'ഇന്ത്യയുടെ ഉടമ ഒരു കുടുംബമല്ല, ജനങ്ങളാണ്'; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്
Thursday, November 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

‘ഇന്ത്യയുടെ ഉടമ ഒരു കുടുംബമല്ല, ജനങ്ങളാണ്’; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2026, 01:44 pm IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: ഭരണഘടനാ ദിനത്തില്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയുടെ പരമാധികാരം രാജ്യത്തെ സാധാരണ പൗരന്മാര്‍ക്കാണെന്നും ഒരു കുടുംബത്തിനോ വ്യക്തിക്കോ രാജ്യത്തിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണഘടന ഓരോ പൗരനും അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നതാണെന്നും നിയമനിര്‍മാണ സഭ, നീതിന്യായ വിഭാഗം, ഭരണനിര്‍വഹണ വിഭാഗം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണഘടന അധികാരം നല്‍കുന്നുവെന്നും യോഗി ചൂണ്ടിക്കാട്ടി. ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്ന ചിലര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിമര്‍ശിച്ച യോഗി, കോണ്‍ഗ്രസിന്റെ മുന്‍കാല നടപടികളെയും ചോദ്യം ചെയ്തു.

‘റെഡ് ബുക്ക്’ ഉയര്‍ത്തിക്കാട്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്ക് ഭരണഘടനയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. അധികാരം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് ഭരണഘടനയെ തകര്‍ക്കുന്ന നടപടികളാണ് സ്വീകരിച്ചതെന്നും സ്വന്തം താല്‍പര്യങ്ങള്‍ക്കായി പലതവണ ഭരണഘടന ഭേദഗതി ചെയ്‌തെന്നും യോഗി ആരോപിച്ചു. ഭരണഘടനയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാതിയുടെയോ വ്യക്തിയുടെയോ പേരില്‍ മഹാന്മാരെക്കുറിച്ച് അഭിമാനിക്കാന്‍ കഴിയാത്തവര്‍ രാജ്യത്തെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് യോഗി പറഞ്ഞു.

ഭരണഘടന സംരക്ഷിക്കുമെന്ന് പറയുന്നവര്‍ ചരിത്രപരമായ വസ്തുതകളും ജനാധിപത്യത്തിന്റെ മര്യാദകളും ഓര്‍ക്കണം. ജനാധിപത്യ നടപടികളെയും ഭരണഘടനാപരമായ തീരുമാനങ്ങളെയും ചോദ്യം ചെയ്യുന്ന പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ക്ക് പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തിന്റെ വികസനം, സുരക്ഷ, ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ എന്നിവയ്‌ക്കാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും യോഗി വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള രാഷ്‌ട്രീയ വാക്‌പോരിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.
Tags: Constitution DayCongressYogi AdityanathRahul Gandhi
Share
Tweet
SendShare

More News from this section

നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; മണ്ഡല പുനർനിർണയ ബിൽ പ്രധാന അജണ്ട

പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണപ്പൊതികളിൽ മുന്നറിയിപ്പ് നിർബന്ധം; സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശത്തിൽ നിരവധി കേന്ദ്രങ്ങൾ; മുംബൈയിൽ അതീവ ജാഗ്രത

ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുപ്പതി ക്ഷേത്രത്തിലേക്ക് ഭക്തന്റെ മഹാസമർപ്പണം; വെങ്കിടേശ്വരന് ചാർത്താൻ 121 കിലോ സ്വർണാഭരണങ്ങൾ, മൂല്യം 160 കോടി രൂപ!

പിറന്നാൾ കേക്ക് വാങ്ങിവരാമെന്ന് പറഞ്ഞ് കുട്ടികളെ ഉപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങിയെന്ന പ്രചാരണം വ്യാജം; യഥാർഥ സംഭവം വെളിപ്പെടുത്തി കൃഷ്ണഗിരി കളക്ടർ

Latest News

കുടിവെള്ളം ചോദിച്ചെത്തി വയോധികയെ കെട്ടിയിട്ടു; പട്ടിമറ്റത്ത് സ്വർണാഭരണങ്ങൾ കവർന്നു

ശബരിമലയിൽ കനത്ത മഴ; സന്നിധാനം, പമ്പ, നിലയ്‌ക്കൽ മേഖലകളിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി

ടി. പത്മനാഭൻ അഭിനവ അശ്വത്ഥാമാവ്,രാഷ്‌ട്രീയവിധേയത്വം മറയില്ലാതെ പ്രകടിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

സ്വർണം അരിക്കാൻ പുഴയിലിറങ്ങി; നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

കോവളം സ്പാ പീഡനക്കേസ്; തമിഴ്‌നാട് സ്വദേശിയായ 14-ാം പ്രതി അറസ്റ്റിൽ, വരും ദിവസങ്ങളിലും അറസ്റ്റുണ്ടായേക്കും

ദേശാഭിമാനിക്കെതിരായ പരാതി; ജയിലുകളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പത്രങ്ങൾക്കും മാസികകൾക്കും വിലക്ക്

ശബരിമല തീർത്ഥാടകരുടെ വാൻ മറിഞ്ഞു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

പിടിതരാതെ ചക്കക്കൊമ്പൻ; രണ്ടാം ദിവസത്തെ ദൗത്യവും പരാജയപ്പെട്ടു, തുടർനടപടികൾ കളക്ടറുമായി ആലോചിച്ച ശേഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies