കൊഴുപ്പ്, പഞ്ചസാര, ഉപ്പ് കൂടിയ ഭക്ഷണപ്പൊതികളില്‍ ചുവന്ന മുന്നറിയിപ്പ് വേണം; സുപ്രീം കോടതിയുടെ നിര്‍ണായക നിര്‍ദേശം
Thursday, November 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

കൊഴുപ്പ്, പഞ്ചസാര, ഉപ്പ് കൂടിയ ഭക്ഷണപ്പൊതികളില്‍ ചുവന്ന മുന്നറിയിപ്പ് വേണം; സുപ്രീം കോടതിയുടെ നിര്‍ണായക നിര്‍ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2026, 01:23 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഉയര്‍ന്ന അളവില്‍ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ പാക്കറ്റ് ഭക്ഷ്യവസ്തുക്കളില്‍ ഉപഭോക്താക്കള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന മുന്നറിയിപ്പ് ലേബലുകള്‍ വേണമെന്ന് സുപ്രീം കോടതി. പാക്കറ്റിന്റെ മുന്‍വശത്ത് തന്നെ വ്യക്തമായി കാണാവുന്ന രീതിയില്‍ പോഷകഘടകങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഫ്രണ്ട് ഓഫ് പാക്ക് ന്യൂട്രീഷന്‍ ലേബലിങ് സംവിധാനം ഫലപ്രദമായി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാരിനും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്‌ക്കും കോടതി നിര്‍ദേശം നല്‍കിയത്. ജസ്റ്റിസുമാരായ ജെ.ബി. പാര്‍ഡിവാല, കെ. വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. ഉയര്‍ന്ന അളവില്‍ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് സഹായകമാകുന്ന തരത്തിലായിരിക്കണം മുന്നറിയിപ്പുകള്‍.

ഇതിനായി ഓരോ മുന്നറിയിപ്പ് ലേബലും ചുവന്ന ഷഡ്ഭുജാകൃതിയില്‍ നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. ആശങ്കയുണ്ടാക്കുന്ന പോഷകഘടകത്തെ സൂചിപ്പിക്കുന്ന ഏകീകൃത ചിത്രചിഹ്നവും അതിനൊപ്പം വ്യക്തമായ മുന്നറിയിപ്പ് വാക്കുകളും ഉള്‍പ്പെടുത്തണം. ‘ഉയര്‍ന്ന കൊഴുപ്പ്’, ‘ഉയര്‍ന്ന പഞ്ചസാര’, ‘ഉയര്‍ന്ന ഉപ്പ്’ എന്നിങ്ങനെ പ്രത്യേകം രേഖപ്പെടുത്തണം. പാക്കറ്റിന്റെ മുന്‍വശത്തെ പ്രധാന പ്രദര്‍ശന ഭാഗത്തിന്റെ വലുപ്പത്തിന് അനുസരിച്ചായിരിക്കണം മുന്നറിയിപ്പ് ലേബലിന്റെ വലുപ്പം നിശ്ചയിക്കേണ്ടത്. അന്താരാഷ്‌ട്ര മാനദണ്ഡങ്ങള്‍ പരിഗണിച്ച് പ്രധാന പ്രദര്‍ശന ഭാഗത്തിന്റെ 4 മുതല്‍ 5 ശതമാനം വരെ വിസ്തീര്‍ണം ഓരോ ഷഡ്ഭുജാകൃതിയിലുള്ള മുന്നറിയിപ്പിനും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയില്‍ ഒന്നിലധികം ഘടകങ്ങള്‍ അനുവദനീയമായ പരിധി കവിയുന്നുണ്ടെങ്കില്‍ ഓരോന്നിനും പ്രത്യേകം മുന്നറിയിപ്പ് ചിഹ്നം നല്‍കണം.

ഒന്നിലധികം ഘടകങ്ങളെ ഒറ്റ ചിഹ്നത്തില്‍ ഉള്‍പ്പെടുത്തി മുന്നറിയിപ്പ് നല്‍കുന്നത് മതിയാകില്ലെന്നും കോടതി വ്യക്തമാക്കി. നിലവിലുള്ള ഭക്ഷ്യസുരക്ഷാ നിയന്ത്രണങ്ങള്‍, പ്രത്യേകിച്ച് 2020-ലെ ചട്ടങ്ങള്‍, കര്‍ശനമായി നടപ്പാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കുട്ടികളില്‍ പോഷകാഹാരത്തെക്കുറിച്ചുള്ള അറിവും അവബോധവും വളര്‍ത്തുന്നതിനായി സ്‌കൂള്‍ പാഠ്യപദ്ധതിയിലും ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. പാഠപുസ്തകങ്ങളിലെ വിവരങ്ങളില്‍ മാത്രം ഒതുങ്ങാതെ ആരോഗ്യകരമായ ഭക്ഷണശീലങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് പ്രായോഗിക അറിവ് ലഭിക്കുന്നതിനുള്ള നടപടികള്‍ വേണം. ഇതിനായി സംവേദനാത്മക ശില്‍പശാലകള്‍, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, മറ്റ് ബോധവത്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കാമെന്നും കോടതി നിര്‍ദേശിച്ചു. ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നതിന്റെ പ്രാധാന്യം കുട്ടികളില്‍ വളര്‍ത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.
Tags: Supreme CourtFSSAIFront of Pack LabellingFood Safety Regulations
Share
Tweet
SendShare

More News from this section

നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; മണ്ഡല പുനർനിർണയ ബിൽ പ്രധാന അജണ്ട

പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണപ്പൊതികളിൽ മുന്നറിയിപ്പ് നിർബന്ധം; സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശത്തിൽ നിരവധി കേന്ദ്രങ്ങൾ; മുംബൈയിൽ അതീവ ജാഗ്രത

ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുപ്പതി ക്ഷേത്രത്തിലേക്ക് ഭക്തന്റെ മഹാസമർപ്പണം; വെങ്കിടേശ്വരന് ചാർത്താൻ 121 കിലോ സ്വർണാഭരണങ്ങൾ, മൂല്യം 160 കോടി രൂപ!

പിറന്നാൾ കേക്ക് വാങ്ങിവരാമെന്ന് പറഞ്ഞ് കുട്ടികളെ ഉപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങിയെന്ന പ്രചാരണം വ്യാജം; യഥാർഥ സംഭവം വെളിപ്പെടുത്തി കൃഷ്ണഗിരി കളക്ടർ

Latest News

കുടിവെള്ളം ചോദിച്ചെത്തി വയോധികയെ കെട്ടിയിട്ടു; പട്ടിമറ്റത്ത് സ്വർണാഭരണങ്ങൾ കവർന്നു

ശബരിമലയിൽ കനത്ത മഴ; സന്നിധാനം, പമ്പ, നിലയ്‌ക്കൽ മേഖലകളിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി

ടി. പത്മനാഭൻ അഭിനവ അശ്വത്ഥാമാവ്,രാഷ്‌ട്രീയവിധേയത്വം മറയില്ലാതെ പ്രകടിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

സ്വർണം അരിക്കാൻ പുഴയിലിറങ്ങി; നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

കോവളം സ്പാ പീഡനക്കേസ്; തമിഴ്‌നാട് സ്വദേശിയായ 14-ാം പ്രതി അറസ്റ്റിൽ, വരും ദിവസങ്ങളിലും അറസ്റ്റുണ്ടായേക്കും

ദേശാഭിമാനിക്കെതിരായ പരാതി; ജയിലുകളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പത്രങ്ങൾക്കും മാസികകൾക്കും വിലക്ക്

ശബരിമല തീർത്ഥാടകരുടെ വാൻ മറിഞ്ഞു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

പിടിതരാതെ ചക്കക്കൊമ്പൻ; രണ്ടാം ദിവസത്തെ ദൗത്യവും പരാജയപ്പെട്ടു, തുടർനടപടികൾ കളക്ടറുമായി ആലോചിച്ച ശേഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies