബലപ്പെടുത്തിയത് അധികാരമോഹികള്‍'; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; വനിതാ സംവരണത്തിലും പ്രതിപക്ഷത്തിന് വിമര്‍ശനം
Thursday, November 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

‘ഭരണഘടനയെ ദുര്‍ബലപ്പെടുത്തിയത് അധികാരമോഹികള്‍’; കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; വനിതാ സംവരണത്തിലും പ്രതിപക്ഷത്തിന് വിമര്‍ശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2026, 12:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ടായിരുന്നവര്‍ തന്നെ പല ഘട്ടങ്ങളിലും അതിനെ ദുര്‍ബലപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മുന്‍ സര്‍ക്കാരുകളുടെ നടപടികളെ പ്രധാനമന്ത്രി വിമര്‍ശിച്ചത്. അടിയന്തരാവസ്ഥ, ഭരണഘടനാ ഭേദഗതികള്‍, ആര്‍ട്ടിക്കിള്‍ 356 ദുരുപയോഗം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തുടങ്ങിയ വിഷയങ്ങള്‍ പരാമര്‍ശിച്ച മോദി, വനിതാ സംവരണ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ നിലപാടിനെയും ചോദ്യം ചെയ്തു. ഇന്ത്യന്‍ ഭരണഘടനയുടെ 77-ാം വാര്‍ഷികമാണ് 2026 നവംബര്‍ 26ന് രാജ്യം ആചരിക്കുന്നത്. 1949 നവംബര്‍ 26നാണ് ഭരണഘടനാ നിര്‍മാണസഭ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചത്. ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍. അംബേദ്കര്‍, ഡോ. രാജേന്ദ്ര പ്രസാദ് തുടങ്ങിയവരെയും ഭരണഘടനാ നിര്‍മാണസഭയിലെ അംഗങ്ങളെയും അനുസ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ലേഖനം പങ്കുവച്ചത്.

ഇന്ത്യയുടെ ജനാധിപത്യ യാത്രയ്‌ക്ക് ദിശാബോധം നല്‍കുന്നത് ഭരണഘടനയാണെന്ന് മോദി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ നാഗരിക പൈതൃകവും വൈവിധ്യവും ഉള്‍ക്കൊള്ളുന്നതിനൊപ്പം ആധുനിക ജനാധിപത്യത്തിന്റെ സ്ഥാപനപരമായ അടിത്തറയും ഭരണഘടന ഉറപ്പാക്കുന്നുണ്ട്. പാര്‍ലമെന്റിന്റെയും കോടതികളുടെയും പരിധിയില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല ഭരണഘടനയെന്നും ഓരോ പൗരന്റെയും ജീവിതത്തിന്റെ ഭാഗമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭരണഘടനയെക്കുറിച്ചുള്ള അവബോധം യുവതലമുറയിലേക്ക് ഉള്‍പ്പെടെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നവംബര്‍ 26 ഭരണഘടനാ ദിനമായി ആചരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. മതം, ഭാഷ, ആചാരങ്ങള്‍, ചിന്താധാരകള്‍ തുടങ്ങി നിരവധി വൈവിധ്യങ്ങളുള്ള രാജ്യത്തെ ഒന്നിപ്പിക്കുന്നതില്‍ ഭരണഘടനയുടെ പങ്ക് വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.

1951ലെ ഒന്നാം ഭരണഘടനാ ഭേദഗതിയാണ് പ്രധാനമന്ത്രി പ്രധാനമായും വിമര്‍ശിച്ച മറ്റൊരു വിഷയം. ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുത്ത സര്‍ക്കാരല്ലാത്ത താല്‍ക്കാലിക പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് മൗലിക സ്വാതന്ത്ര്യങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നാണ് മോദിയുടെ ആരോപണം. രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ഈ ഭേദഗതി കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാനും സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ തടയാനുമായിരുന്നു നീക്കമെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. അടിയന്തരാവസ്ഥക്കാലത്ത് കൊണ്ടുവന്ന 42-ാം ഭരണഘടനാ ഭേദഗതിയെയും മോദി രൂക്ഷമായി വിമര്‍ശിച്ചു. ജുഡീഷ്യല്‍ റിവ്യൂവിന്റെ അധികാരം പരിമിതപ്പെടുത്തുകയും ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള അധികാര സന്തുലിതാവസ്ഥയില്‍ മാറ്റം വരുത്തുകയും ചെയ്തുവെന്നാണ് പ്രധാനമന്ത്രിയുടെ നിരീക്ഷണം.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അടിയന്തരാവസ്ഥക്കാലത്ത് കൊണ്ടുവന്ന 38, 39 ഭരണഘടനാ ഭേദഗതികളും യുവാക്കള്‍ പഠിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അധികാരമോഹവും ഭരണഘടനാവിരുദ്ധവുമായ നേതൃത്വത്തിന് രാജ്യത്തിന്റെ ഭരണഘടനാ സംവിധാനത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്നത് ഇതിലൂടെ മനസിലാക്കാമെന്നും മോദി പറഞ്ഞു. സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ ഭരണഘടനയുടെ 356-ാം അനുച്ഛേദം ആവര്‍ത്തിച്ച് ഉപയോഗിച്ചതിനെയും പ്രധാനമന്ത്രി ചോദ്യം ചെയ്തു. ഒരു പാര്‍ട്ടി മാത്രം ഏകദേശം നൂറ് തവണ ആര്‍ട്ടിക്കിള്‍ 356 പ്രയോഗിച്ചിട്ടുണ്ടെന്നാണ് മോദിയുടെ ആരോപണം. മുന്‍ പ്രധാനമന്ത്രിമാരില്‍ ഒരാള്‍ മാത്രം ഇതില്‍ പകുതിയോളം തവണ ഉത്തരവാദിയായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഭരണഘടന ഉയര്‍ത്തിപ്പിടിക്കേണ്ട ചുമതല ലഭിച്ചവര്‍ തന്നെ ചില ഘട്ടങ്ങളില്‍ അതിനെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ സ്വീകരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. അഞ്ച് പതിറ്റാണ്ടോളം രാജ്യം ഭരിക്കാന്‍ അവസരം ലഭിച്ചവരാണ് ഇത്തരത്തിലുള്ള നടപടികള്‍ക്ക് ഉത്തരവാദികളെന്നും അദ്ദേഹം ലേഖനത്തില്‍ കുറ്റപ്പെടുത്തി. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370, 35എ എന്നിവയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഏഴ് പതിറ്റാണ്ടിലേറെക്കാലം രാജ്യത്തിന്റെ ഭരണഘടന പൂര്‍ണമായി ജമ്മു കശ്മീരില്‍ നടപ്പാക്കുന്നതിന് ഈ വ്യവസ്ഥകള്‍ തടസമായെന്നാണ് മോദിയുടെ നിലപാട്. പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, സ്ത്രീകള്‍ എന്നിവരുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഈ പ്രത്യേക പദവി ബാധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. 2019ല്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടിയിലൂടെ ചരിത്രപരമായ തെറ്റ് തിരുത്തിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

2019 ഓഗസ്റ്റിലാണ് കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370ന്റെ പ്രത്യേക പദവി ഫലപ്രദമായി റദ്ദാക്കിയത്. പിന്നാലെ പഴയ ജമ്മു കശ്മീര്‍ സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പുനഃസംഘടിപ്പിക്കുകയും ചെയ്തു. ഭരണഘടനാ ദിന സന്ദേശത്തില്‍ വനിതകളുടെ രാഷ്‌ട്രീയ പ്രാതിനിധ്യത്തിനും പ്രധാനമന്ത്രി പ്രത്യേക പ്രാധാന്യം നല്‍കി. ഭരണഘടനയുടെ രൂപീകരണത്തില്‍ സ്ത്രീകള്‍ നല്‍കിയ സംഭാവനയും രാജ്യത്തിന്റെ ജനാധിപത്യ വളര്‍ച്ചയില്‍ അവരുടെ പങ്കും കൂടുതല്‍ അംഗീകരിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നിയമനിര്‍മാണ നീക്കങ്ങള്‍ക്ക് പ്രതിപക്ഷം തടസം സൃഷ്ടിക്കുകയാണെന്നും മോദി ആരോപിച്ചു. ‘ഇന്ത്യയിലെ നാരീശക്തിക്ക് ഞാന്‍ ഉറപ്പുനല്‍കുന്നു, അവര്‍ക്ക് നീതി ഉറപ്പാക്കുന്നതില്‍ നിന്ന് ഒരു ശക്തിക്കും ഞങ്ങളെ തടയാനാകില്ല’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിനുള്ള ഉത്തരവാദിത്തങ്ങളെക്കുറിച്ചും മോദി ഓര്‍മിപ്പിച്ചു. സഭാ നടപടികള്‍ തടസപ്പെടുത്തുന്നതിന് പകരം ക്രിയാത്മകമായ വിമര്‍ശനങ്ങളിലൂടെ ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുകയാണ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒബിസി പ്രാതിനിധ്യം ഉള്‍പ്പെടെയുള്ള സംവരണ വിഷയങ്ങളിലെ പ്രതിപക്ഷ നിലപാടുകളെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. 2047ഓടെ വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയില്‍ ഭരണഘടനാ മൂല്യങ്ങള്‍ നിര്‍ണായകമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യതാല്‍പര്യത്തിന് മുന്‍ഗണന നല്‍കുകയും പൗരന്മാര്‍ അവരുടെ കടമകള്‍ തിരിച്ചറിയുകയും വേണം. ഭരണവും പൗരജീവിതവും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കനുസൃതമായിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Tags: CongressConstitution Day 2026women resetvationNarendra Modi
Share
Tweet
SendShare

More News from this section

നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; മണ്ഡല പുനർനിർണയ ബിൽ പ്രധാന അജണ്ട

പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണപ്പൊതികളിൽ മുന്നറിയിപ്പ് നിർബന്ധം; സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശത്തിൽ നിരവധി കേന്ദ്രങ്ങൾ; മുംബൈയിൽ അതീവ ജാഗ്രത

ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുപ്പതി ക്ഷേത്രത്തിലേക്ക് ഭക്തന്റെ മഹാസമർപ്പണം; വെങ്കിടേശ്വരന് ചാർത്താൻ 121 കിലോ സ്വർണാഭരണങ്ങൾ, മൂല്യം 160 കോടി രൂപ!

പിറന്നാൾ കേക്ക് വാങ്ങിവരാമെന്ന് പറഞ്ഞ് കുട്ടികളെ ഉപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങിയെന്ന പ്രചാരണം വ്യാജം; യഥാർഥ സംഭവം വെളിപ്പെടുത്തി കൃഷ്ണഗിരി കളക്ടർ

Latest News

കുടിവെള്ളം ചോദിച്ചെത്തി വയോധികയെ കെട്ടിയിട്ടു; പട്ടിമറ്റത്ത് സ്വർണാഭരണങ്ങൾ കവർന്നു

ശബരിമലയിൽ കനത്ത മഴ; സന്നിധാനം, പമ്പ, നിലയ്‌ക്കൽ മേഖലകളിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി

ടി. പത്മനാഭൻ അഭിനവ അശ്വത്ഥാമാവ്,രാഷ്‌ട്രീയവിധേയത്വം മറയില്ലാതെ പ്രകടിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

സ്വർണം അരിക്കാൻ പുഴയിലിറങ്ങി; നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

കോവളം സ്പാ പീഡനക്കേസ്; തമിഴ്‌നാട് സ്വദേശിയായ 14-ാം പ്രതി അറസ്റ്റിൽ, വരും ദിവസങ്ങളിലും അറസ്റ്റുണ്ടായേക്കും

ദേശാഭിമാനിക്കെതിരായ പരാതി; ജയിലുകളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പത്രങ്ങൾക്കും മാസികകൾക്കും വിലക്ക്

ശബരിമല തീർത്ഥാടകരുടെ വാൻ മറിഞ്ഞു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

പിടിതരാതെ ചക്കക്കൊമ്പൻ; രണ്ടാം ദിവസത്തെ ദൗത്യവും പരാജയപ്പെട്ടു, തുടർനടപടികൾ കളക്ടറുമായി ആലോചിച്ച ശേഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies